Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാധാരണക്കാരന്റെ ഹാർലി

bajaj-avenger-test-ride-5 Bajaj Avenger

സാധാരണക്കാരന്റെ കൈയിൽ ഒതുങ്ങുന്ന മികച്ചൊരു ക്രൂയിസർ. ബജാജ് അവഞ്ചറിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ പത്തു വർഷമായി ക്രൂയിസർ ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമായി തുടരുന്ന അവഞ്ചർ ആദ്യമെത്തിയത് 180 സിസി കരുത്തുമായാണ്. പിന്നീട് 200 സിസിയും, 220 സിസിയുമായി മാറിയെങ്കിലും ഇത്തവണ 150 സി സി ക്രൂയിസറും അവഞ്ചറിന്റെ ശ്രേണിയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസർ ബൈക്കാണ് അവഞ്ചർ 150 സ്ട്രീറ്റിന്റെ ടെസ്റ്റ് റൈഡ്.

bajaj-avenger-test-ride-2 Bajaj Avenger

∙മാറ്റം സ്വാഗതാർഹം: 2005 ൽ പുറത്തിറങ്ങിയ അവഞ്ചറിന് പത്തു വർഷത്തിനു ശേഷമാണ് കാര്യമായ മാറ്റങ്ങൾ വന്നിരിക്കുന്നത്. അടിസ്ഥാന ഡിസൈനിൽ കാര്യമായ അഴിച്ചു പണിക്ക് മുതിർന്നിട്ടില്ലെങ്കിലും 2015 അവഞ്ചർ പുതിയൊരു ബൈക്ക് തന്നെ. മിഡ്നൈറ്റ് ബ്ലാക്ക് നിറം കറുപ്പിന്റെ ഏഴഴക് നൽകുന്നു. പെട്ടെന്നു ശ്രദ്ധിക്കുന്നത് 12 സ്പോക്ക് മാറ്റ് ഫിനിഷ്ഡ് അലോയ് വീൽ.

bajaj-avenger-test-ride-1 Bajaj Avenger

∙മികച്ച നിർമാണ നിലവാരം: നല്ല നിലവാരത്തിലുള്ള ഘടകങ്ങളാണ്. ടാങ്കിന്റെ വശങ്ങളിലെ പുതിയ ലോഗോയ്ക്കും ടാങ്കിനു മുകളിലായി ക്രമീകരിച്ചിരിക്കുന്ന ഫ്യൂവൽ ഗേജ്, ഇൻഡിക്കേറ്റർ ലൈറ്റുകളുടെ കൺസോളിനുമെല്ലാം നല്ല ഫിനിഷിങ്ങും നിലവാരവുമുണ്ട്. സിംഗിൾ പോഡ് ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോളാണ്.

bajaj-avenger-test-ride Bajaj Avenger

∙ക്രൂയിസറും സ്ട്രീറ്റും: ക്രൂയിസറും സ്ട്രീറ്റും തമ്മിലുള്ള പ്രധാന വ്യത്യസം ഹാൻഡിൽ ബാറാണ്. പരന്ന ഹാൻഡിൽ ബാറാണ് സ്ട്രീറ്റ് 150ന്. അതുപോലെ തന്നെ ക്രൂയിസറിൽ നിന്ന് വ്യത്യസ്തമായി വലിപ്പം കുറഞ്ഞ ഗ്രാബ് റെയിലാണ് സ്ട്രീറ്റിന്. പിൻഭാഗ ഡിസൈനിൽ കാര്യമായ ഒരു മാറ്റവുമില്ല. മാറ്റ് ഫിനിഷിലാണ് സൈലൻസർ, അതിന്റെ അറ്റത്തായുള്ള ഹീറ്റ് ഗാർഡിന് അലുമിനിയം ഫിനിഷ് നൽകിയിരിക്കുന്നു.

bajaj-avenger-test-ride-3 Bajaj Avenger

∙കരുത്തുറ്റ എൻജിൻ: പൾസർ 150ൽ ഉപയോഗിക്കുന്ന 149സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് സ്ട്രീറ്റ്150 യിൽ. 9000 ആർപിഎമ്മിൽ 14.5 പി എസ് കരുത്തും 6500 ആർപിഎമ്മിൽ 12.5 എൻ എം ടോർക്കും നൽകും ഈ എൻജിൻ.

bajaj-avenger-test-ride-4 Bajaj Avenger

∙മികച്ച യാത്രസുഖം: അവഞ്ചറിനെ മറ്റ് ബൈക്കുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് യാത്ര സുഖമാണ്. അത് സ്ട്രീറ്റ് 150 ലും ഒട്ടും ചോർന്നിട്ടില്ല. വീതിയേറിയ നല്ല കുഷനുള്ള സീറ്റിൽ വിസ്തരിച്ചു തന്നെ ഇരിക്കാം. മുന്നോട്ടു കയറിയുള്ള ഫുട്പെഗ്ഗുകളാണ് പരന്ന ഹാൻഡിൽ ബാർ നഗരത്തിരക്കിൽ ഗുണകരമാണ്. നഗരയാത്രകൾക്കാണ് കൂടുതൽ അനുയോജ്യമെങ്കിലും ദൂരയാത്രയും മടുപ്പുണ്ടാക്കില്ല.

bajaj-avenger-test-ride-9 Bajaj Avenger

∙ഭേദപ്പെട്ട പെർഫോമൻസ്: 150 സിസി ബൈക്കിൽ നിന്നും പ്രതീക്ഷിക്കാവുന്ന പെർഫോമൻസ് നൽകുന്നുണ്ട് അവഞ്ചർ 150. തുടക്കത്തിൽ നല്ല കുതിപ്പ് സമ്മാനിക്കുന്ന ബൈക്കിന്റെ മികച്ച പെർഫോമൻസ് മിഡ് റേഞ്ചിലാണ്. അതുപോലെ തന്നെ വളരെ ലൈറ്റാണ് ക്ലച്ച് അഞ്ച് സ്പീഡ് ട്രാൻസ്മിഷനാണ്. കൂടിയ വീൽബേസും പിന്നിലെ വീതിയേറിയ ടയറും നല്ല സ്ഥിരതയും നിയന്ത്രണവും നൽകുന്നുണ്ട്.

bajaj-avenger-test-ride-6 Bajaj Avenger

∙ടെസ്റ്റേഴ്സ് നോട്ട്: യാത്ര സുഖം തന്നെയാണ് അവഞ്ചർ 150 യുടെ പ്രധാന മേന്മ. ഏത് റോഡ് കണ്ടീഷനിലും റൈഡറുടെ നടുവൊടിക്കാതെ നോക്കും ഇവൻ. ക്രൂസറിന്റെ ലുക്കും സഞ്ചാരസുഖവും കുറഞ്ഞ വിലയ്ക്കു നൽകുന്നു ലഭിക്കുന്നു എന്നതാണ് അവഞ്ചർ സ്ട്രീറ്റ് 150യുടെ ഹൈലൈറ്റ് ഒപ്പം തരക്കേടില്ലാത്ത ഇന്ധനക്ഷമതയും കൂടിയാകുമ്പോൾ ഇത് സാധാരണക്കാരന്റെ ഹാർലി തന്നെയാകുന്നു.

ടെസ്റ്റ് ഡ്രൈവ്:റോയൽ ബജാജ്, കോട്ടയം, 9446391337

ഫാസ്റ്റ്ട്രാക്ക് മാസികയുടെ ഇ-എഡിഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക