ആഡംബര ടിഗ്വാൻ: 26 ലക്ഷം

SHARE

ഫോക്സ്‌വാഗൻ എന്നാൽ വെറും ജനകീയ കാറുകൾ മാത്രമല്ല ആഡംബരം നിറച്ച സൂപ്പർ ബ്രാൻ‍ഡുമാണെന്ന പ്രസ്താവനയുമായി ടിഗ്വാൻ വന്നു. ഒൗഡിയിൽ തുടങ്ങി പോർഷെയും ബെന്റ്ലിയും സ്കോഡയും സിയറ്റും അടക്കം ലോകത്തെ ത്രസിപ്പിക്കുന്ന ബ്രാൻഡുകളുടെ ഉടമകളായ ഫോക്സ്‌വാഗൻ ടിഗ്വാനുമായി ഇന്ത്യയിലെത്താനുള്ള മുഖ്യ കാരണം ആഡംബര കാറുകളും ഫോക്സ്‌വാഗനുണ്ട് എന്നു വിളംബരം ചെയ്യുകയാണ്. പണ്ട് പസാറ്റും അതിനു മുകളിൽ ഫെയ്റ്റനുമൊക്കെയുണ്ടായിരുന്ന കമ്പനി ഇപ്പോൾ ഇന്ത്യയിൽ പോളോയിലും വെെൻറായിലും മാത്രം ഒതുങ്ങുന്നുവോ എന്ന സംശയത്തിനും ടിഗ്വാൻ മറുപടിയാവുകുന്നു.

Volkswagen Tiguan | Test Drive Review |Manorama Online

∙ പ്രസക്തി: ഔഡി ക്യു ത്രിക്കു തുല്യം വിലയിലും സൗകര്യങ്ങളിലും നിൽക്കുന്ന ടിഗ്വാൻ നൽകുന്ന സന്ദേശം ആഡംബരം മാത്രമാണോ? അല്ല. ഒൗഡിയെയോ മെഴ്സെഡിസിനെയോ ബി എം ഡബ്ല്യുവിനെയോ ഒക്കെ വെല്ലുന്ന സാങ്കേതികതയുള്ള കാറുതന്നെയാണ് ടിഗ്വാൻ എന്നു തെളിയിക്കുകയാണ് ലക്ഷ്യം. വിലയിൽ േനരിയ കുറവു വരുത്തി സൗകര്യങ്ങൾ പരമാവധി ഉയർത്തിയിരിക്കുന്നു. ഒരോ െെപസയ്ക്കും മൂല്യം.

Volkswagen Tiguan
Volkswagen Tiguan, Photos: Lenin S Lankayil

∙ ക്യൂ ത്രി തന്നെ: ഫോക്സ് വാഗൻ എം ക്യു ബി പ്ലാറ്റ്ഫോമിലാണ് ടിഗ്വാൻ നിർമിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിൽത്തന്നെയാണ് പുതിയ ക്യു ത്രിയുടെയും നിർമാണം. എൻജിനും ഗിയർബോക്സും ഒന്നു തന്നെ. ബോഡിയിലും ഉള്ളിലെ ലേ ഒൗട്ടിലും വ്യതിയാനങ്ങൾ ഒതുങ്ങുന്നു. ബാക്കിയെല്ലാം തുല്യം. എന്നാൽ വില 26 ലക്ഷത്തിൽ തുടങ്ങുമ്പോൾ ക്യൂ ത്രിക്ക് 35.5 ലക്ഷമെങ്കിലും കൊടുക്കണം.

volkswagen-tiguan-test-drive-8
Volkswagen Tiguan

∙ ശാന്തം, വന്യം: ഒരേ സമയം രണ്ടു മുഖങ്ങളിൽ അവതരിക്കാനുള്ള മികവാണ് ടിഗ്വാെൻറ പ്രത്യേകത. ഒരൊറ്റ റോട്ടറി സ്വിച്ചിെൻറ ക്ലിക്കിൽ നോർമൽ മോഡിെൻറ സൗമ്യതയിൽ നിന്നു നാലു വീലിെൻറ വന്യതയിലേക്കെത്താനുള്ള കഴിവുണ്ട്. റോഡ് കാറിൽത്തന്നെ വലിയ മോഡിഫിക്കേഷനില്ലാതെ അത്യാവശ്യം അഡ്വഞ്ചർ െെഡ്രവുകളാകാം. തണുപ്പുരാജ്യങ്ങളിലാണെങ്കിൽ മഞ്ഞിലും മറ്റു തെന്നിത്തെറിച്ച പ്രതലങ്ങളിലും സുരക്ഷ ഉയർത്തുകയും ചെയ്യും.

volkswagen-tiguan-test-drive-2
Volkswagen Tiguan

∙സാന്നിധ്യം അറിയിക്കും: പെട്ടെന്നു ശ്രദ്ധയിൽപ്പെടുന്ന രൂപഗുണം. ആവശ്യത്തിന് ഉയരവും എസ് യു വിയോടു കിടപിടിക്കുന്ന വലുപ്പവും വലിയ ഫോക്സ് വാഗൻ ഗ്രില്ലും ലോഗോയും തെല്ലധികമായുള്ള ക്രോം ഉപയോഗവുമൊക്കെ വേറിട്ട കാഴ്ചയാകുന്നു. ഡേ െെടം റണ്ണിങ് ലാംപുകളുള്ള വലിയ ഹെഡ് ലാംപുകൾ, 18 ഇഞ്ച് കിങ്സ്റ്റൻ അലോയ്,  എൽ ഇ ഡി റിയർലാംപ്, ഫോൾഡബിൾ മിററുകൾ. പുറത്തു നിന്നുള്ള കാഴ്ച അതിമനോഹരം. 

volkswagen-tiguan-test-drive-6
Volkswagen Tiguan

∙ കറുപ്പിനഴക്: എല്ലാ ജർമൻ കാറുകളുടെയും പാരമ്പര്യം തിരുത്താതെ ഉള്ളിലെ തീം കറുപ്പ്. എൽ ഇ ഡി െെലറ്റുകളാൽ അലംകൃതമായ പനോരമിക് സൺറൂഫ് ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല. ത്രീ സോൺ ഒാട്ടമാറ്റിക് എ സി, പിൻ വെൻറുകൾ, ഇലക്ട്രിക് ക്രമീകരണമുള്ള െെഡ്രവർ സീറ്റ്,  കീ ലെസ് എൻട്രി, ടച് സ്ക്രീൻ, പാർക്ക് അസിസ്റ്റ്, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്കൽ പാർക്ക് ബ്രേക്ക്... എല്ലാമുണ്ട്. ഒരു വ്യത്യാസത്തിനാവണം സെൻട്രൽ കൺസോളിലാണ് സ്റ്റാർട്ട് സ്വിച്ച്. രണ്ടു കയ്യിലും ബാഗേജുമായി പിൻഡിക്കി തുറക്കാൻ വളരെയെളുപ്പം. ബമ്പറിനടിയിലേക്ക് കാലൊന്നു ചലിപ്പിച്ചാൽ മതി. കോടികൾ മതിക്കുന്ന ബീമർ സെവൻ സീരീസിലും മറ്റും മാത്രം കാണാറുള്ള സൗകര്യം.

volkswagen-tiguan-test-drive-5
Volkswagen Tiguan

∙ ഡീസലേയുള്ളൂ: 143 പി എസ് രണ്ടു ലീറ്റർ ടി ഡി െഎ എൻജിൻ സ്മൂത്താണ്, ശക്തനുമാണ്. 4 മോഷൻ നാലു വീൽ സാങ്കേതികത ആവശ്യത്തിനനുസരിച്ച് നാലു വീലുകളിലേക്കും ശക്തി പകരും. ഏഴു സ്പീഡ് ട്രിപ്ട്രോണിക് ഡി എസ് ജി ഗീയർബോക്സ്. നോർമൽ മുതൽ ഒാഫ് റോഡ് വരെ നാലു മോഡുകളിൽ െെഡ്രവ് ചെയ്യാം. ക്രൂസ് കൺട്രോൾ മറ്റൊരു സുഖദായിനി.

volkswagen-tiguan-test-drive-7
Volkswagen Tiguan

∙ സുരക്ഷിതം: ആറ് എയർബാഗുകൾ, എ ബി എസ്, ഇ ബി ഡി, പഞ്ചറാകാത്ത ടയറുകൾ, കുത്തനെയുള്ള ഇറക്കത്തിലും കയറ്റത്തിലും ഉരുണ്ടു പോകാതെ നിർത്തുന്ന ഹിൽ ഹോൾഡ് എന്നിത്യാതി ഏർപ്പാടുകൾ ടാങ്കിൽ യാത്ര ചെയ്യുന്ന സുരക്ഷിതത്വം നൽകുന്നു.

∙ ടെസ്റ്റ്െെഡ്രവ്: ഇ വി എം 9895764023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA