Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ലിവയും പ്ലാറ്റിനമാണ്...

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
etios-liva-test-drive Etios Liva

സ്വകാര്യവിപണിയിൽ കണ്ണിട്ട് പ്രതീക്ഷയുയർത്തുന്ന മാറ്റങ്ങളുമായി എറ്റിയോസ് പ്ലാറ്റിനമായി പുനർജനിച്ചു. ലിവയുടെ ഊഴമാണ്. എറ്റിയോസിനെ പ്ലാറ്റിനമാക്കിയ എല്ലാ മാറ്റങ്ങളും പൂർണമായി ഉൾക്കൊണ്ട് യുവതലമുറയെ ലക്ഷ്യമിട്ട് പുതിയ ലിവ. പഴയ ലിവ ടാക്സി കാറായിരുന്നെങ്കിൽ പുതിയ ലിവ മികച്ച പ്രകടനവും ഒന്നാന്തരം യാത്രയും മോശമില്ലാത്ത ഉൾവശവുമൊക്കെയാണ്. എറ്റിയോസിനെപ്പോലെ പ്ലാറ്റിനം എന്നൊരു നാമകരണം ലഭിച്ചില്ലെങ്കിലും പുതിയ ലിവ എല്ലാ അർത്ഥത്തിലും പ്ലാറ്റിനം തന്നെ.

etios-liva-test-drive-1 Etios Liva

∙ ഇന്ത്യയുടെ ടൊയോട്ട: ജപ്പാൻകാർ കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാറുകളാണ് ടൊയോട്ട. ജപ്പാൻകാരുടെ ടൊയോട്ട പ്രേമത്തിനു പിന്നിൽ ദേശഭക്തിയാണെങ്കിൽ ഇന്ത്യക്കാർക്ക് ടൊയോട്ടയെന്നാൽ വിശ്വാസ്യതയാണ്. ഈ കറ പുരളാത്ത വിശ്വാസ്യതയുടെ ഏറ്റവും ചെറിയ രൂപമാണ് ലിവ. യുവാക്കളെ മനസ്സിലിട്ട് ടൊയോട്ട വികസിപ്പിച്ചെടുത്ത ഹോട്ട് ഹാച്ച്.

etios-liva-test-drive-7 Etios Liva

∙ ഇന്ത്യയ്ക്കായി ടൊയോട്ട: ലിവയും എറ്റിയോസും ഇന്ത്യയ്ക്കായി ജനിച്ചതാണ്. യൂറോപ്പിലും വികസിത വിപണികളിലും ഇറങ്ങുന്ന യാരീസിനെ നേരേ പിടിച്ച് ഇന്ത്യയിൽ കൊണ്ടു കെട്ടിയാൽ വില കൊറോളയ്ക്ക് അടുത്തെത്തും. അങ്ങനെയാണ് ഇന്ത്യയ്ക്ക് മറ്റൊരു കാറെന്ന ബുദ്ധി ടൊയോട്ടയ്ക്ക് ഉണ്ടായത്. ഇന്ത്യയ്ക്കും മറ്റു വികസിത രാജ്യങ്ങൾക്കുമായി പുതിയൊരു പ്ലാറ്റ്ഫോമിൽ പുതിയ മോഡൽ വികസിപ്പിക്കാനും ആരംഭിച്ചു.

etios-liva-test-drive-8 Etios Liva

∙ പുതുമകൾ: ഇറങ്ങിയിട്ട് വർഷം അഞ്ചാറായെങ്കിലും എറ്റിയോസ് പ്ലാറ്റ്ഫോം പുതുമയാണ്. 3200 കോടി ചെലവിട്ട് ഇന്ത്യയ്ക്കായി ടൊയോട്ട വികസിപ്പിച്ചെടുത്ത കാറുകൾ. വിലയിലും ഉപയോഗക്ഷമതയിലും തനി നാടൻ. ബോഡി പാനലിലും ഉള്ളിലും മറ്റൊരു ടൊയോട്ടയുടെയും തരി പോലുമില്ലെങ്കിലും പ്ലാറ്റ്ഫോമും എൻജിനടക്കമുള്ള ഘടകങ്ങൾ ആഗോള നിരയിൽ നിന്നു കടംകൊണ്ടിട്ടുണ്ട്.

etios-liva-test-drive-6 Etios Liva

∙ രൂപകൽപന: പ്ലാറ്റിനത്തിലുള്ള ഗ്രിൽ ലിവയിലെത്തിയപ്പോൾ രൂപഗുണം ഇരട്ടിച്ചു. പുതിയ അലോയ് രൂപകൽപന, ബമ്പറിനുണ്ടായ മാറ്റങ്ങൾ എന്നിവയൊക്കെ ലിവയുടെ ചന്തം കൂട്ടുന്നു. സുരക്ഷ ഉയർത്തുന്നതിൻറെ ഭാഗമായി എയർബാഗും എ ബി എസും എല്ലാ മോഡലുകൾക്കുമെത്തി.

etios-liva-test-drive-5 Etios Liva

∙ ഉൾവശം: ഒരേയൊരു പരാതിയേ ഈ കാറിനെപ്പറ്റി കേട്ടിട്ടുള്ളൂ. ഉള്ളിലെ ഫിനിഷിങ് അൽപം കൂടിയാകാമായിരുന്നു. അൽപം കൂടി മികച്ച പ്ലാസ്റ്റിക് ഘടകങ്ങൾ ടൊയോട്ടയിൽ നിന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനി ഈ പരാതിക്ക് ഇനി വലിയ സ്ഥാനമില്ല. പ്ലാസ്റ്റിക് നിലവാരം മെച്ചപ്പെട്ടു. പുതിയ ഇൻസ്ട്രുമെൻറ് കൺസോൾ വന്നു. നല്ല സീറ്റുകൾ എത്തി. പുതിയ ഫിനിഷുള്ള ലെതർ സ്റ്റീയറിങ്. എല്ലാം നല്ലതിന്.

etios-liva-test-drive-2 Etios Liva

∙ സൗകര്യം: മുൻ സീറ്റ് എത്ര പിറകിലേക്കു മാറ്റിയാലും പിന്നിലിക്കുന്നവർക്ക് ബുദ്ധിമുട്ടില്ല. സീറ്റുകളെല്ലാം സാധാരണ കാറുകളിലുള്ളതിലും വലുത്. 13 ലീറ്ററുള്ള വലിയ ഗ്ലൗവ് ബോക്സ്. കുപ്പികളും ഗ്ലാസും മൊബൈൽഫോണുമൊക്കെ സൂക്ഷിക്കാൻ ധാരാളം സ്ഥലം. ഗ്ലൗവ് ബോക്സ് കൂൾ ബോക്സാകാൻ ഒരു അടപ്പു തുറന്നാൽ മതി, ടു ഡിൻ സ്റ്റീരിയോ. സ്റ്റീയറിങ്ങിൽ സ്റ്റീരിയോ നിയന്ത്രണം. സ്വി‘ച്ചമർത്തിയാൽ മടക്കാവുന്ന വിങ് മിററുകൾ.

etios-liva-test-drive-4 Etios Liva

∙ ഡ്രൈവിങ്: വലിയ മാറ്റങ്ങുണ്ടായത് ഡ്രൈവിങ്ങിലും പിന്നെ സസ്പെൻഷനിലുമാണ്. പിക്കപ്പ് മാത്രമല്ല ഡ്രൈവബിലിറ്റിയും കൂടി. സസ്പെൻഷൻ യാത്രാസുഖത്തിനൊപ്പം റോഡ് പിടിത്തവും ഉയർത്തുന്നു. ആദ്യ ഡ്രൈവിങ്ങിൽത്തന്നെ പഴയ മോഡലിൽ നിന്ന് വലിയൊരു വ്യത്യാസം അനുഭവപ്പെടും. പെർഫോമൻസിനു കാരണം കുറഞ്ഞ തൂക്കവും ഗിയർറേഷ്യോയിലെ പ്രത്യേകതകളുമാണ്. ഷോർട്ട് ഗിയറിങ്ങും ഉയർന്ന ടോർക്കും ഏതു ഗിയറിലും ആവശ്യത്തിനു ശക്തിയിൽ നിർത്തുന്നു. ഗിയർഷിഫ്റ്റ് കൃത്യതയുള്ളത്. ഇടയ്ക്കിടെ താഴ്ത്തിക്കൊടുക്കേണ്ട, മൂന്നാം ഗിയറിൽത്തന്നെ അത്യാവശ്യം കാര്യങ്ങൾ നടക്കും. അസാമാന്യമാംവിധം ലൈറ്റ് സ്റ്റീയറിങ് നഗരത്തിൽ അനുഗ്രഹമാണ്. ലീറ്ററിന് 23.59 കിലോമീറ്ററാണ് സർട്ടിഫൈ ചെയ്ത മൈലേജ്.

etios-liva-test-drive-7 Etios Liva

∙ ഡീസൽ കരുത്ത്: സിലണ്ടറിനു നാലു വാൽവുള്ള 1364 സി സി നാലു സിലണ്ടർ ഡീസൽ സൂപ്പർ പെർഫോമറാണ്. കടലാസ്സിൽ എഴുതിവായിക്കുമ്പോൾ പെട്രോളാണ് കരുത്തനെന്നു തോന്നുമെങ്കിലും ഈ 68 ബി എച്ച് പി എൻജിൻ ഡ്രൈവബിലിറ്റിയിൽ ഏതു വലിയ കാറിനെയും നാണിപ്പിക്കും. മികച്ച പ്രകടനത്തിനു പിന്നിലെ മുഖ്യ ഘടകം എപ്പോഴും ആവശ്യത്തിനു ലഭിക്കുന്ന ശക്തിയും ടോർക്കുമാണ്. 17 കെ ജി എം ടോർക്ക് .

എക്സ് ഷോറൂം വില: 7.18 മുതൽ 7.69 ലക്ഷം വരെ.
∙ ടെസ്റ്റ്ഡ്രൈവ്: നിപ്പോൺ ടൊയോട്ട 9847086007

Your Rating: