Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേയ്സ് എന്ന ഹോണ്ട

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
honda-amaze-test-drive Honda Amaze, Photos: Anand Alanthara

അമേയ്സ് ഇപ്പോഴാണ് ശരിക്കുമൊരു ഹോണ്ടയായത്. എല്ലാ ഹോണ്ടകളിൽ നിന്നും വ്യത്യസ്തമായിരുന്ന, കണ്ടാലൊരുേചലുമില്ലാതിരുന്ന, പഴയമുൻഭാഗം ബമ്പറും ഗ്രില്ലുമടക്കം മാറിയപ്പോൾത്തന്നെ അമേയ്സിനു ചന്തമായി. ദൂരക്കാഴ്ചയിൽ സിറ്റിയാണോ എന്നു ദ്യോതിപ്പിക്കുന്ന രൂപമാറ്റം. ഏറെ നാളായി ഹോണ്ട ആരാധകർ കാത്തിരുന്ന മുഖം മാറ്റം അമേയ്സിലെത്തി. ഒപ്പം ധാരാളം പുതിയ സൗകര്യങ്ങളും മികവുകളും.

Honda Amaze | Test Drive Review | Manorama Online

∙ ആദ്യ ഡീസൽ ഹോണ്ട: ഇന്ത്യയിൽ ഹോണ്ടയുടെ പ്രഥമ ഡീസൽ കാർ. ഒരു ലീറ്ററടിച്ചാൽ 25.8 കിലോമീറ്ററോടും. അത്യാവശ്യത്തിനു സ്ഥലവും സൗകര്യങ്ങളും ഡീസൻറ് ഫിനിഷുമുള്ള കൊച്ചുസെഡാൻ. ടെസ്റ്റ് ഡ്രൈവ് ചെയ്ത ഡീസൽ മോഡലിന് വില 6.92 ലക്ഷത്തിൽ തുടങ്ങുന്നു. പെട്രോൾ 5.74 ലക്ഷം മുതൽ.

honda-amaze-test-drive-4 Honda Amaze

∙ കുടുംബ ഹോണ്ട: സ്മാർട്ട് മൈക്രോ ലിമൊസിൻ എന്നാണ് അമേയ്സിനെ ഹോണ്ട നിർവചിക്കുന്നത്. ബ്രിയോയുടെ സെഡാൻ എന്നതിലുപരി ചെറിയൊരു കുടുംബകാറെന്ന പേരിലാണ് അമേയ്സ് അറിയപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നത്. തായ്‌ലൻഡിലും ജപ്പാനിലുമായാണ് ബ്രിയോയും അമേയ്സും പിറന്നതും വളർന്നതും. ബാങ്കോക്കിലെ ആർ ആൻഡ് ഡി കേന്ദ്രത്തിൽ ജപ്പാനിലെയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെഎൻജിനിയർമാരും ഒത്തുചേർന്ന് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തു. 2012ൽ തായ്‌ലൻഡിലും തൊട്ടടുത്ത വർഷം ഇന്ത്യയിലുമിറങ്ങി.ഇപ്പോഴിതാ കാലത്തിനൊത്ത മാറ്റങ്ങൾ

honda-amaze-test-drive-6 Honda Amaze

∙ മാറ്റങ്ങളേറെ: മുഖ്യമാറ്റം ഗ്രില്ലും ബമ്പറും തന്നെ. ഡിസൈനിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗം പണ്ട് പിൻവശമായിരുന്നെങ്കിൽ ഇപ്പോൾ മുൻവശവും അതിനൊത്തതായി. വലിയൊരു ഹോണ്ടയുടെ പ്രതീതി. ഇപ്പോഴും പിൻ കാഴ്ചയിലാണ് അമേയ്സ് ഏറ്റവും സുന്ദരി. വശങ്ങളിൽ നിന്നു നോക്കിയാൽ ബ്രിയോയ്ക്ക് ഡിക്കി ഏച്ചുകെട്ടിയതാണെന്ന് തോന്നലില്ല. ബോഡിയുടെ ഭാഗമായി, സാധാരണ രൂപത്തിൽ ഡിക്കിയും ചേർന്നു ലയിച്ചങ്ങനെ പോകുന്നു. ഡോറുകളിലെ മസ്കുലർ പാറ്റേണുകളും അമേയ്സിന് ചന്തം കൂട്ടി തുടരുന്നു.

honda-amaze-test-drive-3 Honda Amaze

∙ ഉൾവശം: മെച്ചപ്പെട്ടു. ഡാഷ്ബോർഡിലും ട്രിമ്മിലും ചെറിയ മാറ്റങ്ങൾ. പ്ലാസ്റ്റിക് ഘടകങ്ങളുടെ ഫിനിഷ് ഉയർന്നു. ഡാഷ്ബോർഡിലെ വൃത്തികെട്ട േചാക്‌ലേറ്റ് ഫിനിഷ് കറുപ്പായി. ഒട്ടേറെ നിറങ്ങൾ ചേർന്ന് തെല്ലുതറ ഫിനിഷ് ആണെന്നതായിരുന്നു പഴയ മോഡലിന്റെ പ്രശ്നമെങ്കിൽ ഇപ്പോൾ ആ പരാതിക്കുസ്ഥാനമില്ല. സ്റ്റീയറിങ്, കൺസോളുകൾ എല്ലാം നല്ല രൂപകൽപന. സീറ്റുകളുെട സപ്പോർട്ടും കുഷൻ ഇഫക്ടും എടുത്തു പറയണം. ഡ്രൈവർ സീറ്റിന് ഉയരം കൂട്ടാം.

honda-amaze-test-drive-4 Honda Amaze

∙ മാൻ മാക്സിമം: പിൻസീറ്റുകൾക്ക് ധാരാളം ലെഗ് റൂം. സ്റ്റോറേജ് സ്ഥലവും ആവശ്യത്തിനുണ്ട്. ഡിക്കി 400 ലീറ്ററുണ്ടെന്നത് ഇത്ര ചെറിയ സ്ഥലം കൊണ്ട് ഇത്രയ്ക്കു സൗകര്യമാകാം എന്നു തെളിയിക്കുകയാണ്.ഒരു ഹോണ്ട തത്വം ഇവിടെ യാഥാർത്ഥ്യമാകുന്നു. മാൻ മാക്സിമം മെഷിൻ മിനിമം.

honda-amaze-test-drive-5 Honda Amaze

∙ ഡ്രൈവിങ്: ഹോണ്ടയ്ക്ക് ഡീസൽ എൻജിൻ പാരമ്പര്യമില്ല. 2003 ലാണ് പ്രഥമ ഹോണ്ട ഡീസൽ ഇറങ്ങിയത്. 2.2 ലീറ്റർ െഎ സി ടി ഡി െഎ എൻജിൻ. പുതിയ തലമുറ ഐ ഡി ടെക് ജനിച്ചത് 2008 ലാണ്. അമേയ്സിലുള്ള 1.5 ലീറ്റർ ഇതേ സീരീസ്തന്നെ. ഹോണ്ട ഉണ്ടാക്കുന്ന ഏറ്റവും ചെറിയ ഡീസൽ. പൂർണമായി അലൂമിനിയത്തിൽ നിർമിച്ച എൻജിൻ സാങ്കേതികതയുെട തികവാണ്. 100 പി എസ് ശക്തിയും തുടർച്ചയായി ലഭിക്കുന്ന 200 എൻ എം ടോർക്കും.

honda-amaze-test-drive-1 Honda Amaze

∙ സ്മൂത്ത്: പഴയ മോഡലിൽനിന്ന് കാര്യമായ വ്യത്യാസം പെർഫോമൻസിലുണ്ട്. ശബ്ദവും വിറയലും ഇല്ല. എൻജിൻ നിശ്ശബ്ദനായി. സിറ്റി ഡീസലിനെക്കാൾ ഇക്കാര്യത്തിൽമെച്ചം. ആക്സിലറേറ്റർ അധികം കൊടുക്കാതിരുന്നാൽ ഇന്ധനം ലാഭിക്കുന്ന ഇക്കോ മോഡിലാകും. പിക്കപ്പ് പ്രതീക്ഷിച്ചതിലും മെച്ചം. പരമാവധി ടോർക്ക് 1500 ആർ പി എം മുതൽ ലഭിക്കുന്നത് അടിക്കടിയുള്ള ഗിയർമാറ്റം ഒഴിവാക്കുന്നു. റോഡ് ഗ്രിപ്പും ഹാൻഡ്‌ലിങ്ങും ബ്രേക്കിങ്ങും ഒന്നാന്തരം.

honda-amaze-test-drive-2 Honda Amaze

∙ എന്തിന് അമേയ്സ്: മികച്ച പിക്കപ്പ്, ഡ്രൈവബിലിറ്റി,ഇന്ധനക്ഷമത, സ്ഥലസൗകര്യം, എല്ലാത്തിനുമുപരി ഹോണ്ടബ്രാൻഡിങ്... ചെറിയ സെഡാൻ നോക്കുന്നവർക്ക് ഇത്രയൊക്കെപോരേ?

∙ ടെസ്റ്റ് ഡ്രൈവ്: പെർഫെക്ട് ഹോണ്ട 8111912345

Your Rating: