Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് അല്ല റോയൽ ഹിമാലയൻ

himalayan-testride-10 Royal Enfield Himalayan, Photos: Anand Alanthara

അമ്പതുകളിൽ അതിർത്തി കാക്കാൻ എത്തിയ റോയൽ എൻഫീൽഡ് പിന്നീട് നമ്മുടെ അഭിമാനത്തിന്റെ ഭാഗമായത് ചരിത്രം. ജന്മം കൊണ്ട് ബ്രിട്ടീഷുകാരനാണെങ്കിലും റോയൽ എൻഫീൽഡിന് ഇന്ത്യ ഒരു സുവർണ്ണ ഭൂമിയാണ്, പേരും പെരുമയും അകമഴിഞ്ഞ് സമ്മാനിച്ച പുണ്യഭൂമി. ഈ അടുത്ത കാലത്തൊന്നും ഇന്ത്യൻ ഇരുചക്ര വിപണി ഒരു ബൈക്കിന് വേണ്ടി ഇത്ര കാത്തിരിപ്പ് നടത്തിക്കാണില്ല. നിരത്തിലിറങ്ങും മുമ്പേ താരമായി ഇവൻ. കൂടുതൽ ഉയരങ്ങൾ താണ്ടിയുള്ള എൻഫീൽഡിന്റെ അസൂയാവഹമായ ജൈത്രയാത്രക്ക് പുതുവേഗം പകരാൻ എത്തിയിരിക്കുന്ന ബൈക്കിന് ഹിമാലയൻ എന്നല്ലാതെ മറ്റൊരു പേരും യോജിക്കില്ല. കാടും മലയും കുണ്ടും കുഴിയും അനായായം താണ്ടുന്ന ഈ ഹിമാലയൻ ഒരു സാഹസികാനാണ്, അഡ്വഞ്ചർ ടൂറർ ബൈക്കാണ്.

Himalayan | Royal Enfield | Test Ride Review | Manorama Online

∙ രൂപകൽ‌പ്പന: നാം ഇന്നുവരെ കണ്ട റോയൽ എൻഫീൽഡ് ബൈക്കുകളെ തൽക്കാലം മറക്കാം. കാരണം അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് ഹിമാലയൻ. ഉയരം തോന്നിക്കുന്ന മുൻ ഫോർക്കും മഡ്ഗാർഡുമെല്ലാം ബൈക്കിന് വ്യത്യസ്ത രൂപം നൽകുന്നു. അഡ്വഞ്ചർ ടൂറർ ബൈക്കിന്റെ അഴകളവുകൾ എല്ലാം ചേർത്തിരിക്കുന്ന മെലിഞ്ഞ രൂപം. കാഴ്ചയിൽ ഉയരം തോന്നുമെങ്കിലും 800 എംഎം മാത്രമേയുള്ളൂ സീറ്റിന്റെ ഉയരം.

himalayan-testride-9 Royal Enfield Himalayan

ക്ലാസിക്ക് എന്നു വിളിക്കാവുന്ന വട്ടത്തിലുള്ള ഹെഡ്‌ലൈറ്റിന് ചുറ്റും ക്രോമിന്റെ സാന്നിധ്യമുണ്ട്. സാഹസികയാത്രകൾക്ക് ഉതകുംവിധമുള്ള സുതാര്യമായ വിൻഡ് ഷീൽഡ്, ചെറിയ ഫെൻഡർ എന്നിവ ബൈക്കിന് അഡ്വഞ്ചർ ലുക്ക് പകരുന്നു. ഒതുക്കമുള്ള മെലിഞ്ഞ ഇന്ധനടാങ്കിന്റെ കപ്പാസിറ്റി 14 ലിറ്ററാണ്. ലോങ് യാത്രയിൽ ഉപകരിക്കുന്ന വാട്ടർ ബോട്ടിലുകൾ ടാങ്കിനു ചുറ്റുമുള്ള പൈപ്പുകളിൽ ഘടിപ്പിക്കാം.

himalayan-testride-2 Royal Enfield Himalayan

റൈഡർക്ക് അഭിമുഖമായി, എളുപ്പത്തിൽ വായിച്ചെടുക്കാൻ പറ്റുന്ന രീതിയിലാണ് മീറ്റർ കൺസോൾ. ആർപിഎം, സ്പീഡോ, ഫ്യൂവൽ മീറ്ററുകൾ എന്നിവ അനലോഗിലാണ്. ക്ലോക്ക്, രണ്ടു ട്രിപ് മീറ്റർ, ശരാശരി വേഗം, ഗീയർ ഇൻഡിക്കേഷൻ, ദിശയറിയാനുള്ള കോമ്പസ് എന്നിവയ്ക്കൊപ്പം ഹസാഡ് ലൈറ്റിന്റെ സ്വിച്ചും കൺസോളിലുണ്ട്.

himalayan-testride-6 Royal Enfield Himalayan

വീതിയേറിയ ഉയർന്ന ഹാൻഡിൽ ബാറാണ്. മികച്ച നിലവാരം പുലർത്തുന്നവയാണ് പ്ലാസ്റ്റിക് ഘടകങ്ങളും സ്വിച്ചുകളും. ഓഫ് റോഡ്–ഓൺ റോഡ് യാത്രയിൽ ഒരുപോലെ ഉപകാരപ്രദമായ രീതിയിലുള്ള മികച്ചത് എന്ന പറയാവുന്ന സീറ്റിങ് പൊസിഷൻ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ബൈക്കിന്റെ സീറ്റുകൾ പിൻസീറ്റ് യാത്രക്കാരനേയും പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയവയാണ് എന്നതാണ്. ദൂരയാത്രകൾക്ക് പിന്തുണയേകുവാൻ വശങ്ങളിൽ രണ്ടു ബോക്സുകൾ ഫിറ്റ് ചെയ്യാം.

himalayan-testride-8 Royal Enfield Himalayan

എൽഇഡി ടെയിൽ ലാംപും ഉയർന്ന ഫെൻഡറും അടങ്ങുന്ന പിൻഭാഗം കാണാനാണ് കൂടുതൽ ഭംഗി. മോണോ ഷോക്കും ഉയർന്നു നിൽക്കുന്ന എക്സ്ഹോസ്റ്റും തടിച്ച ടയറും കൂടിയാകുമ്പോൾ പിൻഭാഗത്തിന് റഫ് ആന്റ് ടഫ് ലുക്ക് വരുന്നുണ്ട്.‌ 21 ഇഞ്ചിന്റെ ടയറാണ് മുന്നിൽ. പിന്നിൽ 17 ഇഞ്ചും. മൊത്തത്തിൽ ഡിസൈനും ഫിറ്റ് ആൻഡ് ഫിനിഷും കേമം.

himalayan-testride Royal Enfield Himalayan

∙ റൈഡ്: റോയൽ എൻഫീൽഡ് വികസിപ്പിച്ച പുതിയ ലോങ് സ്ട്രോക്ക് 410 എൻജിനാണ് ഹിമാലയനിൽ. 411 സിസി എൻജിന് 6500 ആർപിഎമ്മിൽ 24.5 ബിഎച്ച്പി കരുത്തും 4500 ആർപിഎമ്മിൽ 32 എൻഎം ടോർക്കുമുണ്ട്. ബൈക്ക് ഓടിച്ചു തുടങ്ങുമ്പോൾ തന്നെ മനസിലാകും ഇന്നുവരെ നമ്മൾ ഓടിച്ച എൻഫീൽഡ് ബൈക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഹിമാലയൻ എന്ന്.

himalayan-testride-11 Royal Enfield Himalayan

റോഡിൽ നല്ല ഗ്രിപ്പും മികച്ച റൈഡും നൽകുന്ന ടയറുകൾ. ഓഫ്, ഓൺ റോഡുകൾക്ക് ഉതകുന്ന തരത്തിലുള്ള ഹാന്റിലിങ്. റോയൽ എൻഫീൽഡിന്റെ നിലവിലെ മോഡലുകളെക്കാളും റിഫൈൻഡായ എൻജിനാണു ഹിമാലയന്റേത്. സ്മൂത്താണ് എൻജിൻ. ഫസ്റ്റ് ഗിയറിൽ യാത്ര തുടങ്ങുമ്പോഴേ ആ സ്മൂത്ത്നെസ് തിരിച്ചറിയാം. എന്നാൽ നഗരയാത്രകളിൽ എൻജിനിൽ നിന്ന് പ്രവഹിക്കുന്ന ചൂട് യാത്രക്കാർക്ക് അൽപം ബുദ്ധിമുട്ടുണ്ടാക്കാം.

himalayan-testride-4 Royal Enfield Himalayan

സുഖകരമായ റൈഡിങ് പൊസിഷനാണ്. നല്ല കുഷ്യനുള്ള സീറ്റുകൾ ഒട്ടും മടുപ്പുളവാക്കില്ല. നല്ല ഗ്രിപ്പുള്ള ടയറുകൾ. പെട്ടെന്നുള്ള ദിശാമാറ്റത്തിലും ഷാർപ് കോർണറുകളിലും നല്ല മെയ്‌വഴക്കം കാട്ടുന്നുണ്ട് ഹിമാലയൻ. അഞ്ച് സ്പീഡ് ട്രാൻസ്മിഷനാണ്. ആദ്യ രണ്ട് ഗീയറുകൾ ഒഴിച്ചാൽ സ്മൂത്തായ ഷിഫ്റ്റിങ്. റോഡിൽ നിന്ന് ഓഫ്റോഡിലേക്ക് കയറുമ്പോഴാണ് ഇവൻ യഥാർത്ഥ ഹിമാലയനാകുന്നത്. ലോങ് ട്രാവൽ സസ്പെൻഷനും 220 എംഎം ഗ്രൗണ്ട് ക്ലിയറൻസും കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമൊക്കെ അനായാസം തരണം ചെയ്യും. ഏത് അവസ്ഥയിലും കൺട്രോൾ പോകാതെ നിയന്ത്രിക്കാനാവും എന്നത് ബൈക്കിന്റെ പ്ലസ് പോയിന്റാണ്.

himalayan-testride-1 Royal Enfield Himalayan

മികച്ച ഹാൻഡ്‌ലിങ്ങും സ്റ്റെബിലിറ്റിയുമാണ് ഹിമാലയൻ സമ്മാനിക്കുന്നത്. മോണോഷോക്ക് സസ്പെൻഷനാണ് പിന്നിൽ. ഓഫ്റോഡ് ഓൺറോഡ് ടയറുകളാണ് മുന്നിലും പിന്നിലും. ഡിസ്ക് ബ്രേക്കുകളാണ് ഇരു വീലുകൾക്കും. എബിഎസ് ഇല്ല. എബിഎസും സ്ലിപ്പർ ക്ലച്ചും അടക്കമുള്ള സംവിധാനങ്ങൾ പിന്നാലെ എത്തുമെന്നു പ്രതീക്ഷിക്കാം.

himalayan-testride-5 Royal Enfield Himalayan

∙ ടെസ്റ്റേഴ്സ് നോട്ട്: ദീർഘദൂര യാത്രയും, കുന്നും മലയും പുഴയുമൊക്കെക്കടന്നുള്ള അൽപ്പം അഡ്വഞ്ചർ റൈഡും ആസ്വദിക്കുന്നവരാണെങ്കിൽ ഹിമാലയനുമായി കൂട്ടുകൂടാൻ പറ്റിയ ആളാണ് നിങ്ങൾ. മികച്ച ബിൽഡ് ക്വാളിറ്റി, നല്ല റൈഡിങ് കംഫർട്ട്, കിടിലൻ സസ്പെൻഷൻ എന്നിങ്ങനെ ഗുണങ്ങൾ ഒട്ടേറെ. പിന്നെ ഒരു കാര്യം കൂടി റോയൽ എൻഫീൽഡിന്റെ മറ്റു ബൈക്കുകളുമായി ഒരിക്കലും ഹിമാലയനെ താരതമ്യം ചെയ്യരുത്, കാരണം ഇവൻ വേറെ ലെവലാണ്.

∙ ടെസ്റ്റ് റൈഡ്: ജവീൻസ് റോയൽ എൻഫീൽഡ്, കോട്ടയം, 9446397400
വില: 1,62,291 രൂപ

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Your Rating: