Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 ലക്ഷത്തിന് പ്രീമിയം ഓട്ടമാറ്റിക്ക്

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
nissan-micra-test-drive Nissan Micra

നിസ്സാൻ മൈക്ര ഓട്ടമാറ്റിക്കായി വാർത്തയിലെത്തുന്നു.ആറു ലക്ഷം രൂപയെന്ന എക്സ് ഷോറൂം വിലയിൽ സി വി ടി ഓട്ടമാറ്റിക് പെട്രോൾ മോഡലിറക്കിക്കൊണ്ടാണ് ഇപ്പോൾ നിസ്സാന്റെ കൊച്ചു കാർ തരംഗമാകുന്നത്.

nissan-micra-test-drive-1 Nissan Micra

∙ ആഗോള കാർ: ലോകത്ത്എല്ലായിടത്തും 1982 മുതൽ കിട്ടുന്ന കാറാണ് മൈക്ര ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിൽ മൈക്രയാണെങ്കിൽ യൂറോപ്പിലും കാനഡയിലുമൊക്കെ മാർച്ച് എന്നാണു നാമധേയം. കെ 10 എന്ന കോഡ്നാമത്തിൽ ആദ്യത്തെ മൈക്ര ജനിച്ചപ്പോൾ കെ13 എന്ന നാലാം തലമുറയാണ് ഇന്ത്യയിൽ.

nissan-micra-test-drive-3 Nissan Micra

∙ മെയ്ക്ക് ഇൻ ഇന്ത്യ: നമ്മുെട രാജ്യത്ത് ഉണ്ടാക്കുന്ന മൈക്രകളാണ് യൂറോപ്പിലേക്കും ഗൾഫിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ കയറ്റി അയയ്ക്കുന്നത്. ഇന്ത്യയിൽ ഇത്രനാളും ഓടിത്തെളിഞ്ഞ മൈക്ര കണ്ടു മടുത്തു തുടങ്ങിയവർക്കായി സണ്ണിയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലും റിഫ്രഷിങ് ഉൾവശവുമായി പുതിയ മൈക്ര കുറച്ചു നാൾ മുമ്പ് ഇറങ്ങിയിരുന്നു. വില കുറച്ച് റോഡിലെത്തുന്ന പ്രീമിയം ഓട്ടമാറ്റിക് ഓടിച്ചു നോക്കാം.

nissan-micra-test-drive-5 Nissan Micra

∙ സാങ്കേതിക മികവ്: ഓട്ടമാറ്റിക്കുകൾക്ക് മൈലേജ് കുറവാണെന്ന് ആരു പറഞ്ഞു? നിസ്സാൻ ഓട്ടമാറ്റിക്കിന് ഗിയറുള്ള മോഡലിനെക്കാൾ ഒന്നര കിലോമീറ്ററോളം അധിക ഇന്ധനക്ഷമതയുണ്ട്. ലീറ്ററിന് 19.5 കിലോമീറ്റർ. ഗിയർ രഹിതയാത്രയുടെ സുഖത്തിനൊപ്പം അധിക മൈലേജിന്റെ സന്തോഷവും. ഇന്ത്യയിൽ ഹോണ്ട മാത്രം ഉപയോഗിച്ചിരുന്ന സാങ്കേതികതയാണ് നിസ്സാൻ അവതരിപ്പിച്ചത്. ഇപ്പോൾ ബലീനോയിലൂടെ മാരുതിയും സി വി ടിയിലെത്തി.

nissan-micra-test-drive-7 Nissan Micra

∙ സമാനതകളില്ല : പുതിയ മോഡലിറങ്ങിയപ്പോൾ മുതലുള്ള മാറ്റങ്ങൾ തുടരുന്നു. കാഴ്ചയിൽ സണ്ണിയുടെ ഗ്രില്ലിനോടുസാമ്യം. മാറിയ ഗ്രിൽ കാറിന്റെ വലുപ്പം കൂടുതൽ തോന്നിപ്പിക്കുന്നുമുണ്ട്. ബമ്പർ, ഹെഡ്‌ലാംപ്, ഫോഗ്‌ലാംപ് എന്നിവിടങ്ങളിലും ടെയ്ൽ ലാംപിനും മാറ്റങ്ങളുണ്ട്. എൽ ഇ ഡി ടെയ്ൽ ലാംപ് ഈ വിഭാഗത്തിൽ മറ്റു കാറുകൾക്കില്ല.

nissan-micra-test-drive-6 Nissan Micra

∙ നിലവാരം, പ്രായോഗികത: പ്രായോഗികതയാണ് മൈകയ്രുെട മുഖമുദ്ര. നിലവാരമുള്ള ഹാച്ച് ബാക്ക് എന്ന സ്ഥാനം കൂടി മൈക്ര അലങ്കരിക്കുന്നു. ബുമറാങ്ങിന്റെ രൂപത്തിലാണ് റൂഫ് എന്ന് എവിടെയോ കണ്ടു. എന്തായാലും ഈ രൂപം ഉള്ളിൽ സ്ഥലമായി മാറിയിട്ടുണ്ട്. ഹെഡ് റൂം കൂട്ടാനും ഇതു സഹായകമത്രെ. മുൻവശം പോലെ തന്നെ ടെയ്ൽലാംപുകൾക്കും പ്രത്യേക രൂപമാണ്.

nissan-micra-test-drive-8 Nissan Micra

∙ സ്ഥലസൗകര്യം: ഉൾവശത്ത് ധാരാളം സ്ഥലമുണ്ട്. പിന്നിൽ മൂന്നു പേർക്ക് സുഖമായിരിക്കാം. പ്ലാസ്റ്റിക് നിലവാരം മോശമില്ല. ടു ടോൺ ഗ്രേ കളർസ്കീം. പുതിയ മാറ്റങ്ങളിലൊന്ന് കറുപ്പു നിറമുള്ള ആധുനിക സെൻട്രൽ കൺസോളാണ്. ഗ്ലൗവ് ബോക്സിനു വലുപ്പം കുറവാണെങ്കിലും രണ്ടെണ്ണമുണ്ട്. ഓട്ടമാറ്റിക് മോഡലിന് ഇലക്ട്രിക്കൽ ക്രമീകരണമുള്ള മടക്കാനാവുന്ന വിങ് മിററുകളുണ്ട്. കീലെസ് എൻട്രിയും സ്റ്റാർട്ട്, സ്റ്റോപ് സ്വിച്ചുമാണ്. ഡ്രൈവർ എയർബാഗ് പോലെ എല്ലാ മോഡലുകൾക്കും ട്രിപ് കംപ്യൂട്ടറുണ്ട്. ബോഡി കളർ ബമ്പറും എസിയും സ്റ്റാൻഡേർഡ്.

nissan-micra-test-drive-4 Nissan Micra

∙ ഡ്രൈവ്: സാധാരണ ഗിയറുള്ള വാഹനങ്ങളിലും നിലവിലുള്ള ഓട്ടമാറ്റിക്കുകളിലും അഞ്ചോ എട്ടോ ഗിയറുകളിൽ എല്ലാം അവസാനിക്കയാണെങ്കിൽ സി വി ടിയിൽ ഗിയർമാറ്റങ്ങൾ പ്രായോഗികമായി അനന്തമാണെന്ന് അറിയുക. അതുകാെണ്ടു തന്നെ അതീവസുഖകരമായ ഡ്രൈവിങ്ങാണ് ഇന്ധനക്ഷമതയ്ക്കു പുറമെ സി വി ടി തരുക.ഡ്രൈവ് മോഡിലിട്ടാൽ പിന്നെ തലവേദനകളൊന്നുമില്ല. ഇടതുകാലും ഇടതു കയ്യും ഫ്രീയാക്കിവച്ച് ചുമ്മാ ആക്സിലറേറ്ററും ബ്രേക്കും മാറിമാറി പ്രവർത്തിപ്പിച്ചാൽ മതി. സാധാരണ വിലപ്പിടിപ്പുള്ള കാറുകളിൽ ലഭിക്കുന്നത്ര മികച്ച പ്രകടമാണ് മൈക്രയ്ക്ക്

nissan-micra-test-drive-2 Nissan Micra

∙ കരുത്തൻ: മൂന്നു സിലണ്ടർ 1198 സി സി എൻജിന് 77 ബി എച്ച് പിയാണ് ശക്തി. 104 എൻ എം ടോർക്ക്. ഡ്രൈവർ സീറ്റിലെ ഇരിപ്പു സുഖകരം. മികച്ച കാഴ്ച തരുന്ന ഗ്ലാസ് ഏരിയ. പല കാറുകൾക്കും ഇന്നില്ലാത്ത ഗുണം.സ്റ്റീയറിങ് ലൈറ്റാണ്. ക്ലച്ചും ബ്രേക്കുമെല്ലാം സ്മൂത്. മികച്ച യാത്രയാണ് മൈക്രയുടെ മറ്റൊരു ഗുണം. സസ്പെൻഷൻ ഇന്ത്യയ്ക്കായി ഫൈൻ ട്യൂൺ െചയ്യുന്നതിൽ നിസ്സാൻ എൻജിനിയർമാർ വിജയിച്ചിരിക്കുന്നു.

∙ എക്സ്ഷോറൂം വില: 6.09ലക്ഷം മുതൽ
∙ ടെസ്റ്റ്ഡ്രൈവ്: പിന്നാക്കിൾ നിസ്സാൻ 9072600001

Your Rating: