Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തായി ലീനിയ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
linea-test-drive-7 Fiat Linea 125 PS

ഫിയറ്റിന്റെ ആഡംബരനിരയിലെ ഒറ്റയാൾ പോരാളിയായി ലീനിയ വീണ്ടുമൊരു പോരിനൊരുങ്ങുന്നു. പെട്രോൾ എൻജിനിൽ സൂപ്പർചാർജിങ് എന്നത് പെർഫോമൻസ് കാറുകൾക്കാണെന്ന ധാരണ പണ്ടേ ലീനിയ ടി ജെറ്റ് തിരുത്തിയതാണ്. ഇപ്പോഴിതാ കൂടുതൽ കരുത്തുമായി ടി ജെറ്റ് ലീനിയ. 125 ബിഎച്ച് പിയാണ് പുതിയ ലീനിയയുടെ കരുത്ത്.

linea-test-drive Fiat Linea 125 PS

∙ വിലക്കുറവ്: പെർഫോമൻസും സാങ്കേതികതയും വിലക്കുറവിലും ലഭിക്കും എന്നു കാട്ടാനാണ് ഫിയറ്റിന്റെ ശ്രമം. പുന്തൊ അബാർത്തിനു പിന്നാലെ പത്തു ലക്ഷത്തിനു തെല്ലുമുകളിൽ സൂപ്പർ ചാർജ്ഡ് എൻജിനുമായി ലീനിയ 125 എതിരാളികൾക്ക് തലവേദനയായി ചീറിപ്പാഞ്ഞു തുടങ്ങി. ഈ വിഭാഗത്തിൽ ആദ്യമായെത്തുന്ന ടർബോ ചാർജ്ഡ് പെട്രോൾ മെഴ്സെഡിസ് തലത്തിലുണ്ടായിരുന്ന സാങ്കേതികത താഴേയ്ക്കെത്തിക്കുന്നതിനു പുറമെ സുഖസൗകര്യങ്ങളിലും മാനങ്ങൾ തീർക്കുന്നു. എൻജിനുപുറമെ മറ്റ് ആന്തരാവയവങ്ങൾക്കും തൊലിപ്പുറത്തും ലീനിയയ്ക്ക് എന്തൊക്കെ മാറ്റങ്ങളുണ്ടായെന്നറിയാൻ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

linea-test-drive-8 Fiat Linea 125 PS

∙ പ്രൗഡഗംഭീരം ഇടക്കാലത്തു മാറ്റം വന്ന പ്രൗഡ ഗംഭീര രൂപം തന്നെ. കണ്ടാലാരും കണ്ണുപറിക്കില്ല. ഇറ്റാലിയൻ സൂപ്പർ കാർ മസരട്ടിയുടെ ചേലിലും ഗർവിലും ലീനിയ നീണ്ടു നിവർന്നങ്ങനെ കിടക്കുകയാണ്. മുന്നിൽ നിന്നായാലും വശങ്ങളിൽ നിന്നായാലും പിന്നിൽ നിന്നായാലും വലുപ്പം. തോന്നിക്കുകയല്ല, യഥാർത്ഥത്തിൽ വലുപ്പമുണ്ട്.

linea-test-drive-9 Fiat Linea 125 PS

∙ തനി സെഡാൻ: ഹാച്ച് ബാക്കിനു പിന്നിൽ ഡിക്കി പിടിപ്പിച്ചു വലുതായി വന്ന കാറല്ല ലീനിയ. സെഡാനായിത്തന്നെ ജനിച്ചതാണ്. 4560 മീ മീ നീളവും 500 ലീറ്ററിന്റെ ഡിക്കിയും ജെറ്റയെപ്പോലും വെല്ലുന്ന 2600 മീ മീവീൽ ബേസുമാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന രൂപവലുപ്പത്തിനു പിന്നിൽ. ഉയർന്ന ഷോൾഡർലൈൻ, പ്രത്യേകതയുള്ള ഹെഡ്‌ലാംപ്, മറ്റൊന്നിനോടും സാദൃശ്യം കണ്ടെത്താനാവാത്ത ബൂട്ട് ഡിസൈൻ, ഗതകാലസ്മരണകളുയർത്തുന്ന മുൻ ക്വാർട്ടർ ഗ്ലാസ്,ക്രോം റബ് റെയിലുകൾ, ഹാൻഡിലുകൾ... എല്ലാം ചേരുമ്പോൾ ലീനിയ ചേലിലങ്ങനെ കിടന്ന് എതിരാളികളെ വെല്ലു വിളിക്കും. ഇറ്റലിക്കാരനെ ഡിസൈൻ പഠിപ്പിക്കണോ?

linea-test-drive-5 Fiat Linea 125 PS

∙ ഉൾവശം: വൃത്തിയും വെടിപ്പും അന്തസ്സുമുള്ള ഡിസൈൻ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. സിറ്റിയോടും വെൻറോയോടും പിടിച്ചു നിൽക്കാൻ തക്ക ഭംഗിയുണ്ട്. പ്ലാസ്റ്റിക് നിലവാരം മെച്ചപ്പെടുത്തിയത് പെട്ടെന്നു ശ്രദ്ധയിൽപ്പെടും. സീറ്റുകൾ ബീജ് തുകലിൽ പൊതിഞ്ഞത്. സെൻട്രൽ കൺസോളിൽ ടച്ച് സ്കീൻസ്റ്റ്രീരീയൊയും ക്രോം ടിപ്പുള്ള എ സി വെൻറുകളും ഓട്ടമാറ്റിക് ക്ലൈമറ്റെസറും ഒതുങ്ങുന്നു.മുൻ, പിൻ സീറ്റുകൾക്ക് ഹാൻഡ് റെസ്റ്റ്. ക്ലാസിക് ക്ലോക് രൂപ കൽപനയുള്ള ഡയലുകൾ. ഏസി വെന്റ് പിന്നിലുമുണ്ട്.

linea-test-drive-4 Fiat Linea 125 PS

∙ ടി ജെറ്റ്: സി വിഭാഗം കാറുകളിലേക്ക് കുറിച്ച് ഇറങ്ങിവന്ന ടി ജെറ്റ് ടർബോ ചാർജ്ഡ് എൻജിൻ ശക്തി മാത്രമല്ല സ്മൂത്‌നെസ്സും റിഫൈൻമെന്റും അധിക മൈലേജുമാണ്. ബ്രസീൽ നിന്നുള്ള ഇറക്കുമതി. പഴയ ടി ജെറ്റിന്റെ 114.2 ൽ നിന്ന് 125 പിഎസിലേക്ക് ഉയർന്നു വന്ന ശക്തിക്കു പുറമെ ഡീസൽ കാറുകളിലെന്നപോലെ കൂടിയ 208 എൻ എം ടോർക്കും കിട്ടും.

linea-test-drive-10 Fiat Linea 125 PS

∙ പരിഷ്കാരി: സാധാരണ1.4 പെട്രോൾ എൻജിനുമായി സാദൃശ്യമുണ്ടെങ്കിലും ടി ജെറ്റ് എൻജിനിൽ പരിഷ്കാരങ്ങൾ അനവധി. എൻജിൻ ബ്ലോക്കുകൾ രണ്ടിലും സമാനമെങ്കിലും ഹെഡ് വ്യത്യസ്തമാണ്. ക്രൂസ് കൺട്രോൾ പുതുതായെത്തി.

linea-test-drive-9 Fiat Linea 125 PS

∙ പെർഫോമൻസ്: ടർബോ പ്രവർത്തനക്ഷമമാകുന്നത് ഏതാണ്ട് 2000 ആർ പി എമ്മിലാണെന്നു വേണം കരുതാൻ. വെറുതെ കരുതുകയേ വഴിയുള്ളൂ, കാരണം ടർബോ ലാഗ് എന്നൊരു പ്രശ്നമേ അറിയില്ല. പൂജ്യത്തിൽനിന്നു 100 കി മിയെത്താൻ 10.40 സെക്കൻഡ്. സാധാരണ പരിസ്ഥിതിയിൽ 200 കി മി വരെ സുഖമായി വേഗമെടുക്കാൻ മിടുക്കനാണ് ഈ എൻജിൻ. നാലു വീലുകൾക്കും ഡിസ്ക്. പുറമെ എയർ ബാഗും എ ബി എസും ഇ ബി ഡിയും. മൈലേജ് 14.2 കി മി(എആർഎഎെ സർട്ടിഫൈഡ്).

linea-test-drive-11 Fiat Linea 125 PS

∙ യാത്രാസുഖം: വീതി കൂടിയ 205—55 ടയറുകളും മെച്ചപ്പെട്ട സസ്പെൻഷനും ഡ്രൈവിങ് മാത്രമല്ല യാത്രയും സുഖകരമായ അനുഭവമാക്കും. വിസ്താരമായ പിൻസീറ്റ് യാത്രയിൽ ലീനിയ താരമാണ്.

∙ വില: എക്സ് ഷോറൂം കൊച്ചി. 10.65 ലക്ഷം.

∙ ടെസ്റ്റ്ഡ്രൈവ്: പിന്നാക്കിൾ ഫിയറ്റ്, 8111995001