Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണിഞ്ഞൊരുങ്ങി എർട്ടിഗ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Maruti Suzuki launches refreshed Ertiga

ഇറങ്ങിയ കാലത്ത് എർട്ടിഗയ്ക്ക് എതിരാളി ഇല്ല. കാറിൻറെ പ്ലാറ്റ്ഫോമിൽ കാറിനൊത്ത സുഖസൗകര്യവും മികച്ച ഡ്രൈവിങ്ങും ധാരാളം ഇന്ധനക്ഷമതയും ഏഴു പേർക്ക് യാത്രയും നൽകിയിരുന്ന ഏക വാഹനം. ഇന്നിപ്പോൾ കഥ മാറി. ഹോണ്ട മൊബിലിയോ, റെനോ ലോഡ്ജി. മോശക്കാരല്ലാത്ത രണ്ട് എതിരാളികൾ. ഒന്നു മാറ്റിപ്പിടിച്ചേ പറ്റൂ. പുതിയ എർട്ടിഗ ജനിച്ചതങ്ങനെയാണ്. കാലികമായ മാറ്റങ്ങളുമായെത്തിയ പുതിയ എർട്ടിഗ ഓടിച്ചു നോക്കിയപ്പോൾ.

∙തെല്ലു ചരിത്രം: 2010 ഓട്ടൊ എക്സ്പൊയിലാണ് എർടിഗ ആദ്യം രംഗപ്രവേശം ചെയ്തത്. കൺസപ്റ്റ് ആർ ത്രീ എന്ന പേരിൽ വന്ന ഏഴു സീറ്റർ അന്ന് ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു. എല്ലാ കൺസപ്റ്റുകളെയും പോലെ 2012 ൽ യാഥാർത്ഥ്യമായപ്പോൾ കുറച്ചു കൂടി പ്രായോഗികമായി. കൺസപ്റ്റ് മോഡലിലെ സ്ലൈഡിങ് ഡോർ തുറക്കുന്ന ഡോറായതും ഹെഡ്ലാംപുകളുടെയും ബമ്പറിൻറെയും രൂപം മാറിയതും എർടിഗായെ ആർ ത്രീയെക്കാൾ പ്രായോഗികമാക്കി. നാലു കൊല്ലം കഴിഞ്ഞ രൂപമാറ്റമുണ്ടായപ്പോൾ എർട്ടിഗ പ്രായോഗികതയ്ക്കൊപ്പം ചാരുതയും ഒരു പടി കൂടി ഉയർത്തി.

ertiga-test-drive4 Maruti Suzuki Ertiga

∙പുറംകാഴ്ച: പുറത്തുണ്ടായ മുഖ്യമാറ്റം പുതിയ മുൻവശമാണ്. പഴയ മോഡൽ കണ്ടു മടുത്തവർക്ക് പുതിയ ക്രോമിയം ഗ്രില്ലും ഹെഡ്ലാംപും ബമ്പറുമെല്ലാം ചേർന്ന് ആധുനികത നൽകുന്നു. എന്നാൽ ഈ രൂപമാറ്റത്തോടൊപ്പം എയ്റോഡൈനാമിക് സ്വഭാവം ഉയർന്നു. ഫലം കൂടുതൽ ഇന്ധനക്ഷമത. സ്പോർട്ടി അലോയ് വീലുകൾ, ഇലക്ടിക് ഫോൾഡിങ്ങുള്ള വിങ് മിറർ, പുതിയ പിൻ ബമ്പർ, പിൻ നമ്പർ പ്ലേറ്റിനു മുകളിലെ ക്രോമിയം ഗാർനിഷ് എന്നിവയൊക്കെ എർട്ടിഗയെ സുന്ദരിയാക്കി.

ertiga-test-drive5 Maruti Suzuki Ertiga

∙സൗകര്യം: മൂന്നു നിര സീറ്റുകളാണ്. മൂന്നിൽ രണ്ടു ബക്കറ്റ് സീറ്റുകൾ. മധ്യത്തിൽ മൂന്നു പേർക്കിരിക്കാവുന്ന സീറ്റ്. അതു മറിച്ചിട്ട് ഏറ്റവും പിന്നിലേക്കു കടന്നാൽ രണ്ടു പേർക്ക് ഇരിക്കാം. പിന്നിലെ രണ്ടു നിര സീറ്റുകളിലും ആവശ്യത്തിനു ലെഗ് റൂമുണ്ട്. മധ്യ നിര മുന്നോട്ടും പിന്നോട്ടും ആവശ്യത്തിന് ക്രമീകരിക്കാമെന്നതാണ് നേട്ടം. ഏറ്റവും പിന്നിലെ സീറ്റ് പുറമെ നിന്നു നോക്കുമ്പോൾ കുട്ടികൾക്കുള്ളതെന്നു തോന്നുമെങ്കിലും ഇരിക്കുമ്പോഴാണറിയുക ആറടിക്കാർക്കും ഇതെത്ര സുഖകരമെന്ന്. എ സി വെൻറുകളും കപ് ഹോൾഡറുകളും എല്ലാ നിരയിലും ഘടിപ്പിച്ചിരിക്കുന്നു.

ertiga-test-drive3 Maruti Suzuki Ertiga

∙സുഖകരം: ചില വാഹനങ്ങളിൽ കാണുന്നതുപോലെ ചാരു കുറഞ്ഞ ബെഞ്ച് ടൈപ് സീറ്റുകളല്ല എർടിഗോയുടെ രണ്ടും മൂന്നും നിരയിൽ. നന്നായി ചാരിയിരുന്ന് റിലാക്സ് ചെയ്യാവുന്ന സീറ്റുകൾ തന്നെ. രണ്ടാം നിരയിൽ ഇപ്പോൾ ആം റെസ്റ്റും വന്നു. പുതിയ എ സി വെൻറുകൾ പിൻ നിരയാത്രികരുടെ സുഖം ഉയർത്തും. മൂന്നു നിരയും നിരത്തി വച്ചാൽ ഡിക്കി ഇടം കുറയുമെന്ന ദേഷം പറയാം. സാധാരണ അവസ്ഥകളിൽ മൂന്നാം നിര വേണ്ടെന്നു വച്ചാൽ എസ്റ്റേറ്റ് കാറുകൾക്കൊത്ത സ്ഥലം കിട്ടും. മാത്രമല്ല, രണ്ടും മൂന്നും നിര സീറ്റുകൾ പല തരത്തിൽ ക്രമകരിക്കുകയുമാവാം.

ertiga-test-drive2 Maruti Suzuki Ertiga

∙ആഡംബരം: പുതിയ മോഡലിനു തെല്ലു കൂടി ആഡംബരം തോന്നും. ബീജ് നിറമാണ് ഉള്ളിൽ മുഖ്യമായും. എന്നാൽ ഡാഷിനു മുകളിൽ മാത്രം ഒരു ഷേഡ് കൂടിയ ബിജ് ഫിനിഷുണ്ട്. ഇൻട്രുമെൻറ് കൺസോളും നിയന്ത്രണങ്ങളും സ്റ്റീയറിങ്ങുമെല്ലാം പഴയതു തന്നെ. പുഷ് ബട്ടൻ സ്റ്റാർട്ട്, സ്റ്റീയറിങ് മൗണ്ടഡ് നിയന്ത്രണങ്ങൾ, പുതിയ മീറ്റർ കൺസോൾ, രണ്ടാം നിരയിലെ ബാറ്ററി ചാർജർ, നാവിഗേഷനടക്കമുള്ള പുതിയ ടച് സ്ക്രീൻ സ്റ്റീരിയോ ഇവയൊക്കെ എർട്ടിഗയുടെ പോരായ്മകൾ നികത്തി. എയർ ബാഗും എബിഎസുമുള്ള മോഡലുകളുണ്ട്.

Maruti Ertiga Facelift Maruti Suzuki Ertiga

∙എൻജിനിലും മാറ്റങ്ങൾ: ഹൈബ്രിഡ് സാങ്കേതികതയുള്ള ഡീസൽ മോഡലിന് 24.52 കി മിയാണ് മൈലേജ്. പഴയ മോഡലിനെക്കാൾ നാലു കിലോമീറ്ററോളം അധികം. പ്രശസ്തമായ ഫിയറ്റ് 1.3 മുൾട്ടി ജെറ്റ് ഡീസൽ ഇന്ധനക്ഷമതയ്ക്കൊപ്പം തകർപ്പൻ പെർഫോമൻസും കാഴ്ച വയ്ക്കും. കെ 14 ബി വി വി ടി പെട്രോൾ 1.4 ലീറ്റർ എൻജിൻ 18 കി മി വരെ പരമാവധി ഇന്ധനക്ഷമത തരും. യാത്രാസുഖത്തിൻറെ കാര്യത്തിൽ ഒരു വാഹനത്തിനും പിന്നിലല്ല. ഡ്രൈവിങ്ങിൽ കൂടുതൽ സുഖകരം പെട്രോൾ മോഡൽ തന്നെ. എന്നാൽ കീശയെക്കുറിച്ചാലോചിക്കുമ്പോൾ ഡീസലിലേക്ക് നീങ്ങും. ഫിയറ്റ് മുൾട്ടി ജെറ്റ് എൻജിൻറെ മികവറിയാവുന്നവർക്കറിയാം അതൊരു പുലിയാണെന്ന്.

∙വില: വലിയ വർധനയില്ല. പെട്രോൾ മോഡലിന് എക്സ് ഷോറൂം വില 6.58 ലക്ഷത്തിലും ഡീസലിന് 8.04 ലക്ഷത്തിലും ആരംഭിക്കും.

∙ടെസ്റ്റ്ഡ്രൈവ്: എ വി ജി മോട്ടോഴ്സ്, 9847053920

Your Rating: