Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 സീരീസിനു എം സ്പോർട്ട് കുതിപ്പ്

സന്തോഷ്
Senior Online Content Coordinator
Author Details
Follow Facebook
bmw-3series-testdrive-1 BMW 3 Series

എം എന്നാൽ എന്താണർത്ഥം? ജയിംസ് ബോണ്ട് സിനിമകളിൽ സൂപ്പർനായകനെപ്പോലും വിരൽമുനയിൽ നിർത്തുന്ന വകുപ്പു തലവനാണ് എം. കാറുകളുടെ കാര്യത്തിലാണെങ്കിൽ മോട്ടോർ സ്പോർട്ട് എന്നതിന്റെ ചുരുക്കെഴുത്ത്. എം ബാഡ് ജിങ് കണ്ടാൽ ഉറപ്പിച്ചോളൂ
ഈ കാറിന് മോട്ടോർ സ്പോർട്ട് പാരമ്പര്യമുണ്ട്. ബി എം ഡബ്ല്യുത്രീ സീരീസ് എം സ്പോർട്ടും ഇതേ ജനുസ്സ് തന്നെ.

bmw-3series-testdrive-5 BMW 3 Series

∙ പെർഫോമൻസ്: പൂജ്യത്തിൽ നിന്നു നൂറിലേക്ക് പറക്കാൻ 7.2 സെക്കൻഡ്. 190 ബിഎച്ച് പി. യുദ്ധവിമാനത്തിന്റെ കോക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന ഉൾവശം. എം സ്പോർട്ട് പാക്കേജ് നൽകുന്ന സ്പോർട്ടി രൂപം. എല്ലാത്തിനും പുറമെ ആരും കൊതിക്കുന്ന എം ലോഗോഫെൻഡറിലും സ്റ്റീയറിങ്ങിലും.

bmw-3series-testdrive-2 BMW 3 Series

∙ ബി എം ഡബ്ല്യു ചരിത്രം: എതിരാളികളാരുമില്ലാതെ മെഴ്സെഡിസ് വാഴുമ്പോഴായിരുന്നു ബി എം ഡബ്ല്യുവിന്റെ വരവ്.ജർമനിയിൽ നിന്നുള്ള പരമ്പരാഗത എതിരാളി. ബെൻസ് നൽകുന്ന ബ്രാൻഡ് മൂല്യത്തിനും ഈടിനും മറ്റനവധി കാര്യങ്ങൾക്കും പുറമെ അനന്തമായ ഡ്രൈവിങ് സുഖം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബി എം ഡബ്ല്യു വന്നത്. ഒന്നേകാൽക്കോടിയുടെ സെവൻസീരീസിലും താഴെ ത്രീസീരീസിലും ഒരോ അണുവിലും ഡ്രൈവിങ് സുഖം തുടിക്കും.

bmw-3series-testdrive-3 BMW 3 Series

∙ രൂപകൽപന: സ്റ്റൈൽ,പ്രീമിയം, ബ്രാൻഡിങ്. മൂന്നും ചേർത്താൽ ത്രീ സീരീസായി.പാരമ്പര്യം തുളുമ്പുന്ന ക്രോമിയം കിഡ്നി ഗ്രിൽ. തൊട്ടു മുകളിൽ ബോണറ്റിൽ ആഡ്യത്തമുള്ള ബി എം ഡബ്ല്യു ലോഗോ.പാർക്കിങ് ലൈറ്റ് റിങ്ങുകളുള്ള സെനോൺ ഹെഡ്‌ലാംപ് ക്ലസ്റ്റർ, ഹെഡ്‌ലാംപ് വാഷിങ് സിസ്റ്റം,ബി എം ഡബ്ല്യു 18 ഇഞ്ച് ലൈറ്റ് അലോയ് വീൽസ്. ഒതുക്കമാണ് ത്രീ സീരീസിന്റെ മുഖമുദ്ര. വശങ്ങളും പിൻഭാഗവുമൊക്കെ കാട്ടുന്നത് ഈ ഒതുക്കം.

bmw-3series-testdrive BMW 3 Series

∙ ഐ ഡ്രൈവ്: പത്തു കൊല്ലമായി ബി എം ഡബ്ല്യു കാറുകളെ സമാനവിലയുള്ള കാറുകളിൽ നിന്നു മാറ്റി നിർത്തുന്നത് ഐ ഡ്രൈവാണ്. സംഭവം ചെറിയൊരു കംപ്യൂട്ടർ. എന്റർടെയ്ൻമെൻറ്, എ സി, ജി പി എസ് നാവിഗേഷൻ, ഫോണും എമർജൻസി സർവീസും തരുന്ന കമ്യൂണിക്കേഷൻ, മുന്നിലും പിന്നിലും വശങ്ങളിലും വരുന്ന തടസ്സങ്ങൾ കാട്ടിത്തരുന്ന പാർക്ക് അസിസ്സ്റ്റ് സംവിധാനം എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഓൺബോർഡ് കംപ്യൂട്ടർ. ബി എം ഡബ്ല്യുവിന് സോഫിസ്റ്റിക്കേഷൻ നൽകുന്ന ഐ ഡ്രൈവിൽ ഡ്രൈവറുടെ പേഴ്സനൽ സെറ്റിങ്ങുകളും ചെയ്തു വയ്ക്കാം. ഉദാഹരണത്തിന് 100 കി മി കടക്കുമ്പോൾ വാണിങ് തരണമെന്നു പറഞ്ഞാൽ ഐ ഡ്രൈവ് അനുസരിക്കും.

bmw-3series-testdrive-4 BMW 3 Series

∙ സ്പോർട്ടി: ആഡംബരത്തെക്കാൾ സ്പോർട്ടിനെസ്സാണ് ഉള്ളിൽ. ബ്ലാക്ബീജ് ഫിനിഷുകൾ. വാൽനട്ട് വുഡ് പാനലിങ്.ക്ലെമാട്രോണിക് എ സി കൺട്രോളുകളും വെൻറും പിന്നിലു മുണ്ട്. ഡാഷ് ബോർഡിലും സെൻട്രൽ കൺസോളിലുമായി ധാരാളം സ്റ്റോറേജ് സ്ഥലവും പോപ് അപ് കപ് ഹോൾഡറുകളും.

∙ ജീവിതമാണിത്: ജാപ്പനീസ് കാറുകൾ ഓഫീസിൽ പോകാനുള്ളതാണെങ്കിൽ ജർമൻ കാറുകൾ ജീവിക്കാനുള്ളതാണെന്ന് അടിവരയിട്ടു പറയുന്ന ലെതർ സീറ്റുകൾ. മുന്നിലെ സീറ്റുകൾക്ക് രണ്ടിനും ഇലക്ട്രോണിക് ക്രമീകരണങ്ങൾ. ധാരാളംലെഗ്, ഹെഡ്, ഷോൾഡർ റൂം.

bmw-3series-testdrive-6 BMW 3 Series

∙ സംഗീതസാഗരം: ബി എം ഡബ്ല്യു പ്രൊഫഷനൽ നാലു ചാനൽ ആംപ്, ആറ് ലൗഡ് സ്പീക്കറുകൾ, സബ് വൂഫർ, നാലു ട്വീറ്ററുകൾ, ഓട്ടൊമാറ്റിക്സൗണ്ട് കൺട്രോൾ, സ്റ്റിയറിങ് നിയന്ത്രണങ്ങൾ. സ്ലൈഡിങ് റൂഫ്,പിൻഗ്ലാസിന് ഇലക്ട്രോണിക് സൺബ്ലൈൻഡ്, ആറ് എയർബാഗുകൾ. ഏതാണ്ടെല്ലാ ജർമൻ കാറുകളിലും കണ്ടെത്താനാവുന്ന ഡാഷിലുറപ്പിച്ച ഹെഡ്‌ലാംപ് സ്വിച്ച്, സ്റ്റിയറിങ് വീലിൽ ഏതാണ്ടെല്ലാ സിസ്റ്റങ്ങളും നിയന്ത്രിക്കാവുന്ന സ്വിച്ചുകൾ. ഹെഡ്സ് അപ് ഡിസ്പ്ലേ.

∙ ഡ്രൈവിങ് ത്രിൽ: ബി എം ഡബ്ല്യുവിന്റെ മുദ്രാവാക്യം ഡ്രൈവിങ് ത്രിൽ ആണെങ്കിൽ ത്രീസീരീസ് സ്പോർട്ട് ഇക്കാര്യത്തിൽ പുതിയ മാനങ്ങൾ തീർക്കുന്നു. എട്ടു സ്പീഡ് ഓട്ടമാറ്റിക്ത്രീ സീരീസിലുമെത്തി. ഓട്ടൊസ്റ്റാർട് സ്റ്റോപ്പ്, ബ്രേക്ക് എനർജി റീജനറേഷൻ, ലൈറ്റ് വെയ്റ്റ് കൺസ്ട്രക്ഷൻ, ഇലക്ട്രോണിക്പവർ സ്റ്റീയറിങ്, 50 : 50 വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ സാങ്കേതികതകൾ ഇന്ധനക്ഷമതയും പെർഫോമൻസും ഉയർത്തുന്നുണ്ട്. ഇക്കോപ്രോ,കംഫർട്ട്, സ്പോർട്ട്,സ്പോർട് പ്ലസ് എന്നിങ്ങനെയാണു മോഡുകൾ. ഉയർന്ന വേഗ
ത്തിലെ നിയന്ത്രണം ശ്രദ്ധേയം.

∙ ഓൺറോഡ് വില 58.4 ലക്ഷം.
∙ പ്ലാറ്റിനോ ക്ലാസിക് 9995009966

Your Rating: