Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിസ്മ കൊണ്ടൊരു ഓഫ് റോഡിങ്

Karizma Travelogue Karizma Travelogue

4 വീൽ ജീപ്പുകളുടെ ഓഫ് റോഡിങ് ഒരു പുതുമയല്ല. പക്ഷേ ബൈക്കുകളുടെ ഓഫ് റോഡിങ് അങ്ങനെ സാധാരണവുമല്ല. ഹീറോ മോട്ടോകോർപ്പും ജൂബിലി ഹീറോയും സംയുക്തമായി കരിസ്മ ഉപഭോക്താക്കൾക്കായി നടത്തിയ കരിസ്മ ട്രാവലോഗ് എന്ന പരിപാടി റാലിയിൽ തുടങ്ങി റേസിങ്ങിലൂടെ ഓടി അവസാനിച്ചത് ഒരു ഓഫ് റോഡിങ്ങിലാണ്.

ഡിസംബർ 13—ന് കോട്ടയം ജൂബിലി ഷോറൂമിൽ നിന്ന് 12 കരിസ്മകളുമായി വാഗമണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു. ഹീറോ മോട്ടോകോർപ്പ് അധികൃതരും ജൂബിലി ഹീറോ ഷോറൂമിലെ ജീവനക്കാരും കരിസ്മ റാലിക്ക് അകമ്പടി സേവിച്ചു. ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള വാഗമൺ ഹൈറ്റ്സ് എന്ന സ്വകാര്യ റിസോർട്ടായിരുന്നു ലക്ഷ്യസ്ഥലം.

കനത്ത മഴയെ അവഗണിച്ച് വൈകുന്നേരത്തോടെ റാലി വാഗമണ്ണിലെ റിസോർട്ടിലെത്തി. അന്നു രാത്രി ഷോറൂം ഉടമകളും ജീവനക്കാരും ഉപഭോക്താക്കളും ഒക്കെ കൂടി വലിയ ആഘോഷമായിരുന്നു. വെറും ഒരു റാലിയിൽ കവിഞ്ഞ് ഉപഭോക്താക്കളും നിർമാതാക്കളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനുതകുന്ന തരത്തിലുള്ള പരിപാടികൾ. അന്നു രാത്രിയിലെ ആഘോഷങ്ങൾക്ക് ശേഷം പിറ്റേന്ന് പരിപാടിയിലെ മുഖ്യ ഇനമായ റേസ് ആരംഭിച്ചു.

റേസ് എന്നാൽ അത്യന്തം ദുഷ്ക്കരമായ 2 കിമീ നീണ്ട ട്രാക്കിലൂടെ ഏറ്റവും കുറഞ്ഞ സമയത്ത് കരിസ്മ ഓടിക്കുക എന്നതാണ്. ഒരുമിച്ചല്ല, മറിച്ച് ഒരാൾക്കു പിറകെ അടുത്ത ആൾ എന്ന രീതിയിൽ. സാധാരണ റേസിങ് ട്രാക്കുകൾ പോലെ അത്ര എളുപ്പമുള്ള വഴിയല്ല ഇവിടെ ഒരുക്കിയിരുന്നത്. മറിച്ച് കയറ്റവും ഇറക്കവും കല്ലും നിറഞ്ഞ തനി ഓഫ് റോഡിങ് ട്രാക്ക്. അത്യന്തം ദുഷ്ക്കരമായ പാതയിലൂടെ അനായാസം വളരെ പെട്ടെന്ന് തന്നെ കരിസ്മ ഓടിച്ചെത്തിയ നിധീഷ് കണ്ണൻ എന്ന 23—കാരനാണ് അങ്കത്തിൽ വിജയിച്ച് 6000രൂപയുടെ വാച്ചും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്.

മത്സരത്തിനു പിന്നാലെ ബൈക്കുകളുമായി റിസോർട്ടിലെ ചില ഗംഭീരൻ വഴികളിലൂടെ വീണ്ടും ഒരു യാത്ര. മലകൾക്ക് മുകളിലൂടെയും കാട്ടിലൂടെയും ബൈക്കിൽ അതി സാഹസികമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള യാത്ര. പലപ്പോഴും ബൈക്കുകൾ അടി തെറ്റി വീണു. എന്നിട്ടും തളരാതെ അവ മുന്നോട്ട് കുതിച്ചു. കല്ലുകൾ നിറഞ്ഞ ഒരു വലിയ കുത്തിറക്കത്തിൽ എത്തിയപ്പോൾ എല്ലാവരും ഒന്നു മടിച്ചു. കാരണം ആദ്യം ആ വഴിയിറങ്ങിയ ആൾക്ക് എന്തെങ്കിലും ചെയ്യനാകും മുമ്പ് തന്നെ വണ്ടി മറിഞ്ഞു. അതോടെ ഷോറൂം ജീവനക്കാരും മറ്റു ഡ്രൈവർമാരും ഒക്കെ ചെർന്ന് മറ്റു ബൈക്കുകൾ കൈകൾ കൊണ്ട് താങ്ങി ഒരു വിധത്തിൽ താഴെയെത്തിക്കാനാരംഭിച്ചു. പലരും ഇടയ്ക്ക് കാലിടറി വീണെങ്കലും ല്ലാവരും ലക്ഷ്യത്തിലെത്തി.

ഒരു പുത്തൻ അനുഭവം തന്നെ സമ്മാനിച്ചു ഇൗ ബൈക്ക് ഓഫ് റോഡിങ്ങ്. അത്ര സാധാരണമല്ലാത്ത പരിപാടി സംഘടിപ്പിച്ച് വൻ വിജയമാക്കിയ ഹീറോ മോട്ടോകോർപ് അധികൃതരും ജൂബിലി ഹീറോ അധികൃതരും അഭിനന്ദനം അർഹിക്കുന്നു. പിരിയാൻ നേരം അവർ ഒരുറപ്പ് നൽകി.അടുത്ത വർഷവും ഇതു പോലൊരു പരിപാടി തീർച്ചയായും സംഘടിപ്പിച്ചിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.