Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രീലിയ... സൂപ്പർ സ്കൂട്ടർ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
aprilia-sr150 Aprilia SR 150

ഹേയ് അതു വെറും സ്കൂട്ടറല്ലെ എന്നു പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. അപ്രീലിയ വെറും സ്കൂട്ടറല്ല, സൂപ്പർ സ്കൂട്ടറാണ്. സൂപ്പർ ബൈക്ക് പരിവേഷമുള്ള പ്രഥമ ഇന്ത്യൻ സ്കൂട്ടർ. വെറും 150 സി സിയിൽ നിന്ന് പരമാവധി ശക്തിയെടുത്ത് സൂപ്പറാകുന്ന അപ്രീലിയ എസ് ആർ 150 തുടക്കം മാത്രം. കൂടുതൽ കരുത്തുള്ള അപ്രീലിയകൾ വരാൻ പോകുന്നു. ഇപ്പോൾത്തന്നെ എസ് ആർ 800 സൂപ്പർ സ്കൂട്ടർ എട്ടു ലക്ഷത്തോളം രൂപയ്ക്ക് വിപണിയിൽ ലഭിക്കും.

Aprilia SR 150 | Test Ride Review | Manorama Online

∙ നല്ല തുടക്കം: അത്ര സൂപ്പറെന്നു പറയാനാവില്ലെങ്കിലും നല്ല തുടക്കമാണ് അപ്രീലിയ എസ് ആർ 150. സി സി കുറഞ്ഞ സ്കൂട്ടറുകളും മൊപ്പെഡുകളുമായിരുന്നു എക്കാലത്തും അപ്രീലിയയുടെ മുഖമുദ്ര. രണ്ടാം ലോകയുദ്ധ കാലത്ത് 50 സി സി മൊപ്പെഡുകളുമായി ഇറ്റാലിയൻ നിരത്തുകൾ നിറച്ച് അപ്രീലിയകളെ പിന്നെക്കണ്ടത് എഴുപതുകളിൽ 125 മുതൽ 250 സി സി വരെയുള്ള മോട്ടോ ക്രോസ് ചാംപ്യൻഷിപ്പ് വിജയികളായാണ്.

aprilia-sr150-testride-6 Aprilia SR 150, Photo: Anand Alanthara

∙ റേസിങ് പാരമ്പര്യം: 1976 മുതൽ ലോക ഗ്രാൻ പ്രി മത്സരങ്ങളിൽ തുടർ വിജയങ്ങളുമായി അപ്രിലിയ നിറസാന്നിധ്യമാണ്. 1999 മുതൽ സൂപ്പർ ബൈക്കുകളുടെ വിഭാഗത്തിലും അപ്രീലിയ വരവറിയിച്ചു. 1000 സി സിക്കു മുകളിലുള്ള ബൈക്കായ ആർ എസ് വി 4 1000 ആയിരുന്നു ആ വിഭാഗത്തിലെ താരം. ഇപ്പോൾ വെസ്പയാണ് അപ്രീലിയയുടെ ഉടമകൾ.

aprilia-sr150-testride-2 Aprilia SR 150, Photo: Anand Alanthara

∙ വ്യത്യസ്തം: അപ്രീലിയയുടെ റൈഡിങ് ഡി എൻ എ രൂപകൽപനയിലും പ്രതിഫലിക്കുന്നു. സൂപ്പർബൈക്ക് ആർ എസ്–4 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. ഒതുങ്ങിയ രൂപം. സ്പോർട്ടി ലുക്ക് നൽകുന്ന ചെറിയ മുൻ മഡ്ഗാർഡ്. 220 എം എം ഡിസ്ക് ബ്രേക്കുമുണ്ട്. 120/70/14 ഇഞ്ച് ട്യൂബ് ലെസ് മുൻ ടയർ. മുൻ ഫെൻഡറിലാണ് സ്പോർട്സ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ഡബിൾ ബാരൽ ഹെഡ് ലാംപ്.

aprilia-sr150-testride-3 Aprilia SR 150, Photo: Anand Alanthara

∙ സ്പോർട്ടി: ഡ്യൂവൽ ടോൺ ഗ്രാഫിക്സ്. ട്വിൻ പോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ അനലോഗ് സ്പീഡോമീറ്ററും ഫ്യുവൽ ഗേജും. വശങ്ങളിലും സ്പോർട്ടി ലുക്ക് ധാരാളമുണ്ട്. കറുപ്പും ചുവപ്പും കലർന്ന ഡ്യുവൽ ടോൺ സീറ്റുകളാണ്. ബോഡിയോട് ചേർന്ന് ‘ഒളിപ്പിച്ചു’ വച്ചിരിക്കുന്ന പിൻ ഫുട്റെസ്റ്റ്. ഒതുക്കം ഒട്ടും ചോരാത്ത ഡിസൈനാണ് ടെയ്ൽ ലാംപിനും ഗ്രാബ് റെയിലിനും. ഇന്ന് ഇന്ത്യൻ ഗിയർലെസ് സ്കൂട്ടർ വിപണിയിലെ ഏറ്റവും സ്പോർട്ടിയായ വാഹനമാണ് എസ് ആർ 150.

aprilia-sr150-testride Aprilia SR 150, Photo: Anand Alanthara

∙ എൻജിൻ: വെസ്പ 150 ലുള്ള 154.8 സി സി എൻജിൻ തന്നെയാണ്. 6750 ആർ പി എമ്മിൽ 10.4 ബി എച്ച് പി, 5000 ആർ പി എമ്മിൽ 11.4 എൻഎം ടോർക്ക.്

aprilia-sr150-testride-4 Aprilia SR 150, Photo: Anand Alanthara

∙ റൈഡ്: പെർഫോമൻസാണ് എസ് ആർ 150 യുടെ കരുത്ത്. ഇന്ത്യൻ നിരത്തിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന സ്കൂട്ടറാണ് എസ് ആർ 150. ഹൈവേയിലും നഗര ട്രാഫിക്കിലും ഓടിക്കാൻ സുഖം. 122 കിലോഗ്രാം ഭാരമുണ്ടെങ്കിലും നിയന്ത്രണം അനായാസം.

aprilia-sr150-testride-5 Aprilia SR 150, Photo: Anand Alanthara

∙ സ്റ്റെബിലിറ്റി: ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാൻഡ്‌ലിങ്ങും സ്റ്റെബിലിറ്റിയും. ബ്രേക്കിങ്ങും മികച്ചതു തന്നെ. പിന്നിലും ഡിസ്ക് ബ്രേക്ക് നൽകിയാൽ നന്നായിരുന്നു. അപ്രീലിയയുടെ എടുത്തു പറയേണ്ട മികവ് ഹാൻഡിലിങ്ങാണ്, വളരെ എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാം. 32 എംഎം ടെലിസ്കാപ്പേിക് സസ്പെൻഷൻ മികച്ച നിലവാരം പുലർത്തുന്നുണ്ട്.

aprilia-sr150-testride-7 Aprilia SR 150, Photo: Anand Alanthara

∙ വില: 68623 എന്ന ഡിസ്കൗണ്ട് വിലയിലാണ് തുടക്കം
∙ ടെസ്റ്റ് ഡ്രൈവ്: ജയ് മോട്ടോർ പ്ലെക്സ് 9388555117