ടാറ്റ ടിഗോർ ഒരു സ്റ്റൈല്‍ ബാക്ക്

tata-tigor-testdrive-8
SHARE

ടാറ്റയുടെ ഭാഗ്യ ഹാച്ച്ബാക്ക് ടിയാഗോ മെസ്സിയെപ്പോലൊരു കായിക താരമാണെങ്കിൽ ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന ടിഗോർ സ്റ്റൈൽ മന്നനാണ്. വെറുമൊരു തുടക്കക്കാരന്റെ സെഡാനല്ല, സ്റ്റൈലൻ സ്റ്റൈൽബാക്ക് കാറാണ് ടിഗോർ. വലുപ്പവും വിലയും കുറവാണെങ്കിലും വലിയ സെഡാനുകളെയും വെല്ലാൻ കരുത്തുള്ള സ്റ്റൈലൻ കാർ.

Tata Tigor | Test Drive | Car Reviews, Malayalam | Manorama Online

∙ സ്റ്റൈൽ ബാക്ക്: എന്താണത്? സ്റ്റൈലൻ ബാക്ക്. അത്ര തന്നെ. പിൻ ചന്തം. ഇന്നിറങ്ങുന്ന ഒരു കാറിനുമില്ലാത്ത ഒരു പിന്നഴക്. ഡിക്കിക്കും ഹാച്ച് ടിഗോർ ഒരു സ്റ്റൈൽ ബാക്ക് ബാക്കിനും മധ്യേ നിൽക്കുന്ന നോച്ച് ബാക്ക് എന്നൊരു വിഭാഗമുണ്ട്. ഏതാണ്ട് അതിനോടാണു സാമ്യം. എന്നാൽ നോച്ച് ബാക്കുകളുടെ പിൻവാതിൽ ഗ്ലാസ്സടക്കം ഉയരുകയാണെങ്കിൽ ടിഗോറിൽ ഡിക്കി തുറക്കുന്നതു സെഡാൻ കാറുകളുടേതു പോലെ തന്നെ. അതാണാ സ്റ്റൈലിങ്.

tata-tigor-testdrive-3
Tata Tigor

∙ വോൾവോയോ? ചില വിലപിടിപ്പുള്ള ആഡംബ കാറുകളോടാണൊരു രൂപ സാമ്യം. വോൾവോയുടെ ചില മോഡലുകളോടുള്ള സാദൃശ്യം യാദൃശ്ചികം മാത്രം. സ്പോർട്ടി, യുവത്വം, സ്റ്റൈൽ, ഭംഗി, വ്യത്യസ്തത, ഒതുക്കം ഇതെല്ലാം കൂടി ഒരു കാറിന്റെ പിൻവശത്തേക്കു കൊണ്ടുവന്നാൽ എങ്ങനെയുണ്ടോ അതു തന്നെ.

∙ പട്ടം പോലെ: കൈറ്റ് എന്ന പദ്ധതിയിൽ പിറന്ന കാറാണ് ടിഗോർ. 2016 ഓട്ടൊ എക്സ്പൊയിൽ ഈ വാഹനം പ്രദർശിപ്പിച്ചു. എന്നാൽ അന്നു കണ്ട പ്രോട്ടൊടൈപ്പ് ഇത്ര സുന്ദരമായിരുന്നില്ല. പ്രധാന മാറ്റം സ്റ്റൈൽ വഴുതിയിറങ്ങുന്ന പിൻഭാഗം തന്നെ: സ്റ്റൈൽ ബാക്ക്...

tata-tigor-testdrive
Tata Tigor

∙ ചെറുതൊന്നുമല്ല: വലുപ്പക്കുറവ് തോന്നിക്കുകയേയില്ല. മാത്രമല്ല ടിഗോറിനെ ടാറ്റ ചെറിയ സെഡാനെന്നു വിളിക്കുന്നുമില്ല. കാരണം വലിയ സെഡാനുകളെപ്പോലും പിന്നിലാക്കുന്ന സ്റ്റൈലിങ്ങും സൗകര്യങ്ങളും കണക്ടിവിറ്റിയും ഡ്രൈവബിലിറ്റിയുമൊക്കെയുണ്ട് ടിഗോറിന്.

tata-tigor-testdrive-4
Tata Tigor

∙ വില മാത്രം കുറവ്: വില കുറയ്ക്കാൻ നാണം കെട്ട പണികളും ഫിനിഷും കാറുകൾക്കു നൽകുന്ന കാലത്ത് കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും സ്റ്റൈലൻ. യുവത്വമാണ് മൂഖമുദ്ര. യുവ എക്സിക്യൂട്ടിവുകളെയും യുവ കുടുംബങ്ങളെയും മനസ്സിൽക്കണ്ട് രൂപകൽപന.

tata-tigor-testdrive-6
Tata Tigor

∙ ചെറുപ്പമാണെൻ വലുപ്പം: ഒതുക്കമാണു മുഖമുദ്ര. മുൻവശം മുതൽ പിൻഡോർ വരെ ടിയാഗോ. അവിടുന്നു പിന്നിലേക്കു പോകുമ്പോൾ പുതുമ. പുതിയ ഗ്രില്ലും കറുപ്പു ടിൻറുള്ള ഹെഡ്‌ലാംപുമുണ്ട്. പെട്രോൾ മോഡലിൽ  15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. ഡീസലിൽ  ഈ വീലുകളില്ല. പകരം  സാധാരണ 14 ഇഞ്ച് അലോയ്. ടോപ് മൗണ്ടഡ് ടെയ്ൽ ലാംപ് സ്പോയ്‌ലർ കൂടിയാണ്.

tata-tigor-testdrive-7
Tata Tigor

∙ നല്ല ഫിനിഷ്: എതാണ്ട് ടിയാഗോയ്ക്കു സമം. ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ആഡംബരം. ഇരട്ട നിറങ്ങളുള്ള ഡാഷ് ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ എല്ലാം ടിഗോറിലേക്കെത്തി. വലിയ സീറ്റുകൾ. 22 സ്റ്റോറേജ് ഇടങ്ങൾ. ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. ഡിക്കി 419 ലീറ്റർ. ഡിക്കി തുറക്കുന്ന ഹിഞ്ചുകൾ ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് വഴിമാറിയതിനാൽ ഉള്ളിലെ സ്ഥലം അപഹരിക്കുന്നില്ല.

tata-tigor-testdrive-1
Tata Tigor

∙ ഇൻഫോടെയ്ൻമെൻറ്: വലിയ കാറുകൾ പോലും നൽകാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ് എന്നിവയും ടച് സ്ക്രീനുള്ള ഇൻഫോടെയ്ൻമെൻറ് സംവിധാനങ്ങളും.

∙ ഡ്രൈവിങ്: റെവോടോർക്ക് 1047 സി സി ഡീസൽ സി ആർ ഡി ഐ 70 പി എസ് ശക്തിയെടുക്കും. ആധുനിക സാങ്കേതികത ഘർഷണരഹിത പ്രവർത്തനം നൽകുന്നു. മൂന്നു സിലണ്ടർ എൻജിന്റെ ഇരമ്പലും വിറയലും കുറെയധികം മെച്ചപ്പെട്ടു.പെട്രോൾ 1.2 ലീറ്റർ മൂന്നു സിലണ്ടർ റെവ്ട്രോൺ 85 പി എസ് ശക്തി തരും.

tata-tigor-testdrive-2
Tata Tigor

∙ മൾട്ടി ഡ്രൈവ്: ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, ഇക്കൊ എന്നിങ്ങനെ മോഡുകൾ. ഇന്ധനക്ഷമതയ്ക്ക് മുൻതൂക്കം വേണമെങ്കിൽ ഇക്കൊ മോഡിലിടാം. കുതിച്ചു പായണമെന്നു തോന്നിയാൽ മോഡ് മാറ്റിപ്പിടിക്കാം. സിറ്റി മോഡിൽ ഗിയർമാറ്റം പോലും കുറച്ചു മതി. നിയന്ത്രണവും സുഖകരമായ പെഡലുകളും റെസ്പോൺസിവ് സ്റ്റിയറിങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA