Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ എന്ന എസ് യു വി

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
toyota-innova-crysta-test-drive-9 Toyota Innova Crysta

ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവയുടെ പുതിയ അവതാരത്തിൽ പേരിനൊപ്പം ക്രിസ്റ്റ കൂടി ചേർന്നപ്പോൾ എന്തുണ്ട് മാറ്റം? മന്ത്രിമാരുടെയും മുതിർന്ന  സർക്കാരുദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനം. മിലാനിലും ലണ്ടനിലുമൊക്കെയുള്ള സായിപ്പന്മാർ കേരള ടൂർ പാക്കേജ് ബുക്കു ചെയ്യുമ്പോൾ പ്രത്യേകം വേണമെന്നാവശ്യപ്പെടുന്ന വണ്ടി.

toyota-innova-crysta-test-drive-7 Toyota Innova Crysta

10 ലക്ഷത്തിൻറെ കാറിന് അഞ്ചു വർഷം കഴിയുമ്പോൾ നാലു ലക്ഷം പോലും കിട്ടാത്ത നാട്ടിൽ 10 ലക്ഷത്തിനു വാങ്ങി അഞ്ചു കൊല്ലം ഉപയോഗിച്ചിട്ട് 15 ലക്ഷത്തിനു വിൽക്കുന്ന കാമധേനു. പഴകും തോറും വീര്യം കൂടുമെന്നതു വീഞ്ഞിൻറെ കാര്യത്തിൽ മാത്രമല്ല ഇവിടെയും ശരിയാണെന്നു തെളിയിക്കുന്ന ജാപ്പനീസ് വിശ്വാസ്യത. ഇതൊക്കെയായിരുന്നു ഇന്നോവയെങ്കിൽ ക്രിസ്റ്റ ഇതിനെല്ലാം പുറമെ ലക്ഷുറി കാറുകളുടെ ആഡംബരവും എസ് യു വികളുടെ കരുത്തും ആഗോള നിലവാരത്തിൽ സുരക്ഷയും നൽകുന്നു. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്:

toyota-innova-crysta-test-drive-8 Toyota Innova Crysta

∙ കൊതിക്കുന്ന രൂപം: പുതിയ പ്ലാറ്റ്ഫോമിൽ തികച്ചും പുതിയ വാഹനമായി ജനിച്ച ക്രിസ്റ്റ വലുപ്പത്തിലും സ്ഥലസൗകര്യത്തിലും യാത്രാസുഖത്തിലും പഴയ വാഹനത്തെക്കാൾ കാതങ്ങൾ മുന്നിലാണ്. ഇന്നോവയ്ക്ക് എന്തൊക്കെ കുറവുകളുണ്ടായിരുന്നോ അതൊക്കെ പരിഹരിക്കപ്പെട്ടു. ഏതു വശത്തു നിന്നുള്ള കാഴ്ചയിലും ക്രിസ്റ്റ സുന്ദരനാണ്. വലിയ ഗ്രില്ലും പിന്നിലും വശങ്ങളിലും ധാരാളമായി ഉപയോഗിച്ചിട്ടുള്ള ക്രോമിയവും പണ്ടില്ലാതിരുന്ന എസ് യു വി ചന്തമേകുന്നു.

toyota-innova-crysta-test-drive-5 Toyota Innova Crysta

∙ ഫീച്ചറുകളാൽ സമൃദ്ധം: ക്രിസ്റ്റയുടെ പ്രത്യേകത അതിലെ ഫീച്ചറുകളാണ്. എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപുകൾ മുതൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം വരെ ഒട്ടെറെ സവിശേഷതകൾ. പിന്നിലെ രണ്ടു നിര സീറ്റുകൾ മറിച്ചിടാൻ ഒരൊറ്റ സ്പർശം മതിയെന്നതും ഹാച്ച് ഡോർ താഴ്ത്തിയാൽ തനിയെ ലോക്കാകുമെന്നതും രണ്ടാം നിരയിലെ യാത്രികന് വേണമെങ്കിൽ കോ ഡ്രൈവർ സീറ്റ് മുന്നോട്ടു തള്ളി നീക്കി അധിക സ്ഥലമുണ്ടാക്കാമെന്നതുമൊക്കെ സൗകര്യങ്ങൾക്ക് ടൊയോട്ട നൽകുന്ന പ്രാധാന്യമാണു കാട്ടുന്നത്.

toyota-innova-crysta-test-drive Toyota Innova Crysta

∙ സുരക്ഷയ്ക്കു മുൻതൂക്കം: എല്ലാ മോഡലിനും എയർബാഗും എ ബി എസും. ഏഴ് എയർബാഗുകളുള്ള മോഡലുമുണ്ട്. വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോളും ഹിൽ ഡിസെൻറ് കൺട്രോളുമടക്കമുള്ള സുരക്ഷാ സൗകര്യങ്ങൾ. പഴയ ഇന്നോവയ്ക്ക് സുരക്ഷ കുറവാണെന്നു പറഞ്ഞവർക്കുള്ള ചുട്ട മറുപടിയാണ് ക്രിസ്റ്റ. ഈ വിഭാഗത്തിൽ മറ്റൊരു വാഹനവും ഇത്ര സുരക്ഷ നൽകില്ല.

toyota-innova-crysta-test-drive-1 Toyota Innova Crysta

∙ സുഖസൗകര്യങ്ങൾ: ആഡംബര കാറുകളുടേതിനു തുല്യമായ ഡാഷ്ബോർഡും ട്രിമ്മുകളും. അതീവ സുഖകരമായ വലിയ സീറ്റുകൾ. രണ്ടു നിരയിൽ ക്യാപ്റ്റൻ സീറ്റുകളുണ്ട്. ഏറ്റവും പിന്നിലെ നിരയിലും കാലുനീട്ടി ഇരിക്കാം. എ സി എല്ലാ നിര യാത്രക്കാർക്കുമുണ്ട്. ഡ്രൈവർ സീറ്റിന് എട്ടു തരത്തിൽ ഇലക്ട്രിക് ക്രമീകരണം. ഡാഷ് ബോർഡിലും വശങ്ങളിലുമൊക്കെ കുപ്പികളും ഗ്ലാസും വയ്ക്കാൻ ഹോൾഡറുകൾ. പിൻ സീറ്റ് യാത്രികർക്ക് വിമാനങ്ങളിലേതു പോലെയുള്ള ഫോൾഡബിൾ ട്രേ.

toyota-innova-crysta-test-drive-4 Toyota Innova Crysta

∙ വീണ്ടും സൗകര്യങ്ങൾ: 7 ഇഞ്ച് ടച്ച് സ്ക്രീൻ സ്റ്റീരിയോ. മൂഡ് അനുസരിച്ച് ക്രമീകരിക്കാവുന്ന ഉൾവശ ലൈറ്റിങ്. യാത്രക്കാരെ കരുതുന്ന ഒന്നാന്തരം സസ്പെൻഷൻ. ചെറിയ കുഴികളോ ബമ്പുകളോ ഉള്ളിൽ അനുഭവവേദ്യമാകില്ല. 17 ഇഞ്ച് 215—55 ടയറുകൾ. അലോയ് വീൽ.

toyota-innova-crysta-test-drive-3 Toyota Innova Crysta

∙ ഡ്രൈവറുടെ വാഹനം: പഴയ മോഡൽ ഡ്രൈവർമാരെ വച്ച് ഓടിക്കാനുള്ളതായിരുന്നെങ്കിൽ ക്രിസ്റ്റ സ്വയം ഡ്രൈവ് ചെയ്ത് ആനന്ദിക്കാനുള്ളതാണ്. 2.8 ലീറ്റർ ഡീസൽ ഓട്ടമാറ്റിക് മോഡൽ ഡ്രൈവ് ചെയ്ത് സായൂജ്യമടയാം. മികച്ച ശക്തി, 174 പി എസ്, കുറഞ്ഞ ആർ പി എമ്മിലെ 360 എൻ എം ടോർക്ക്. ആറു സ്പീഡ് ഓട്ടമാറ്റിക്. 2.4 മോഡലും തെല്ലും പിന്നിലല്ല. 150 പി എസ്, 343 എൻ എം ടോർക്ക്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ്. ഇന്ധനക്ഷമത 2.4 ന് 15.10 കി മി, 2.8 ഓട്ടമാറ്റിക്കിന് 14.29 കി മി. ലോക നിലവാരത്തിൽ പരിസ്ഥിതി മലിനീകരണ മാനദണ്ഡ പലിച്ച് നിർമിച്ചിരിക്കുന്നവയാണ് രണ്ട് എൻജിനുകളും.

toyota-innova-crysta-test-drive-2 Toyota Innova Crysta

∙ വില കാര്യമായി കൂടുന്നില്ല: താരതമ്യം ചെയ്യേണ്ടത് പഴയ മോഡലിലെ സൗകര്യങ്ങളുമായാണ്. പണ്ട് ഉയർന്ന മോഡലിലും കിട്ടാത്ത സൗകര്യങ്ങൾ നൽകുന്ന ക്രിസ്റ്റ അടിസ്ഥാന മോഡലിന് എക്സ് ഷോറൂം വില 15 ലക്ഷം. ഏറ്റവും ഉയർന്ന 2.8 ഓട്ടമാറ്റിക്കിന് 21 ലക്ഷം.

toyota-innova-crysta-test-drive-6 Toyota Innova Crysta

∙ എസ് യു വിക്കു പകരം: സാധാരണ റോഡ് ഉപയോഗങ്ങളുള്ളവർക്ക് എസ് യു വിക്കു പകരം പരിഗണിക്കാവുന്ന വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ആഡംബര എസ് യു വികളുടെ ഓഫ് റോഡിങ് ഒഴികെയുള്ള മികവുകൾ ഇവിടെയുണ്ട്.

∙ ടെസ്റ്റ്ഡ്രൈവ്: നിപ്പോൺ ടൊയോട്ട 9744712345