Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡവർ എന്ന വിജയഗാഥ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
ford-endeavour-test-drive-6 Ford Endeavour

എൻഡവറിന് ഏതു പാരമ്പര്യമാണെന്നു ചോദിച്ചാൽ കുഴയും. ഒരേ സമയം അമേരിക്കനും ജാപ്പനീസുമാണ് ഏറെ നാളായി ഇന്ത്യക്കാരുടെ മനം കവരുന്ന ഈ ഫോഡ് എസ് യു വി. ഈ സങ്കലനമാണ് മറ്റ് എസ് യു വികളിൽ നിന്നു എൻഡവറിനെ മാറ്റി നിർത്തുന്നതും.

ford-endeavour-test-drive-5 Ford Endeavour

അറുപതുകളിൽ മസ്ദ ബി സീരീസായി ജപ്പാനിൽ ജനിച്ച് എൺപതുകളിൽ വിഖ്യാതമായ ഫോഡ് എഫ് സീരീസ് പിക്കപ്പുകളുടെ മറ്റൊരു രൂപാന്തരമായ റേഞ്ചറായി അമേരിക്കയിൽ തിളങ്ങിയ തിളങ്ങുന്ന സ്പോർട്സ് യൂട്ടിലിറ്റി പാരമ്പര്യം. ഏഷ്യയിൽ എവറസ്റ്റ് എന്ന പേരിൽ 2003 മുതലുള്ള ഇന്ത്യക്കാരുടെ എൻഡവർ പുതിയൊരു മോഡലുമായി ഇപ്പോഴിതാ വാർത്തയിൽ നിറയുന്നു. കാലികമായ രൂപവും മികച്ച പ്രകടനവും കാറുകളെ നാണിപ്പിക്കുന്ന നിയന്ത്രണങ്ങളും എൻജിനുമൊക്കെയായി പുതിയ എൻഡവർ. കാഴ്ചയിലും ഉപയോഗത്തിലും പഴയ എൻഡവറിൽ നിന്ന് ഏറെ മാറിയ പുതിയ വാഹനം ഓടിച്ചറിഞ്ഞപ്പോൾ:

New Ford Endeavour Test Drive and Review

∙ രൂപമാറ്റം: വലുപ്പം എന്ന പഴയ എൻഡവറിൻറെ ഗുണം മാറ്റി നിർത്തിയാൽ വേറൊന്നും പഴമയിൽ നിന്നു കടമെടുത്തിട്ടില്ല. പെട്ടി രൂപം ഒഴുക്കനായി. മനോഹരമായ ട്വിൻ ഗ്രില്ലും ധാരാളമായുള്ള ക്രോമിയവും വലിയ പ്രൊജക്ടർ ഹെഡ്ലാംപുകളും വലിയ സ്കഫ് പ്ലേറ്റുകളും എല്ലാം ചേർ്നന് പഴയ എൻഡവറിനു തുല്യമായ ഗാംഭീര്യം. വശങ്ങളും പിൻവശവും സമാനഭംഗി നിലനിർത്തുന്നു.

ford-endeavour-test-drive-4 Ford Endeavour

∙ പുതിയ ഷാസി, സസ്പെൻഷൻ: നാലു വീലുകൾക്കും ഇൻഡിപെൻഡന്റ് സസ്പെൻഷനാണ്. നാലു വീൽ ഡ്രൈവ്, രണ്ടു വീൽ ഡ്രൈവ് മോഡലുകൾക്കായി പ്രത്യേകം പരുവപ്പെടുത്തിയ സസ്പെൻഷനും മറ്റു ട്യൂണിങ്ങുകളും. പിന്നിലെ കോയിൽ സ്പ്രിങ്ങുകളും ഷോക്ക് അബ്സോർബറുകളും യാത്രാസുഖം ഗണ്യമായി ഉയർത്തുന്നതിനൊപ്പം ഹാൻഡ്ലിങ്ങും മെച്ചപ്പെടുത്തി.

ford-endeavour-test-drive-7 Ford Endeavour

∙ സ്ഥലസൗകര്യങ്ങൾ: വലുപ്പം ഉള്ളിലും പ്രതിഫലിക്കും. മനോഹരമായ ക്യാബിൻ. ഡാഷ്ബോർഡിനു മുകളിലെ ഡബിൾ സ്റ്റിച്ച് ലെതർ കവറിങ് മാത്രം മതി ആഡംബരം പ്രതിഫലിപ്പിക്കാൻ. എട്ട് ഇഞ്ച് ടച്സ്ക്രീനും സിങ്ക് 2 എന്നറിയപ്പെടുന്ന ഫോഡ് മ്യൂസിക് സിസ്റ്റവുമടക്കം എല്ലാ ആഡംബരങ്ങളും. എയർബാഗുകൾ ഏഴെണ്ണം. പാർക്ക് സെൻസറും റിയർ വ്യൂ ക്യാമറയും. എല്ലാ യാത്രക്കാർക്കും എ സി വെൻറുകൾ. ഏറ്റവും പിൻ നിര സീറ്റുകളിലും രണ്ട് മുതിർന്ന വ്യക്തികൾക്ക് ഇരിക്കാം. ശബ്ദമോ വിറയലോ തെല്ലും അകത്തില്ല.

ford-endeavour-test-drive-8 Ford Endeavour

∙ എൻജിനുകൾ: നാലു സിലണ്ടർ 2.2 ഡീസൽ, അഞ്ചു സിലണ്ടർ 3.2 ലീറ്റർ. ശക്തി 160 പി എസ്, 200 പി എസ്. ടോർക്ക് 385, 470 എൻ എം. ചെറിയ എൻജിന് 100 കിലോമീറ്ററിലെത്താൻ 12.68 സെക്കൻഡ് മതി. 3.2 മോഡലിന് 11.2 സെക്കൻഡും. ചെറിയ എൻജിൻ തെല്ലും മോശക്കാരനല്ല, എങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ്തത് നാലു വീൽ ഓട്ടമാറ്റിക് മോഡൽ മാത്രമുള്ള 3.2 ലീറ്റർ മോഡൽ.

ford-endeavour-test-drive Ford Endeavour

∙ ഡ്രൈവ്: ഉയർന്ന ടോർക്ക് ഈ എൻജിൻറെ മികവ്. അപാരമായ ശക്തി റോഡിലും ഓഫ് റോഡിങ്ങിനും ലഭിക്കും. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. നല്ല റോഡിൽ കുതിച്ചു പായുന്ന വാഹനമെങ്കിൽ ഓഫ് റോഡിങ്ങിലാണ് എൻഡവർ എതിരാളികളെ മറിച്ചിടുന്നത്.

ford-endeavour-test-drive-12 Ford Endeavour

∙ ഓഫ് റോഡിങ്: കൺസോളിലെ ചെറിയൊരു ബട്ടൻ തിരിച്ചാൽ നോർമൽ, സാൻഡ്, സ്നോ, മഡ്, റോക്ക് എന്നീ മോഡുകളിലേക്കു മാറും. ഹൈ—ലോ തുടങ്ങിയ ഫോർവീൽ മോഡുകളിലൊന്നും കഷ്ടപ്പെടേണ്ട. ആ ബുദ്ധിമുട്ടൊക്കെ വാഹനം ഏറ്റെടുത്തുകൊള്ളും. വെറുതെ കാലു കൊടുത്തങ്ങ് വിട്ടാൽ മതി. ഏതു പ്രതലമാണെങ്കിലും.

∙ വില: 25.56 മുതൽ 29.91 ലക്ഷം വരെ.

∙ ടെസ്റ്റ്ഡ്രൈവ്: കൈരളി ഫോഡ്, 9961044444

Your Rating: