Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർഷെയുടെ പുതിയ മകാൻ

macan

ജര്‍മൻ വാഹന നിർമാതാക്കളായ പോർഷെയുടെ കോംപാക്റ്റ് എസ് യു വി മകാന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 76.84 ലക്ഷം രൂപയാണു മുംബൈ ‌ഷോറൂം വില. 7–സ്പീഡ് ഡ്യുവൽ ക്ലച് ഗിയർ സംവിധാനം, പോർഷെ കമ്യൂണിക്കേഷൻ മാനേജ്മെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകളാണു ആർ4 പതിപ്പിനുള്ളതെന്നു കമ്പനി അറിയിച്ചത്.

ഇന്ത്യയിൽ നിലവിലുള്ള മകാന്റെ മൂന്നു പതിപ്പുകൾ കൂടാതെയാണ് നാലാമത്തെ വേരിയന്റ് ആർ4 അവതരിപ്പിച്ചിരിക്കുന്നത്. 2–ലീറ്റർ ടർബോ പെട്രോൾ എൻജിൻ 252 എച്പി കരുത്തും 370 എൻഎം ടോർക്കുമുള്ളതാണ്. സ്പോർട്സ് കാറിന്റെ മികവാണു മകാൻ ആർ4 കാഴ്ചവയ്ക്കുകയെന്ന് പോർഷെ അവകാശപ്പെട്ടു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മകാന് 6.7 സെക്കന്റുകൾ മാത്രം മതി. 229 കിലോമീറ്ററാണ് കൂടിയ വേഗത. മെഴ്സിഡസ് ബെൻസ് ജിഎൽഇ 400, അടുത്തിടെ പുറത്തിറങ്ങിയ ജാഗ്വർ എഫ് പെയ്സ് തുടങ്ങിയ വാഹനങ്ങളുമായാണ് മകാൻ മത്സരിക്കുക. 

Your Rating: