Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാൽഫി’ കുറിപ്പ്...

Gilu Joseph

ജോലി ഒരുപാട്‌ ആസ്വദിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും തങ്ങേണ്ടിവരുന്ന യാത്രകൾ പൊതുവേ എനിക്ക്‌ കൂടുതൽ ആവേശമൊന്നും തരാതിരുന്ന 5 വർഷമാണു കടന്നു പോയത്‌. 24 മണിക്കൂറും ഏറി വന്നാൽ രണ്ടോ മൂന്നോ ദിവസമോ കിട്ടുന്ന ,മരുഭൂമിയിൽനിന്നുള്ള great escapes പരമാവധി ഹോട്ടലിൽ തന്നെ ചിലവഴിക്കാറാണു പതിവ്‌. നല്ലൊരു ഉഴിച്ചിൽ, തനതായ ഭക്ഷണം, ഉറക്കം, വായന ഇതൊന്നുമല്ലെങ്കിൽ വെറുതെ ഓരോന്നു ചിന്തിച്ചങ്ങ്‌ ഇരിക്കുക. ഇതിനപ്പുറം പുറത്തേയ്ക്കു പോകാനോ ആ സ്ഥലത്തെപ്പറ്റി പഠിക്കാനോ ശ്രമിച്ചില്ല. അഥവാ പോയാലും കുറിപ്പുകൾ എഴുതാൻ മനസ്സു വന്നില്ല. ഈയിടെ എടുത്ത കുറെ ചിത്രങ്ങൾ കണ്ട സുഹ്രുത്തുക്കൾ ആവശ്യപ്പെട്ടതു കൊണ്ട്‌ ചിത്രങ്ങളോടൊപ്പം കുറിപ്പുകൾ കൂടി ചേർക്കാൻ തീരുമാനിക്കുകയാണ്.

Kalfie - Gilu Joseph - Travelogue

കാലിൽ വന്ന പുതിയ അതിഥിയാണ് ഒരു റ്റാറ്റൂ. എന്റെ യാത്രാ സങ്കൽപ്പങ്ങളെ പെട്ടെന്ന് മാറ്റിമറിക്കാൻ അതു മറ്റൊരു കാരണമായി. എവിടെ പോയാലും റ്റാറ്റൂവും ,പോകുന്ന സ്ഥലത്തെ പ്രധാന ആകർഷണമായ എന്തെങ്കിലും ചേർത്ത്‌ ചിത്രമെടുക്കുന്നതാണ് ഇപ്പൊഴത്തെ ഒരു വിനോദം. ഒരു ദിവസം രാവിലെ, തിരുവനന്തപുരത്ത്‌ , വർക്കലയിലായിരുന്നപ്പോൾ കടൽ വളരെ ശാന്തസുന്ദരിയായി കാണപ്പെട്ട സമയം വെറുതെ ഒരു സമയം പോക്കിനായി എടുത്ത ഒരു ചിത്രത്തിൽനിന്നാണ് ഇതിനു തുടക്കം. അങ്ങനെ എന്റെ "കാൽഫി" വിനോദം ബംഗ്ലാദേശ്‌ തലസ്‌ഥാനമായ ധാക്ക, ചെക്ക്‌ റിപ്പബ്ലിക്കൻ തലസ്‌ഥാനമായ പ്രാഗ്‌,നേപ്പാൾ തലസ്ഥാനമായ കാട്ട്മണ്ടു എന്നീ ഇടങ്ങളിൽ എത്തിനിൽക്കുന്നു.

Kalfie - Gilu Joseph - Travelogue

ഇതോടൊപ്പം കൂട്ടു വന്ന പ്രിയ വിനോദമാണ് ഫോട്ടൊഗ്രഫി. ക്യാമറയുടെ മുന്നിൽ വരുന്നത്‌ ഇഷ്ടമാണെങ്കിലും , സീനറിയുടെയോ, കെട്ടിടങ്ങളുടെയോ മറ്റു ചരിത്ര സ്മാരകങ്ങളുടെയോ ഒന്നും ചിത്രങ്ങൾ എടുക്കാൻ ഒരിക്കലും താൽപ്പര്യം തോന്നാതിരുന്ന എന്റെ മനസ്സു മാറ്റിയത്‌ "ഞാനെടുത്ത ഫോട്ടോകൾ" എന്ന ഫേസ്ബുക്ക്‌ കൂട്ടായ്മയാണ്. ആധികാരികമായി ഒന്നും അറിയില്ലെങ്കിലും ഫോട്ടോഗ്രാഫി ഇപ്പോൾ ഇഷ്ട വിനോദമാണ്.കവിത എഴുതുന്ന സമയം കണ്ണുകളെക്കാൾ മനസ്സ്‌ കൂടുതൽ സഞ്ചരിക്കും. കവിതയും, യാത്രയും, ചിത്രങ്ങളും ഒരുമിച്ചപ്പോൾ ഇതുവരെ അനുഭവിക്കാതെ, അറിയാതിരുന്ന മറ്റൊരു അനുഭൂതിയാണ്.

Kalfie - Gilu Joseph - Travelogue

ഒരുപക്ഷെ ഇനിയൊരിക്കലും പോകാൻ സാധിക്കാതെ വന്നേക്കാവുന്ന ഒരുപാട്‌ രാജ്യങ്ങളും സ്‌ഥലങ്ങളും ചിത്രങ്ങളൊന്നും എടുക്കാതിരുന്നതിനാൽ, എന്റെ ഓർമ്മയുടെ ക്യാമറയിൽ മാത്രം ഒതുങ്ങിപ്പോകുമല്ലോ എന്നത് വലിയൊരു സങ്കടമാണ്.

Kalfie - Gilu Joseph - Travelogue

ദുബായിലെ ഫ്ലൈ ദുബായ് എന്ന വിമാനക്കമ്പനിയിൽ എയർഹോസ്റ്റസ് ആണ് ജിലു. ഇടുക്കി സ്വദേശിയായ ജിലു കവയത്രിയാണ്. മോഹന്‍ലാല്‍ ചിത്രമായ ലൈല ഓ ലൈല. കൂതറ എന്നീ സിനിമകളിലെ ഗാനരചയിതാവ് കൂടിയാണ് ജിലു ജോസഫ്.

Kalfie - Gilu Joseph - Travelogue
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.