Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേമന്മാരിൽ കേമൻ കാവസാക്കിയുടെ പുതിയ നിൻ‍ജ

ninja-zx14r-testride-1 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

വേഗത്തെ പ്രണയിക്കുന്നവർ നെഞ്ചോടു ചേർക്കുന്ന, ഏറ്റവും കരുത്തും വേഗ‍വുമേറിയ പ്രൊഡക്‌ഷൻ ബൈക്കുകളിലൊന്നായ, നിൻ‍ജ നിരയിലെ സൂപ്പർ താരമായ 2016 മോഡൽ കാവാസാക്കി നിൻജ ഇസഡ് എക്സ് 14 ആറാണ് ഫാസ്റ്റ് ട്രാക്കിന്റെ സൂപ്പർ ട്രാക്കിലെ ഇത്തവണത്തെ അതിഥി. 210 ബിഎച്ച്പി കരുത്തുമായി ചുരമാന്തി നിൽക്കുന്ന ഈ വമ്പനെ വിശദമായിത്തന്നെ കണ്ടുകളയാം.

ഡിസൈൻ

ninja-zx14r-testride-2 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

2006 ൽ ആണ് ഇസഡ് എക്സ് 14 ആറിനെ വേഗത്തിന്റെ ട്രാക്കിലേക്ക് കാവാസാക്കി ആദ്യമായി ഇറക്കുന്നത്. 2014 ൽ 14 ആർ കടൽ കടന്ന് ഇന്ത്യയിലുമെത്തി. ഒട്ടേറെ മാറ്റവുമായാണ് 2016 നെ കാവാസാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഭയാനക വലിപ്പവും തിളക്കമേറിയ പച്ചയും കറുപ്പും ഇടകലർന്ന നിറവിന്യാസവും 14 ആറിനെ വേറിട്ടു നിർത്തുന്നു. 2170എംഎം നീളമുണ്ട് ഇവന്. വീതി 770 എംഎം. നാലു വട്ടക്കണ്ണുകളും അതിനോടു ചേർന്നുള്ള ഉരുണ്ട പാർക്ക് ലൈറ്റുകളും ചേർന്ന ഹെഡ്‍ലാംപ് യൂണിറ്റിൽനിന്നു തുടങ്ങുന്നു കാഴ്ചയിലെ കൗതുകങ്ങൾ.

ninja-zx14r-testride-8 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

ഹെഡ്‍ലാംപിനും വൈസറിനുമിടയിലായി വലിയ എയർ ഇൻടേക്ക്. പോരുകാളയുടെ കൊമ്പുപോലെ എടുത്തകന്നു നിൽക്കുന്ന മിററുകൾ. വിശാലമായ പിൻകാഴ്ച ഇത് ഉറപ്പു നൽകുന്നു. നാലു സിലിണ്ടർ എൻജിനെ പൊതിഞ്ഞു നിൽക്കുന്ന സൈഡ് ഫെയറിങ്ങിന്റെ മുന്നറ്റത്തായാണ് വലിയ ഇൻഡിക്കേറ്ററിന്റെ സ്ഥാനം. ഫെയറിങ്ങിന്റെ കറുപ്പു നിറവും അതിലെ കൂർത്ത കത്തികൾപ്പോലുള്ള ഡിസൈനും ഭീകരതയും ഒപ്പം സ്പോർട്ടി ഭാവവും നൽകുന്നു. 22 ലീറ്റർ കപ്പാസിറ്റിയുള്ള ഭീമാകാരമായ ടാങ്കാണ് 14 ആറിന്. വീതിയും നീളവുമേറിയ വലിയ സീറ്റ്.

ninja-zx14r-testride-3 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

വി ആകൃതിയിലുള്ള വലിയ എൽഇഡി ബ്രേക്ക് ലൈറ്റും ഇൻഡിക്കേറ്ററുമെല്ലാം അടങ്ങിയ വീതിയേറിയ ടെയിൽ സെക്‌ഷൻ. ഫെയറിങ്ങിലെയും ടെയിൽ പീസിലെയും കറുപ്പിന്റെ അശം പഴയമോഡലിനെക്കാളും കൂടുതൽ സ്മാർട്ടാക്കിയിട്ടുണ്ട്. ‌ഇരട്ട അനലോഗ് ഡയലുകളും ഇതിനിടയിലെ ഡിജിറ്റൽ ഡിസ്പ്ലേയും ചേർന്നതാണ് മീറ്റർ കൺസോൾ. സ്പീഡോമീറ്ററും ടാക്കോമീറ്ററും അനലോഗിലാണ്. ഒാഡോമീറ്റർ, ട്രിപ് മീറ്റർ, ക്ലോക്ക്, ഇന്ധന നില, എൻജിൻ താപനില, ഗീയർ പൊസിഷൻ, ഉള്ള ഇന്ധനം കൊണ്ട് എത്ര ദീരം സഞ്ചരിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡിജിറ്റൽ പാനലിൽനിന്നറിയാം.

ninja-zx14r-testride-7 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

എൻജിൻ / റൈഡ്

14 ആറിന്റെ മൂന്നാം തലമുറയാണിത്. 1441 സിസി ഇൻ–ലൈൻ നാലു സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ ഭീമാകാരനെ പായുംപുലി ആക്കുന്നത്. പതിനായിരം ആർപിഎമ്മിൽ 200 പിഎസ് ആണ് കൂടിയ കരുത്ത്. റാം എയർ കൂടിയാകുമ്പോൾ കരുത്ത് 210 പിഎസ് ആയി കൂടും. എന്നാൽ ആശ്ചര്യപ്പെടുന്ന ഒരു കാര്യം ഫാസ്റ്റ്‍ട്രാക്ക് റൈഡ് ചെയ്ത 14 ആറിന്റെ പവർ 230 പിഎസ് ആയിരുന്നു!!! എൻജിൻ മാപ് ചെയ്താണ് കണ്ണു തള്ളിപ്പോകുന്ന ഈ കരുത്തിലേക്ക് ഇവനെ എത്തിച്ചിരിക്കുന്നത്. 7500 ആർപിഎമ്മിൽ 158.2 എൻഎം ആണ് കൂടിയ ടോർക്ക്. ആറ് സ്പീഡ് ട്രാൻസ്മിഷനാണ് എൻജിൻ പുറത്തെടുക്കുന്ന മാരക പവർ പിൻ വീലിലേക്കെത്തിക്കുന്നത്.

ninja-zx14r-testride കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

800 എംഎം ഉയരമുണ്ട് സീറ്റിന്. ഗൺ ഫൈറ്റർ സീറ്റ് എന്നാണ് ഇതിനു കാവാസാക്കി നൽകുന്ന വിശേഷണം. കയറി ഇരിക്കുമ്പോൾതന്നെ ഹെവിയായി തോന്നും. 269 കിലോഗ്രാം ഭാരമുണ്ട്. തിരിക്കാനും പിന്നോട്ടെടുക്കാനും അൽപം പാടുപെടും തുടക്കത്തിൽ. എന്നാൽ പഴയമോഡലിനെക്കാളും കൈകാര്യം ചെയ്യാൻ എളുപ്പമാകുന്ന തരത്തിൽ കാര്യമായ മാറ്റങ്ങൾ 2016 മോഡലിൽ വരുത്തിയിട്ടുണ്ട്. വീതിയേറിയ ഹാൻഡിൽ ബാറാണ്. 2016 മോഡലിലെ മാറ്റങ്ങളിലൊന്ന് ഈ ഹാൻഡിൽ ബാറാണ്. പഴയമോഡലിനെക്കാളും 13.2 എംഎം ഉയരം കൂട്ടിയതിനൊപ്പം റൈഡറിനോടുള്ള അകലം 13.3 എംഎം കുറയ്ക്കുകയും ചെയ്തു. ഒപ്പം സീറ്റ് നവീകരിക്കുക വഴി റൈഡിങ് പൊസിഷനും മെച്ചപ്പെടുത്തി. അതുകൊണ്ട് ഉയരം കുറഞ്ഞവർക്കും ഈസിയായി കൈകാര്യം ചെയ്യാം. വീതിയേറിയ ഹാൻഡിൽ ഗ്രിപ്പും നൽകിയതോടെ തിരിയ്ക്കലും വളയ്ക്കലും ഒക്കെ എളുപ്പമായി.

ninja-zx14r-testride-5 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

ഇഗ്‌നീഷ്യ ഒാണാക്കി സ്റ്റാർ ബട്ടണിൽ വിരൽ അമർത്തുമ്പോഴാണ് 14 ആറിനെ കൂടുതൽ ഇഷ്ടപ്പെടുക! സ്പോർട്സ് കാറിന്റെ ഹുങ്കാര ശബ്ദമാണ് ഇവന്റെ ഇരട്ടക്കുഴൽ സൈലൻസറിൽനിന്നും പുറത്തേക്കു വരുന്നത്(സ്റ്റോക്ക് സൈലൻസർ മാറ്റി അക്രോപ്പവിക്കിന്റെ പെർഫോമൻസ് സൈലൻസർ ആണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്). രണ്ടു പവർ മോഡുകളുണ്ട്. മുഴുവൻ കരുത്തും വേണമെങ്കിൽ ഫുൾ, കരുത്തധികം വേണ്ട എന്നുണ്ടെങ്കിൽ ലോ.
അപാര കരുത്താണ് ഇവൻ പുറത്തെടുക്കുന്നത്. ലോ മോഡിൽ തന്നെ ഇവൻ മെരുങ്ങാൻ ഇത്തിരി പാടാണ്. ചെറു ത്രോട്ടിൽ തിരിവിൽ പോലും കുതിച്ചു കയറും. ഈ കരുത്തനെ മെരുക്കാൻ മൂന്നു മോഡ് ട്രാക്ഷൻ കണ്‍ട്രോൾ നൽകിയിട്ടുണ്ട്. യൂറോ നാല് നിലവാരം പാലിക്കുന്നതാണ് 2016 മോഡൽ 14 ആർ. ഇതിനായി ഇസിയു എക്സോസ്റ്റ് സിസ്റ്റം എന്നിവ പരിഷ്കരിച്ചു. മണിക്കൂറിൽ 300 കിലോമീറ്ററാണ് കൂടിയ വേഗം! 2.5 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കും!!

ninja-zx14r-testride-7 കാവസാക്കി ഇസഡ് എക്സ് 14 ആർ, ഫോട്ടോ: ലെനിൻ എസ് ലങ്കയിൽ

കടുകിട തെറ്റാത്ത ബ്രേക്കിങ്ങിനായി കാര്യമായ പരിഷ്ക്കാരങ്ങൾ 2016 14 ആറിൽ കാവാസാക്കി വരുത്തിയിട്ടുണ്ട്. മുൻ ബ്രേക്കിലെ പരിഷ്ക്കാരമാണ് പ്രധാന മാറ്റം. എച്ച് 2, എച്ച് 2 ആർ മോഡലുകളിൽ നൽകിയിരിക്കുന്ന ബ്രേക്കാണ് 14 ആറിനും നൽകിയിരിക്കുന്നത്. ബ്രംബോയുടെ എം50 മോണോബ്ലോക്ക് കാലിപ്പറുകളും 310 എംഎം സെമി ഫ്ലോട്ടിങ് റോട്ടറുകളും റേഡിയൽ മാസ്റ്റർ സിലിണ്ടറും ഉൾപ്പെടുന്ന മുൻ ബ്രേക്ക് ഈ കരുത്തനെ വരുതിയിൽ നിർത്തും. ഇതിനൊപ്പം തന്നെ പിൻ സസ്പെൻഷനും കാര്യമായി പരിഷ്ക്കരിച്ചിട്ടുണ്ട്. റിമോട്ട് പ്രീ ലോഡ് അഡ്ജസ്റ്ററോടു കൂടിയ ഒഹ്‍ലിന്റെ സസ്പെൻഷനാണു പിന്നിൽ.

ടെസ്റ്റേഴ്സ് നോട്ട്

ഹൈപ്പർ സ്പോർട് ടൂറർ എന്നാണ് ഇസഡ് എക്സ് 14 ആറിനു ചാർത്തിക്കിട്ടിയിരിക്കുന്ന വിശേഷണം. അതു ശരിവയ്ക്കുന്നതാണ് ഇവന്റെ പ്രകടനവും.  

Your Rating: