Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വത്തെ കൂട്ടുപിടിക്കാന്‍ മോജോ

mahindra-mojo-testride-3 Mahindra Mojo, Photos: Anand Alanthara

ഇന്ത്യന്‍ വാഹന ലോകത്ത് മഹീന്ദ്ര എന്ന പേരിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇരുചക്ര വിപണിയിലെ പുതു തലമുറയാണ് മഹീന്ദ്ര ടൂ വീലേഴ്‌സ്. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിക്ക് സമഗ്രമാറ്റങ്ങള്‍ സമ്മാനിച്ച കൈനറ്റിക് മോട്ടോഴ്‌സിനെ ഏറ്റെടുത്തുകൊണ്ട് 2008 ലാണ് മഹീന്ദ്ര ടൂ വീലേഴ്‌സ് അവതരിക്കുന്നത്.

Mahindra Mojo | Test Ride Review | Fasttrack | Manorama Online

ആദ്യം പുറത്തിറക്കിയ പന്തേരോ എന്ന കമ്മ്യൂട്ടറിന്റെ കൂടെ 2010 ല്‍ മോജോയെ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അഞ്ചു വര്‍ഷത്തിനു ശേഷമാണ് മോജോ വിപണിയിലെത്തുന്നത്. പ്രീമിയം ബൈക്ക് സെഗ്‌മെന്റിലേയ്‌ക്കെത്തിയ മഹീന്ദ്ര മോജോ എന്ന 300 സിസി ടൂറര്‍ ബൈക്കിന്റെ ടെസ്റ്റ് റൈഡ് വിശേഷങ്ങള്‍.

mahindra-mojo-testride-11 Mahindra Mojo

ഡിസൈൻ

ലുക്ക് തന്നെയാണ് മോജോയുടെ പ്രധാന ആകർഷണം. ഡിസൈനില്‍ ഒരു മഹീന്ദ്ര ടച്ച് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഡബിൾ ബാരൽ ഹെ‍ഡ‌്‌ലാമ്പുകളും അതിനു മുകളിലെ എൽഇഡി ലൈറ്റുകളും കാഴ്ചയിൽ വ്യത്യസ്തത സമ്മാനിക്കുന്നു. അനലോഗ് സ്പീഡോ മീറ്ററിനൊപ്പം ചെറിയ ഡിജിറ്റൽ കൺസോളും ചേർന്നതാണ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ. ഇന്ധനനില, ഒാഡോ മീറ്റർ, രണ്ട് ട്രിപ് മീറ്റർ, മാക്സിമം സ്പീഡ് റിക്കോർഡർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനൊപ്പം ആർപിഎം ഇൻഡിക്കേറ്ററും കൺസോളിൽ നൽകിയിട്ടുണ്ട്.

mahindra-mojo-testride-9 Mahindra Mojo

ദീർഘദൂര യാത്രകൾക്ക് ഇണങ്ങും വിതമാണ് സീറ്റുകളുടെ രൂപകൽപ്പന. വശങ്ങളിൽ നിന്ന് നോക്കിയാലും ബൈക്കിന് വ്യത്യസ്തത കൊണ്ടുവരാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. വലിയ ടാങ്കും അതിനെ ഡ്യുവൽ ടോൺ ഡിസൈനും സിൽവ്വർ ഫിനിഷുള്ള സൈഡ് ഫെന്ററുകളും എക്സ്ഹോസ്റ്റ് പൈപ്പുകളുമെല്ലാം ചേർന്ന് മോജോയെ കൂടുതൽ സ്പോർട്ടിയറാക്കുന്നുണ്ട്.

mahindra-mojo-testride-4 Mahindra Mojo

സ്വർണ നിറത്തിലാണ് മുന്നിലെ യുഎസ്ഡി ഫോർക്കുകൾ. സ്പോർട്ടി ഫെൻഡർ, വലിയ ഫ്യൂവൽ ടാങ്ക്, ഒഴുക്കൻ മട്ടിലുള്ള സീറ്റ്, ചെറിയ എൽഇഡി ടെയിൽ ലാംപ്, സ്പോർട്ടി ഫീലുള്ള റിയർ ഫെൻഡർ, വലിയ ഇരട്ട സൈലൻസർ, വീതിയേറിയ ടയറുകൾ എന്നിങ്ങനെ കാഴ്ചയിൽ മെജോ തികച്ചും വേറിട്ടുനിൽക്കുന്നു.

mahindra-mojo-testride-5 Mahindra Mojo

എൻജിൻ / റൈഡ്

8000 ആർപിഎമ്മിൽ 27 പിഎസ് കരുത്തും 5500 ആർപിഎമ്മിൽ 30 എൻഎം ടോർക്കും നൽകുന്ന 295 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് മൊജോയിൽ. ആദ്യ കാഴ്ചയിൽ ചെറിയ ബൈക്കെന്നു തോന്നുമെങ്കിലും 814 എംഎം ഉയരമുണ്ട് സീറ്റിന്. ഭാരം 165 കിലോഗ്രാം. നല്ല കുഷ്യനുള്ള സീറ്റാണുള്ളത്. ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമായ രീതിയിലാണ് സീറ്റ്–ഫുട് പെഗ്– ഹാൻഡിൽ ബാർ അനുപാതം.

mahindra-mojo-testride-1 Mahindra Mojo

ഏതൊരു ബൈക്ക് പ്രേമിയേയും അകർഷിക്കാൻ പോന്ന മനോഹര ബീറ്റാണ് ഇരട്ട സൈലൻസർ മുഴക്കുന്നത്. തുടക്കത്തിൽ മികച്ച കുതിപ്പ് നൽകുന്നുണ്ടെങ്കിലും എൻജിന്റെ മിഡ് റേഞ്ച് പെർഫോമൻസാണ് മികച്ചു നിൽക്കുന്നത്. വളവുകളിലും നേർരേഖയിലും സ്ഥിരത മികച്ചത്. മൂന്നക്ക വേഗത്തിൽ കയറിയാലും കാര്യമായ വൈബ്രേഷനോ അധിക ശബ്ദമോ എൻജിൻ ഭാഗത്തുനിന്നില്ല എന്നത് ശ്രദ്ധേയമാണ്.

mahindra-mojo-testride-6 Mahindra Mojo

എല്ലാ അർഥത്തിലും ടൂററാണു മോജോ. ഹൈവേ ക്രൂസിങ്ങിനായി ട്യൂൺ ചെയ്ത സസ്പെൻഷൻ ദീർഘയാത്രകൾക്കു ഗുണം ചെയ്യും. മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഗ്യാസ് ഫിൽഡ് മോണോഷോക്കുമാണുള്ളത്. മൊജോയുടെ മറ്റൊരു ഹൈലൈറ്റ് ടയറുകളാണ്. നനഞ്ഞ പ്രതലത്തിലും മികച്ച ഗ്രിപ്പ് നൽകുന്ന പിരലി ഡയബ്ലേസോ ടയറുകളാണ് മുന്നിലും പിന്നിലും. പെറ്റൽ ഡിസ്ക് ബ്രേക്ക് മുന്നിലും സാധാ ഡിസ്ക് ബ്രേക്ക് പിന്നിലും നൽകിയിരിക്കുന്നു. ബ്രേക്കിങ് ശേഷിയിൽ ഇരു ഡിസ്ക്കുകളും മികച്ചു നിൽക്കുന്നു. എബിഎസ് ഇല്ല എന്നതാണ് ഒരു പോരായ്മ.

mahindra-mojo-testride-10 Mahindra Mojo

ടെസ്റ്റേഴ്സ് നോട്ട്

റിഫൈൻഡ് എൻജിൻ, ദീർഘദൂരയാത്രയ്ക്കിണങ്ങുന്ന സീറ്റും റൈഡിങ് പൊസിഷനും, മികച്ച ഗ്രിപ്പുള്ള ടയർ, നല്ല സ്ഥിരത എന്നിങ്ങനെ വിശേഷണങ്ങൾ ഒട്ടേെറയുണ്ട് മോജോയെക്കുറിച്ചു പറയാൻ. വില 1.81 ലക്ഷം.

Your Rating: