Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഡസ്റ്റർ എത്തി, വില 8.66 ലക്ഷം മുതൽ

new-duster Renault Duster

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനൊയുടെ കോംപാക്റ്റ് എസ്‌യുവി ‍‍ഡസ്റ്ററിന്റെ പുതിയ‌‌ പതിപ്പ് വിപണിയിലെത്തി. 8.66 ലക്ഷം രൂപ മുതൽ 13.76 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ കൊച്ചി എക്സ് ഷോറൂം വിലകൾ. ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡസ്റ്ററിന്റെ പുതിയ പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ ഡസ്റ്ററിന് ആദ്യമാണ് സമഗ്രമാറ്റങ്ങളുമായി എത്തുന്നത്.

new-duster-1 Renault Duster

ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനുണ്ടെന്നതാണ് പുതിയ ഡസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹ്യുണ്ടേയ് ക്രെറ്റ ഓട്ടോമാറ്റിക്കിനോടായിരിക്കും ഈസി ആര്‍ എന്നു പേരിട്ടിരിക്കുന്ന ഡസ്റ്റർ എഎംടി മത്സരിക്കുക. പുതിയ ഗ്രില്‍, ഹെഡ്‍ലാംപുകള്‍, എക്സോസ്റ്റിന് ക്രോം , പുതിയ എല്‍ഇഡി ടെയ്ല്‍ ലാംപ്, പുതിയ അലോയ്സ്, പുതിയ സെന്റര്‍ കണ്‍സോള്‍ , ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , ഓട്ടോമാറ്റിക് എസി, റിയര്‍ വ്യൂ ക്യാമറ, ക്രൂസ് കണ്‍ട്രോൾ എന്നിവയടക്കം 32 മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ എത്തിയതെന്നാണ് കമ്പനി അറിയിച്ചത്.

എൻജിനിൽ മാറ്റങ്ങളൊന്നും തന്നെയില്ല ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാണ് പുതിയ ‍ഡസ്റ്ററിലും. 1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ് ,110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ‍ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്.

new-duster-3 Renault Duster

പെട്രോൾ, ഡീസൽ 85 പി എസ് മോ‍ഡലുകളിൽ 5 സ്പീഡ് ട്രാൻമിഷൻ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിലും എഎംടി മോഡലിലും ആറ് സ്പീഡ് ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്. സമാന മാനുവല്‍ വകഭേദത്തെക്കാള്‍ ഏകദേശം 60,000 രൂപ അധികമാണ് എഎംടി ഡസ്റ്ററിനു വില. ആര്‍എക്സ്‍എല്‍, ആര്‍എക്സ്‍സെഡ് വകഭേദങ്ങളിൽ എഎംടി മോഡൽ ലഭ്യമാണ്.

കൊച്ചി എക്സ്‍ഷോറൂം വിലകള്‍

പെട്രോള്‍

ആര്‍എക്സ്‍ഇ - 8.66 ലക്ഷം രൂപ, ആര്‍എക്സ്‍എല്‍ - 9.46 ലക്ഷം രൂപ

ഡീസല്‍ 85 പിഎസ്

സ്റ്റാന്‍ഡേര്‍ഡ് - 9.46 ലക്ഷം രൂപ, ആര്‍എക്സ്‍ഇ - 9.66 ലക്ഷം രൂപ, ആര്‍എക്സ്‍എല്‍ - 10.46 ലക്ഷം രൂപ, ആര്‍എക്സ്‍എസ് - 10.96 ലക്ഷം രൂപ, ആര്‍എക്സ്‍സെഡ് - 11.66 ലക്ഷം രൂപ,

ഡീസല്‍ 110 പിഎസ്

ആര്‍എക്സ്‍എല്‍ - 11.26 ലക്ഷം രൂപ, ആര്‍എക്സ്‍സെഡ് - 12.46 ലക്ഷം രൂപ, ആര്‍എക്സ്‍സെഡ് ഫോര്‍ വീല്‍ ഡ്രൈവ്- 13.76 ലക്ഷം രൂപ

ഡീസല്‍ 110 പിഎസ് എഎംടി

ആര്‍എക്സ്‍എല്‍ - 11.86 ലക്ഷം രൂപ, ആര്‍എക്സ്‍സെഡ് - 13.06 ലക്ഷം രൂപ