Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഗ്ദാനങ്ങളുമായി ഒക്ടാവിയ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
SKODA Octavia Skoda Octavia

ഒക്ടാവിയ 2016 മോഡൽ എന്തുകൊണ്ടു വാങ്ങണം എന്നതിന് സ്കോഡ ആറു കാരണങ്ങൾ നിരത്തുന്നു. 1. അഡാപ്റ്റിവ് ഹെഡ്ലാംപ്. എന്നു വച്ചാൽ വളവുതിരിയുന്നതിനനുസരിച്ച് സ്വയം ക്രമീകരിക്കുന്ന ഹെഡ്ലൈറ്റ്. 2. പനോരമിക് സൺറൂഫ്. 3. എട്ട് എയർബാഗ്. 4. ടി എഫ് ടി ടച്ച് സ്ക്രീൻ സ്റ്റീരിയോ. 5. ടയർ പ്രഷർ മോണിറ്റർ. 6. ഡ്യുവൽ ടോൺ ക്ലൈമട്രോണിക് എസി. ഇതൊക്കെ പുതിയ കൂട്ടിച്ചേർക്കലുകളാവാം എന്നാൽ ഏറ്റവും പുതിയ മോഡൽ ഒക്ടാവിയ വാങ്ങാൻ ഈ കാരണങ്ങളൊന്നും പോരാ.

octavia-testdrive-2 Skoda Octavia

∙ വീണ്ടും സ്കോഡ: തിരിച്ചു വരവിൻറെ പാതയിലാണ് സ്കോഡ. ഇടക്കാലത്തുണ്ടായ സർവീസിങ് ചീത്തപ്പേരു തീർക്കാനിതാ കുറെ കടുത്ത നടപടികൾ. 1. മൂന്നു ദിവസത്തിനുള്ളിൽ ഏതു സ്പെയറും ഏതു ഡീലർഷിപ്പിലും എത്തിക്കും. 2. ഒറ്റ ദിവസം കൊണ്ട് സർവീസ് കഴിയും. കഴിഞ്ഞില്ലെങ്കിൽ ആ സർവീസ് സൗജന്യം. 3. രണ്ടു വർഷത്തേക്ക് പരിധികളില്ലാത്ത കിലോമീറ്റർ വാറൻറി. ഈ മൂന്നു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടാൽ ഇന്ത്യയിലിന്നു ലഭിക്കുന്ന ഏറ്റവും മികച്ച സർവീസായിരിക്കും സ്കോഡ നൽകുന്നത്.

octavia-testdrive-3 Skoda Octavia

∙ ഓടിയെത്തിയ ആഡംബരം: ഇന്ത്യയിലെ ആദ്യ ആഢംബര കാറേത് ? സ്കോഡ ഒക്ടാവിയ. അതിനു മുമ്പു മെഴ്സെഡിസും മഹാരാജാക്കന്മാരുടെ കാലം മുതൽക്കേ റോൾസ് റോയ്സുമൊക്കെ നാം കണ്ടിട്ടില്ലേ ? ഇല്ല എന്നതാണു സത്യം. റോഡിലൂടെ പോകുന്നതേ കണ്ടിട്ടുള്ളൂ, അല്ലെങ്കിൽ ചിത്രം കണ്ടിട്ടേയുള്ളൂ. ആഢംബരം അകത്തിരുന്നും തൊട്ടുനോക്കിയും ജനസാമാന്യങ്ങൾ ആദ്യമായി അനുഭവിച്ചറിഞ്ഞത് സ്കോഡയിലൂടെയാണ്. അതും റോൾസ് റോയ്സും ബെൻറ്ലിയുമൊക്കെ നൽകുന്ന സൗകര്യങ്ങൾ തന്നെ.

octavia-testdrive-4 Skoda Octavia

∙ തമസ്കരണം: മാതൃസ്ഥാപനമായ ഫോക്സ് വാഗൻ വന്നതോടെ സ്കോഡ തെല്ലു തമസ്കരിക്കപ്പെട്ടു. ഫോക്സ് വാഗൻ, ഔഡി ബ്രാൻഡുകൾ നിലയുറപ്പിക്കാനായി നടത്തിയ പരിശ്രമങ്ങൾ പലതും സ്കോഡയുടെ ചുമലിൽചവുട്ടിക്കൊണ്ടായിരുന്നു. 20 ലക്ഷത്തിന് ഒക്ടാവിയ ലഭിക്കുമ്പോൾ അത്ര മാത്രം സൗകര്യങ്ങളുള്ള ഔഡി എ ഫോർ എങ്ങനെ ഇരട്ടി വിലയ്ക്കു വിൽക്കും? സ്കോഡയെ തെല്ലു താഴ്തിയല്ലേ പറ്റൂ. അതു തന്നെ സംഭവിച്ചു. ഏതാനും വർഷങ്ങളായി സ്വന്തം കുടുംബത്തിൽ നിന്നു തന്നെയുള്ള ഈ ചവിട്ടി താഴ്ത്തലിൽ നിന്നു സ്വയം കരകയറി വരുന്നു സ്കോഡ.

octavia-testdrive-6 Skoda Octavia

∙ ഒക്ടാവിയ: പേര് സ്കോഡയുടെ ചരിത്രത്തിൽ പിന്നോട്ട് അമ്പതുകൾ വരെ പോയാൽ കാണാമെങ്കിലും ഇപ്പോഴുള്ള ഒക്ടാവിയ 1996 ൽ രൂപകൽപന ചെയ്തെടുത്ത പുത്തൻ കാറാണ്. ഇന്ത്യയിൽ ആദ്യമിറങ്ങിയ ഒക്ടാവിയയും ഈ മോഡൽ തന്നെ. 2004 ൽ ഇറങ്ങിയ രണ്ടാം തലമുറ ഒക്ടാവിയ ഇന്ത്യയിൽ മാത്രം പെണ്ണായി മാറി; ലോറ. എന്തായാലും മൂന്നാം തലമുറ ഒക്ടാവിയ പുരുഷജന്മം വീണ്ടെടുത്തു.

octavia-testdrive-8 Skoda Octavia

∙ ആഡംബരം: ഇറക്കുമതി ചെയ്തെത്തുന്ന മേൽത്തരം ഘടകങ്ങൾ. ലെതർ സീറ്റുകൾ. സുഖമായി ഇരിക്കാം. 12 വേ അഡ്ജസ്ററബിൾ ഡ്രൈവർ സീറ്റ്, 5.8 ഇഞ്ച് ടച് സ്ക്രീൻ സിസ്റ്റം, സിക്സ് സി ഡി ചേഞ്ചർ, ബ്ലൂ ടൂത്ത് , ഡ്യുവൽ സോൺ എ സി, പാർക്ക് സെൻസർ തുടങ്ങി ആഡംബരങ്ങൾക്കും സൗകര്യങ്ങൾക്കും തെല്ലും കുറവില്ല.

octavia-testdrive-7 Skoda Octavia

∙ ഡ്രൈവിങ്: 1968 സി സി നാലു സിലണ്ടർ ഡീസൽ മോഡലാണ് ഓടിച്ചത്. 143 പി എസ് കരുത്ത്, 320 എൻ എം ടോർക്ക്. ആറു സ്പീഡ് ഓട്ടമാറ്റിക് ഡി എസ് ജി ഗീയർബോക്സ്. പാഡിൽ ഷിഫ്റ്റും ക്രൂസ് കൺട്രോളുമുണ്ട്. ഡീസൽ എൻജിനാണോ ഓടിക്കുന്നതെന്നു പലപ്പോഴും സംശയിച്ചേക്കാം. ഒരേ രീതിയിൽ ലഭിക്കുന്ന ടോർക്ക് ആണ് മികച്ച ഡ്രൈവബിലിറ്റിയുടെ സാങ്കേതികകാരണമായി പറയുന്നത്. ചുരുക്കത്തിൽ ആഡംബരവും ഡ്രൈവബിലിറ്റിയും തേടുന്നവർക്കാണ് ഒക്ടാവിയ.

octavia-testdrive-1 Skoda Octavia

∙ ഓൺറോഡ് വില: 16.87 —22.81 ലക്ഷം വരെ.
∙ ടെസ്റ്റ്ഡ്രൈവ്: പിന്നാക്കിൾ സ്കോഡ: 7025200200