ലെയ്‌ലൻഡ് ഗുരുകുലം

Ashok Leyland Guru
SHARE

ലാളിത്യം, കൃത്യനിഷ്ഠ, സമർപ്പണം, മികവ്, ചിട്ട എല്ലാത്തിനുമുപരി വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ. ഗതകാല ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഗുരുശിഷ്യ ബന്ധത്തിെൻറ വർത്തമാനകാല സാന്നിധ്യമായി ലെയ്‌ലൻഡ് ഗുരു.

guru-1

∙ ഗുരുകുലം: ഒാണക്കാലത്ത് കേരളത്തിലെത്തിയ ലെയ്‌ലൻഡ് ഗുരു പരമ്പരയിൽ ഇന്നുള്ളത് മൂന്നു ട്രക്കുകൾ 17, 20, 22 അടി വീതം നീളമുള്ള ലോഡ് ബോഡി.  13.1 ടൺ, 11.9 ടൺ ഭാരവാഹകശേഷി. ചന്തയിൽ ചരക്കു കയറ്റുന്നതു മുതൽ കവചിത പാഴ്സൽ വാഹനം വരെ എല്ലാത്തരം ഉപയോഗങ്ങൾക്കും ഉത്തമം. മൂന്നു ട്രക്കുകളിൽ നിന്നു കൂടുതൽ വലിയ നിരയായി ഗുരു നിര വളരാൻ ഒരുങ്ങുകയാണ്.

∙ മൂന്നേ മൂന്ന്: വെറും മൂന്നു സിലണ്ടറിൽ ഒാടുന്ന ആദ്യ വാണിജ്യ ട്രക്കാണ് ഗുരു സീരീസ്. കുഞ്ഞു വാഹനങ്ങൾ പോലും ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും നാലു സിലണ്ടറെങ്കിലും വേണമെന്ന നാട്ടു നടപ്പിൽ ഒാടുമ്പോൾ വിപ്ലവകരമായ സാങ്കേതിക മികവായി ഗുരു ട്രക്കുകൾ. ജപ്പാൻ സാങ്കേതികതയുടെ എല്ലാ ഗുണവും തികഞ്ഞ എച്ച് സീരീസ് എൻജിനും വെറും 2700 കറക്കത്തിൽ 115 കുതിര ശക്തിയും 1500 ആർ പി എം മുതൽ ലഭിക്കുന്ന 320 എന്‍ എം ടോർക്കുമായി ഗുരു; ഇന്ത്യയിൽ ഇനി വരാൻ പോകുന്ന ട്രക്കുകളെയെല്ലാം ശിഷ്യന്മാരാക്കുന്നു.

guru-3

∙ കാണാനഴക്: ലോറിക്കെന്തിനാ ഇത്ര ഭംഗി എന്നു ചോദിച്ചാൽ ലോറിക്കുമായിക്കൂടെ കുറച്ചധികം ചന്തം എന്ന മറുപടിയാകുന്നു ഗുരു. ഇന്ത്യയിൽ വിപണി പിടിച്ചു വരുന്ന വിദേശ ട്രക്കാധിപത്യത്തിന് വിരാമമിടാനുള്ള മെയ്ക് ഇൻ ഇന്ത്യ ഉത്തരം. നടുവൊടിക്കുന്ന വിലയും ഉയർന്ന പരിപാലനച്ചെലവും അറ്റകുറ്റപ്പണിക്കുള്ള ബുദ്ധിമുട്ടും കൊണ്ട് വിദേശിക്കു പിറകെ പോയവരൊക്കെ ക്ലേശിക്കുമ്പോൾ ഭംഗിയുള്ള ഉത്തരം ഗുരു.

∙ ഫാക്ടറി ഭംഗി: മഴ നനഞ്ഞാൽ ദ്രവിച്ചു പോകുന്ന ആഞ്ഞിലിത്തടിയും തുരുമ്പു പിന്നാലെ കൂടുന്ന ഉരുക്കുപട്ടയും കൊണ്ട് ലോക്കൽ വർക്ക് ഷോപ്പിൽ തട്ടിക്കൂട്ടുന്ന ലോറികളുടെ കാലം കഴിഞ്ഞു. ഫാക്ടറി നിർമിത വാഹനങ്ങളുെട കാലമാണിത്. അത് ലെയ്‌ലൻഡിനും ടാറ്റയ്ക്കുമൊക്കെ കുറച്ചു െെവകിയാണു പിടികിട്ടിയതെങ്കിലും പുതിയ ട്രാക്കിലേക്ക് വീണയുടൻ കുതിപ്പായിരുന്നു. ഇക്കാര്യത്തിലൊക്കെ നാം ഇന്ത്യക്കാർക്കും നല്ല പിടിയുണ്ടെന്ന് മനസ്സിലാക്കാൻ കണ്ണൊന്നു തുറന്ന് ഗുരുവിലേക്ക് നോക്കുക. മനോഹരമായ എന്നാൽ ഉറപ്പുള്ള രൂപം. ഈട് ലെയ്‌ലൻഡിെൻറ കൂടപ്പിറപ്പായതിനാൽ അതിനായി സ്ഥലം കളയേണ്ട. 

guru-2

∙  കാറു തോൽക്കും: ഡോറു തുറന്നു സീറ്റിലിരുന്നാൽ ഇന്നത്തെ പല കാറുകളെയും നാണിപ്പിക്കുന്ന സൗകര്യങ്ങൾ. ഇന്ത്യയിൽ ആദ്യമായി ഒരു പകൽസമയ ക്യാബിനിൽ‍ ‍െെഡ്രവർക്ക് നടു നിവർത്തി വിശ്രമിക്കാനുള്ള സൗകര്യം. സീറ്റിനൊത്ത് സാരഥി നടുവും കയ്യും വളയ്ക്കേണ്ട, കാറുകളുടേതുപോലെ സീറ്റും സ്റ്റീയറിങ്ങും ക്രമീകരിക്കാം. അനായാസം പ്രവർത്തിപ്പിക്കാവുന്ന പാർക്ക് ബ്രേക്ക്. നല്ല കാഴ്ച നൽകുന്ന ഒറ്റ ഗ്ലാസ് വിൻഡ് ഷീൽഡ്.

∙ ഇന്ധനഗുരു: െെമലേജ് ഇതേ വിഭാഗത്തിലുള്ള മറ്റു വാഹനങ്ങളെക്കാൾ 10 ശതമാനം അധികം. ദിവസം 300 കി മി ഒാടിയാൽ ഈയിനത്തിൽ ലക്ഷം രൂപ ഉടമയുടെ പോക്കറ്റിൽക്കിടക്കും. തൂക്കം കുറവായതിനാൽ ഒരോ ട്രിപ്പിലും 120 കിലോ അധികം കയറും. ആയിനത്തിൽ വീണ്ടും പോക്കറ്റിൽ വീഴുന്നത് വർഷം 60000. ഒന്നാന്തരം ഷോക്ക് അബ്സോർബറുകളും അനായാസ െെഡ്രവിങ്ങും വണ്ടിയിൽ നിന്നു െെഡ്രവറിറങ്ങാത്ത അവസ്ഥയുണ്ടായാൽ ലെയ്‌ലൻഡിന് ഉത്തരവാദിത്തമില്ല.

guru-4

∙ ആയുസ്സ്: വിശ്വാസ്യത. ഒരോ ഘടകങ്ങളും പരമ്പരാഗത ലെയ്‌ലാൻഡ് വിശ്വാസ്യത കൂടി വഹിക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കായി അധികത്തുകയ്ക്കു വഴി തേടേണ്ട. സമാന വാഹനങ്ങളെക്കാൾ 10 അറ്റകുറ്റപ്പണിക്കുറവ്. സർവീസ് ഇടവേള 40000 കി മി. ഇതും ഈ വിഭാഗത്തിൽ ഏറ്റവും മികച്ചത്.

∙ െടസ്റ്റ് െെഡ്രവ്: ടി വി എസ്: 8606921029

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA