Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിലും നല്ലൊരു ഇലാൻട്രയില്ല

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
elantra-testdrive-4 Hyundai Elantra

ഇന്നു വരെ ഇറങ്ങിയതിൽ ഏറ്റവും നല്ല ഇലാൻട്ര. ഹ്യൂണ്ടേയ് മോട്ടോർ ഇന്ത്യ ആണയിടുന്നത് വസ്തുനിഷ്ഠമാണെന്നു പുതിയ ഇലാൻട്ര കേട്ടും കണ്ടും അനുഭവിച്ചും ഉറപ്പിച്ചു. 1990 മുതൽ ഇപ്പോഴിറങ്ങുന്ന ആറാം തലമുറ വരെ ഒരു കോടിയിലധികം കാറുകളിറങ്ങി എന്നതു തന്നെ ഇലാൻട്രയുടെ സാക്ഷ്യപത്രം. ലോകത്തിൽ ഏറ്റവുമധികം വിൽപനയുള്ള കുടുംബ സെഡാനുകളിലൊന്ന്. പുതുമോടിയുമായി ഇന്ത്യയിൽ ചലനങ്ങളുണ്ടാക്കാൻ പുതിയ ഇലാൻട്രയെത്തി. വില 13 ലക്ഷം മുതൽ.

Hyundai Elantra | First Look | Manorama Online

∙ അമേരിക്കൻ: ഇലാൻട്ര അമേരിക്കൻ കാറാണ്. ഒരു പക്ഷെ, ഇന്ത്യയിലിന്ന് കിട്ടുന്ന ഏക അമേരിക്കൻ കാർ. നിർമിക്കുന്നത് കൊറിയയിലെ ഹ്യുണ്ടേയ് മോട്ടോഴ്സ് ആണെങ്കിലും അമേരിക്കൻ വിപണിക്കുവേണ്ടിയുള്ള കാറാണ് ഇലാൻട്ര. ഇന്ത്യയിലിന്നുള്ള അമേരിക്കൻ കമ്പനികളായ ഫോഡും ജനറൽ മോട്ടോഴ്സും ഇവിടെയിറക്കുന്ന മോഡലുകൾ അമേരിക്കയിൽ വിൽക്കുന്നവയല്ലെന്നും കൂടി അറിയുക.

elantra-testdrive-2 Hyundai Elantra

∙ ആഗോളം: എന്താണ് അമേരിക്കൻ കാറിന്റെ പ്രത്യേകത. ഒന്നാമത് ലോകത്തിലെ ഏറ്റവും വികസിത കാർവിപണിയാണ് അമേരിക്ക. വിശ്വോത്തര ഉത്പന്നവുമായല്ലാതെ ആ വിപണിയിൽ പ്രവേശിച്ചാൽ അടിപതറും. പെർഫോമൻസ്, സുരക്ഷ, സുഖസൗകര്യം എന്നീ കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ല. വിൽപനയും വിൽപനാനന്തര സൗകര്യവും ഒന്നാന്തരമായിരിക്കണം. ഗുണമേൻമയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്തായാലും ഈ കടമ്പകളെല്ലാം നിഷ്പ്രയാസം കുതിച്ചു കടന്ന കാറാണ് ഇലാൻട്ര.

elantra-testdrive-3 Hyundai Elantra

∙ അതേ കാർ: യാതൊരു വെള്ളം ചേർക്കലുമില്ലാതെ അതേ കാർ തന്നെയാണ് ഇന്ത്യയിൽ കിട്ടുന്നത്. ഒറ്റവ്യത്യാസം മാത്രം അമേരിക്കയിൽ ചെറിയ കുടുംബകാർ വിഭാഗത്തിലാണ് ഇലാൻട്ര, ഇന്ത്യയിൽ ആഡംബരവിഭാഗത്തിലും. പുതിയ പ്ലാറ്റ്ഫോമിൽ തികച്ചും പുതിയ കാറായെത്തിയ 2016 മോഡൽ ഇലാൻട്രയുടെ ടെസ്റ്റ് ഡ്രൈവ്.

elantra-testdrive-9 Hyundai Elantra

∙ സ്റ്റൈലിങ്: ടൊയോട്ട കൊറോള, സ്കോഡ ഒക്ടാവിയ മോÿഡലുകളുമായി പിടിച്ചു നിൽക്കാൻ പാകത്തിനുള്ള കാർ. അൽപം ‘പതുങ്ങി’ക്കിടക്കുന്ന രൂപകൽപനയിൽ ശ്രദ്ധേയമാകുന്നത് വലുപ്പമുള്ള ഗ്രിൽ. പഴയ മോഡലിന് ചെറിയ ഗ്രിൽ ഒരു അപാകതയായി തോന്നിയവർക്ക് പുതിയ ഹെക്സഗൻ ഗ്രില്ലും ഹെഡ്ലാംപും ഇഷ്ടപ്പെടും. ഫ്ളൂയിഡിക് രൂപകൽപന പിന്തുടരുന്ന വശങ്ങളും മനോഹരമായ എൽ ഇ ഡി ലാംപുകളുള്ള പിൻവശവും 16 ഇഞ്ചിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വീലുകളും ആരെയും കൊതിപ്പിക്കും.

elantra-testdrive-1 Hyundai Elantra

∙ സൗകര്യങ്ങൾ: ഉള്ളിൽ ധാരാളം ഇടമുള്ള കാറാണ് ഇലാൻട്ര. പ്രത്യേകിച്ച് പിൻസീറ്റ് സ്ഥലം. ലളിതമായ ഡാഷ് ബോർഡും കറുപ്പു നിറവും മാറ്റ് ഫിനിഷും ഗുണേന്മയോതും. ഡ്രൈവറുടെ വശത്തേക്ക് തെല്ലു ചെരിഞ്ഞിരിക്കുന്ന സെൻട്രൽ കൺസോൾ, നാവിഗേഷൻ അടക്കമുള്ള വലിയ ടി എഫ് ടി സ്ക്രീൻ, അലൂമിനിയം സ്കഫ് പ്ലേറ്റ്, റിയർ എ സി. ഇലക്ട്രിക് സൺ റൂഫ്, മൂൻ സീറ്റുകൾക്ക് വെൻറിലേഷൻ സിസ്റ്റം, ഡ്യുവൽ എസി, ഇലക്ട്രിക് ക്രമീകരണമുള്ള ഡ്രൈവർ സീറ്റ് എന്നു വേണ്ട എല്ലാ ആധുനികതയും.

elantra-testdrive-5 Hyundai Elantra

∙ മെക്കാനിക്കൽസ്: അതീവസുഖകരമായ സവാരി നൽകുന്ന ടോർഷൻ ബീം സസ്പെൻഷനാണ് പിന്നിൽ. ഷോക് അബ്സോർബറുകളെല്ലാം ഗ്യാസ് ഫിൽഡ്. കടുകട്ടിയായ അമേരിക്കൻ സുരക്ഷാനിയമങ്ങൾക്കനുസരിച്ചാണ് നിർമാണം. നാലു ചക്രങ്ങൾക്കും ഡിസ്ക് ബ്രേക്ക്. എ ബി എസ്, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, മാനുവൽ മോഡലിനും ഹിൽ ഡിസൻറ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവ ഇലാൻട്രയെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറാക്കുന്നു.

elantra-testdrive-7 Hyundai Elantra

∙ എൻജിൻ, ഡ്രൈവിങ്: രണ്ട് എൻജിനുകൾ. 2 ലീറ്റർ പെട്രോൾ, 1.6 ലീറ്റർ ഡീസൽ. രണ്ടിലും സിക്സ് സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗീയർ ബോക്സുകൾ. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ പെട്രോൾ എൻജിനുള്ള ഇലാൻട്രയിലെ ഡീസൽ എൻജിനും മോശക്കാരനല്ല. ഡ്രൈവ് ചെയ്തത് ഡീസൽ. 1.6 എൻജിന് 128 പി എസ്, 26.5 കെ ജി എം ടോർക്ക്. ഈ ശക്തൻ ശാന്തനുമാണ്. കാലു കൊടുത്താൽ കുതിച്ചു പായുന്ന വൈഭവം തന്നെ കാലെടുത്താൽ ശാന്തനായി, എൻജിൻ പ്രവർത്തിക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുംവിധം കിടക്കുന്നതിലും കാട്ടും. മികച്ച സസ്പെൻഷനും ബ്രേക്കിങ് ശക്തിയും ഇലാൻട്രയിൽ എത്ര സ്പീഡിലും പോകാം എന്ന ധൈര്യം ഡ്രൈവർക്കു പകരുന്നു. മൈലേജ് 22.5 കി മി.

elantra-testdrive-6 Hyundai Elantra

∙ സർവീസ്: അതുല്യമായ സർവീസ് പാക്കേജ് മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറൻറി. മൂന്നു വർഷവും 30000 കിലേമീറ്ററും തികയും വരെ എൻജിൻ ഓയിൽ പോലും മാറാൻ കാശു മുടക്കേണ്ട. മൂന്നു തവണ വീട്ടിലെത്തി സർവീസ് തരുന്നതിനും പണം കൊടുക്കേണ്ട. പോരെ ? വില 13 ലക്ഷത്തിൽ ആരംഭിക്കും.

∙ അഭിപ്രായം: അമേരിക്കക്കാരെപ്പോലെ പെർഫോമൻസിലും സുരക്ഷയിലും സുഖസൗകര്യത്തിലും വിശ്വസിക്കുന്നവർക്കുള്ളതാണ് ഇലാൻട്ര.  

Your Rating: