Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിലെ കൽനഗരം

karnataka hampi ഹംപിയിലെ കാഴ്ചകളിലൂടെ

കല്ലുവച്ചൊരു കലയാണു ഹംപി. കലയും കല്ലും വേർതിരിച്ചറിയാത്തിടമെന്നും പറയാം. തുംഗഭദ്രാനദിക്കരയിലെ അലക്കുകല്ലുകളും സഭാമണ്ഡപത്തിലെ സപ്തസ്വരമുതിർക്കുന്ന കൽത്തൂണുകളും ലോകത്തെ അമ്പരപ്പിക്കുന്നതു കലയുടെ അംശം പേറുന്നതുകൊണ്ടാണ്. മണൽത്തരിപോലും ചരിത്രം പറയും ഇവിടെ. അതിനാൽത്തന്നെയാണു ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു സഞ്ചാരികൾ കർണാടകയിലോക്കു പറന്നു വരുന്നത്.

യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടം പിടിച്ച ഹംപിയെന്ന നഷ്ടനഗരം ട്രാവലോഗ് ലിസ്റ്റിൽ കയറിയിട്ടു നാളുകളായി. ഒത്തൊരു വാഹനം കിട്ടട്ടെയെന്നു കരുതിയിരിക്കുമ്പോഴാണു നിസ്സാൻ ടെറാനോ മുന്നോട്ടു വന്നത്. മൂന്നു ദിവസം 1700 കിലോമീറ്റർ. കൊടും വേനൽ, പിന്നെ കർണാടകയുടെ വിജനത. ഇവയൊക്കെ പ്രതിബന്ധങ്ങളായും മുന്നോട്ടുവന്നു. പക്ഷേ, കൂരിരുട്ടിൽ അകലെ കാണുന്ന കൈത്തിരിപോലെ ഹംപിയെന്ന ഡ്രിം ഡസ്റ്റിനേഷൻ മനസ്സിൽ പൂത്തിരി കത്തിച്ചു. അതിലൊരു തീപ്പൊരി ഹൃദയത്തിലേക്കാവാഹിച്ചപ്പോൾ മേടപ്പുലരിയുടെ മൂന്നാം ദിവസം പുലർച്ചെ ടെറാനോ തീക്കണ്ണു തുറന്നു പറന്നു.

കോട്ടയം-സുൽത്താൻബത്തേരി-ചിത്രദുർഗ-ഹംപി. ഇതായിരുന്നു ആദ്യറൂട്ട്. ബത്തേരിയിലെ പരിചയക്കാരൻ ഹരിയേട്ടൻ ഹംപിയിലേക്കുള്ള കൃത്യമായമാപ്പ് വരച്ചുതന്നു. കൂടെ ഒരുപദേശവും-‘രാത്രിയാത്ര കഴിവതും ഒഴിവാക്കണം. നിവൃത്തിയില്ലെങ്കിൽ ട്രക്കുകളുടെ സംഘത്തിൽ ചേർന്നുവേണം സഞ്ചരിക്കാൻ. അല്ലെങ്കിൽ തെമ്മാടി സംഘങ്ങൾ വാഹനം തടഞ്ഞുനിർത്തി പണിതരും. ബത്തേരിയിൽനിന്നു തിരക്കുമ്പോൾ സമയം നട്ടുച്ച. താമസം ചിത്രദുർഗയിൽ. ദൂരം ഏകദേശം 340 കിലോമീറ്റർ പണി കിട്ടുമോ?

നാഗർഹോളയിലെ കാട്ടുനായ്ക്കൾ

അതിർത്തിയായ കുട്ടയിൽനിന്നു 35 കിലോമീറ്റർ നാഗർഹോള നാഷനൽ പാർക്കിലൂടെയാണു യാത്ര. മാനിനെയും മയിലിനെയും കണ്ട് ഫോറസ്റ്റ് ഓഫിസിനു മുന്നിലെത്തി. അപ്പോഴാണ് ശരിയായ കാഴ്ച. ഒരു കൂട്ടം കാട്ടുനായ്ക്കൾ. അമ്മയോടൊപ്പം രസിച്ചുനടക്കുന്ന കുഞ്ഞുവീരന്മാർ. പക്ഷേ, കാട്ടിലിറങ്ങിയുള്ള ഫോട്ടോഫിക്ക് അനുമതിയില്ല. kകാഴ്ചകൾ മനസ്സിൽ പകർത്തി ടെറാനോ മുന്നോട്ട്. ടെറാനോയുടെ കൂടിയ ഗ്രൗണ്ട് ക്ലിയറൻസ് പലയിടത്തും അനുഗ്രഹമായി. ഗട്ടറുകൾ കയറിയിറങ്ങുമ്പോഴും അത്യാവശ്യം ഓഫ്റോഡിങ് ചെയ്യേണ്ടിവന്നപ്പോഴും ടെറാനോയ്ക്കു കുലുക്കമില്ലായിരുന്നു. എന്നാലും ഹോർവീൽഡ്രൈവ് ഓപ്ഷൻ വേണ്ടതായിരുന്നു. ഒരു മാൻ കുറകെ ചാടി. ടെറാനോയുടെ സുന്ദരമായ ഡയമണ്ട് കട്ട് അലോയ്വീലിനു സാമ്യം മാനിന്റെ കൊമ്പിനോടൊ? അതോ കാട്ടുപൂക്കളോടോ?

വനപരിധി കഴിഞ്ഞതോടെ ടെറാനോവിശ്വരൂപം പുറത്തെടുത്തു. ഇനിയും 300 കിലോമീറ്റർ താണ്ടണം. ഹോളെ നർസിപൂർ, തിപ്തൂർ, ഹിരിയൂർ എന്നീ സ്ഥലങ്ങളെല്ലാം ടെറാനോ ഡീസൽ എൻജിന്റെ കുതിപ്പിൽ പിന്നോട്ടുമാറി. കർണാടകയിലെ റോഡുകളെല്ലാം ഉഗ്രൻ. നല്ല സ്ഥിരതയുള്ള എസ്യുവി. പിന്നെന്തിനുമടിക്കണം. വെച്ചലക്കി. പാതയോരത്തെല്ലാം മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിനാൽ നാട്ടിൽ ചൂട് റോഡിൽ തണുപ്പ്.

പാതവക്കിലെ തെമ്മാടിക്കൂട്ടം

ഹരിയേട്ടൻ പറഞ്ഞതുപോലെ വിജനമായവഴി. 2007 ൽ നാല് ഓസ്കർ നേടിയ നോ കൺട്രി ഫോർ ഓൾഡ്മെൻ എന്ന ചിത്രം മനസ്സിൽ വkന്നു. ആ സിനിമയിലെ കൊലപാതകങ്ങളെല്ലാം ഇത്തരം വിജനമായ പാതയോരങ്ങളിലോആളില്ലാ ഹോട്ടലുകളിലോ വച്ചാണ്. ആക്സിലാറേറ്ററിൽ കാലമർന്നുകൊണ്ടിയിരുന്നു. മൂത്രശങ്കതീർക്കാൻ പോലും വണ്ടി നിർത്തിയില്ല. ഇടയിൽ വýഴിയൽപ്പം മോശമായി, വീതി കുറഞ്ഞു. ഏതോ ഗ്രാമത്തിന്റെ പുറമ്പോക്കിലൂടെയായി യാത്ര. ഇടയ്ക്കെങ്ങാനും വല്ല കാളവണ്ടിയോ മറ്റോ വന്നാലായി. നിലാവിൽ റോഡിനിരുവശവും കണ്ണെത്താ ദൂരത്തോളം ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങൾ. ചെറിയൊരു കവല കടന്ന് ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ടെത്തും മുൻപേ തെമ്മാടിക്കൂട്ടം പോലൊരു ഗ്യാങ്ങിനെ കണ്ടു.

പറമ്പിൽ നിന്നു മൂന്നുപേർ റോഡിലേക്ക് ഓടിവന്നു. ടോർച്ചന്തിയവനു പിന്നാലെയൊരുത്തൻ വüലിയൊരു തടിക്കഷണം കാറിമുനേരെയോങ്ങി. സാമാന്യം വേഗത്തിലായതുകൊണ്ട് പരുക്കില്ലാതെ രക്ഷപ്പെട്ടു. പരിഭ്രമിച്ചു ബ്രേക്ക് ചവിട്ടി വണ്ടി ഓഫാകുമായിരുന്നെങ്കിൽ...? എസിയുടെ തണുപ്പിലും ഒന്നുവിയർത്തു. സ്റ്റീരിയോയുടെ ശബ്ദം കൂട്ടി, കൂടെ വേഗവും. കോട്ടയുടെ നഗരം എന്നറിയപ്പെടുന്ന ചിത്രദുർഗയിലെത്തുമ്പോൾ പതിനൊന്നുമണി. ചിത്രദുർഗയിലെ ചരിത്രമുറങ്ങുന്ന കോട്ട കാണാതെ ഹോട്ടൽ മുറിയിൽ കിടന്നുറങ്ങി അതിരാവിലെ ഹംപിയിലേക്കു തിരിച്ചു.

കല്ലുകൊണ്ടൊരു നഗരം

പതിനാലാം നൂറ്റാണ്ടിലൊ വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. കർണാടയിലും മഹാരാഷ്ട്രയിലും ആന്ധയിലുമായി വ്യാപിച്ചു കിടന്നിരുന്ന വിജയനഗരമായിരുന്നു മുഗളരെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും വüലിയ സാമ്രാജ്യം. കൃഷ്ണദേവരായർ എന്ന രാജാവിന്റെ കാലത്തിണ് കലാപരമായും സാംസ്കാരികമായും ഹംപി ഒൗന്നത്യം നേടിയത്. കരിങ്കല്ലുകളിൽനിന്ന് അനാവശ്യഭാഗങ്ങൾ കൊത്തിക്കളഞ്ഞു ശിൽപ്പമുണ്ടാക്കും പോലെ സംഗീതത്തെയും സംസ്കാരത്തേയും കടഞ്ഞെടുത്ത ഈ കൽനഗരത്തിനുമേൽ യുദ്ധസംസ്കാരം മാത്രമുള്ളവരുടെ അധിനിവേശകൂടം പതിച്ചതു പെട്ടെന്നായിരുന്നു.

കാറ്റടിച്ചു ചിതറുന്ന കരിയിലകൾ പോലെ ഈ കൽനഗരംഛിന്നഭിന്നമായി. ഇപ്പോൾ 24 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുകയാണ് ശേഷിപ്പുകൾ. അനവധി അമ്പലങ്ങൾ, എടുപ്പുകൾ, ശിൽപ്പങ്ങൾ, പാലങ്ങൾ, രാജകീയപ്രൗഢിയുള്ള കെട്ടിടങ്ങൾ തുടങ്ങി കാഴ്ചകൾ കല്ലുകളിൽ പതിഞ്ഞുകിടക്കുന്നു. ഹംപി മൊത്തം നടന്നു കാണമെങ്കിൽ മാസങ്ങളെടുക്കും. പ്രധാന കാഴ്ചകൾ ഇവയാണ്.

വിത്താല അമ്പലം

വിജയനഗരസാമ്രാജ്യത്തിന്റെ ശിൽപ്പനിർമാണമികവു വിളിച്ചോതുന്ന അമ്പലമാണിത്. ശരിക്കും ഒറ്റ അമ്പലമല്ല, കല്യാണമണ്ഡപവും ഉത്സവമണ്ഡപവും സഭാമണ്ഡപവും ചേർന്ന ഒരു സമുച്ചയം. കൃഷ്ണനാണു പ്രതിഷ്ഠ. രത്നവ്യാപാരവും കുതിരവ്യാപാരവും നടന്ന ചന്ത അമ്പലത്തിലേക്കുള്ള വýിയിലാണ്. പുഷ്കരണിയെന്ന മാനോഹരമായ കുളം വലതുവശത്തുണ്ട്. കാർ നിർത്തി ഒരു കിലോമീറ്റർ നടക്കണം വിത്താലയിലെത്തണമെങ്കിൽ. ഇരുപതു രൂപ ടിക്കറ്റെടുത്ത് പ്രധാനകവാടം കടന്നാൽ ഹംപിയുടെ മുഖമുദ്രയായ കൽരഥം കാണാം. ഇവിടുത്തെ പ്രധാന ആകർഷണം ഇതാണ്. ആനകൾ വüലിക്കുന്ന രഥ രൂപം നിശ്ചലമാണെങ്കിലും ചക്രങ്ങൾ സ്വതന്ത്രമായി കറങ്ങും. തൊട്ടടുത്തുള്ള സഭാമണ്ഡപത്തിലെ തൂണുകളിൽ തട്ടിയാൽ സപ്തസ്വരങ്ങൾ പൊഴിക്കുമത്രേ. ഗൈഡുമാർ സായിപ്പന്മാർക്കുവേണ്ടി കൊട്ടുന്നതുകേട്ടാൽ മണ്ടയ്ക്കിട്ടൊരു കൊട്ടുകൊടുക്കാൻ തോന്നും. ഹും.. സപ്തസ്വരം പോലും.

പണ്ട് ബ്രിട്ടിഷുകാർക്കു സ്വരങ്ങൾ കേട്ടപ്പോൾ ഒരു സംശയമുണ്ടായി. ഒറ്റക്കല്ലിൽ തീർത്ത ഈ തൂണുകൾക്കുള്ളിൽ എന്തോഉണ്ട്. അവർ രണ്ടു തൂൺ മുറിച്ചുനോക്കി. കല്ലാല്ലാതെ തൂണിന്റെ കരളിൽ മറ്റൊന്നുമില്ല. ഇപ്പോഴും ആ മുറിഞ്ഞ തൂണുകൾ അവിടുണ്ട്. വേരു പിടിക്കുന്നുണ്ടോ എന്നറിയാൻ ചെടി പറിച്ചുനോക്കിയ കഥയാണ് ഓർമവന്നത്?

ഒരോ ഇഞ്ചിലും കൊത്തുപണികൾ തീർത്തിട്ടുണ്ട്. അമ്പüക്കെട്ടിനു പുറത്തിറങ്ങിയാൽ തുലാഭാരവും കരിങ്കൽത്തൂണുകളിലുയർന്ന ഇരുനില മന്ദിരവും കാണാം. അതുവഴി തുംഗഭദ്രയുടെ ചാരത്തേക്കു നടക്കാം.

കർണാടകയിലെ പമ്പ

സംസ്കാരങ്ങൾക്കു താങ്ങായും തണലായും ഒരു നദി എവിടെയുമുണ്ടാകും. ഹംപിയുടെ കൂട്ടുകാരിയാണു തുംഗഭദ്രാ നദി. പമ്പാ എന്നായിരുന്നത്രേ പഴയ പേര്. ഇതുപരിണമിച്ചാണു ഹംപിയെന്ന പേരുവന്നതത്രേ. പമ്പാക്ഷേത്രയെന്നും കിഷ്കിന്ധയെന്നും ഈ നഗരത്തിനു പേരുണ്ടായിരുന്നു. നീലജലാശയഭംഗിയും പഴയ പാലത്തിന്റെ തൂണുകളുടെ പ്രൗഢിയും കണ്ടു പുഴയിലിറങ്ങാമെന്നാണെങ്കിൽ ചീങ്കണ്ണികളെ സൂക്ഷിക്കുക എന്ന ബോർഡ് നമ്മെ തടയും. പുരന്ദരദാസ കവിയുടെ സ്മൃതിമണ്ഡപം കരയിലുണ്ട്. അക്കരെയുള്ള ചന്ദ്രമൗലേശ്വരക്ഷേത്രത്തിലേക്കു കുട്ടവഞ്ചിയിൽ പോവാം.

രാജ്ഞിയുടെ തേവാരപ്പുര

കുളി ഒരു ഉത്സവമാക്കാനിയിരുന്നിരിക്കണം ഇത്രയും വലിയ തേവാരപ്പുര. നമ്മnുടെ വീടിന്റെ വിസ്തീർണം. ഉള്ളിൽ 1.8 മീറ്റർ ആഴമുള്ള ജലാസം ഭരണി. ഇപ്പോൾ വെള്ളമില്ല. ചുറ്റും ഇൻഡോ ഇസ്ലാമിക് സംയുക്തരീതിയിൽ പണിത വരാന്തയും രാജ്ഞി കുളിക്കുമ്പോൾ സംഗീതകച്ചേരിക്കായി പ്രത്യേക സ്ഥലവുമുണ്ട്. തൊട്ടടുത്തുതന്നെ ആനക്കൊട്ടിലും ലോട്ടസ് മഹലും സ്ഥിതി ചെയ്യുന്നു. ചരിത്രത്തിന്റെ കയ്യൊപ്പുപതിഞ്ഞ ഭിത്തികളിലെല്ലാം സഞ്ചാരികൾ തങ്ങളുടെ പേരു പോറി വരച്ചിട്ടുണ്ട്. ഇത്തരക്കാർ ജനിക്കുന്നതിനു മുൻപ് അമ്മയുടെ ഗർഭാശയഭിത്തികളിലും കുത്തിവരച്ചിട്ടുണ്ടായിരിക്കും. ചൊട്ടയിലെ ശീലം മാറില്ല എന്നല്ലേ?

രാജാവ് ഉത്സവങ്ങൾ കാണാൻ വkന്നിരിക്കുന്ന ഉയർന്ന പീഠം, രഹസ്യചർച്ചകൾക്കായുള്ള ഭൂഗർഭയറ, ഇപ്പോഴും ആരാധനയുള്ള ക്ഷേത്രങ്ങൾ, ഒറ്റക്കല്ലിൽ തീർത്ത നരസിംഹവിഗ്രഹം, ശിവലിംഗം തുടങ്ങി ആയിരക്കണക്കിനു സ്മാരകങ്ങൾ ഹംപിയിൽ കാണാം.

എല്ലാം കല്ലാലെ

ഹംപിയിൽ ആഹാരം മാത്രമേ കല്ലുകൊണ്ടുണ്ടാക്കാത്തതുള്ളൂ എന്നുതോന്നും. പട്ടാളക്കാരുടെ പ്ലേറ്റ്, കുതിരകൾക്കു വെള്ളം നൽകാനുള്ള വണ്ടി, വെള്ളച്ചാലുകൾ, വാതിലുകൾ തുടങ്ങിവയെല്ലാം കരിങ്കല്ലിൽ തീർത്തവയാണ്. ഇതു പണിത കല്ലാശാരിമാരുടെ പിന്മുറ ഇപ്പോൾ എവിടെയാവും? ഗൈഡ് കൈമലർത്തി. അല്ലെങ്കിലും ചരിത്രത്തിൽ തൊഴിലാളികൾക്കും പ്രജകൾക്കും സ്ഥാനമില്ലല്ലോ. ബാബേൽ ഗോപുരമുണ്ടാക്കിയപ്പോൾ ഗോത്രം ഹംപിയിലെത്തിയിട്ടുണ്ടാവാം. ഹംപി നശിച്ചപ്പോഴോ? പണ്ട് നാട്ടിലൂടെ മമ്മികൊത്താനുണ്ടോ അമ്മി... എന്നുറക്കെ വിളിച്ചുചോദിച്ചു നടന്നിരുന്ന അന്യനാട്ടുകാർ ഈ നഷ്ടനഗരത്തിന്റെ ബാക്കിപത്രമായിക്കൂടെ?

താഴെ ടെറാനോ കാത്തിരിക്കുന്നുണ്ട്. തിരികെ നടക്കുമ്പോൾ ഓരു സായിപ്പ് വെയിലെത്തു ഓടിനടക്കുന്നു. ചിലർ സൈക്കിളിലും മോപ്പഡുകളിലും റോന്തുചുറ്റുന്നു. നാട്ടുകാർക്കു കൽമന്ദിരങ്ങളെ അത്ര ബഹുമാനമൊന്നുമില്ല. സ്ഥലം കയ്യേറ്റം നല്ല തോതിലുണ്ട്, പോരാത്തതിനു ചിലയിടങ്ങളിൽ ഗുണ്ടായിസവും ടെറാനോയുമായി വളരെ വിജനമായ ഒരു സ്മാരകത്തിനടുത്തെത്തി പടമെടുത്തപ്പോൾ ഗൈഡ് അജയ് ചുറ്റും നോക്കി. ആരുമില്ല. എങ്കിലും പെട്ടെന്ന് അവിടെ നിന്നുപോകാമെന്നു പറഞ്ഞു. അപകടമാണത്രേ. ഹംപിയിലെ ഓട്ടപ്രദക്ഷിണമാണു കഴിഞ്ഞത്. കണ്ടത് ആയിരത്തിലൊന്നു മാത്രം.

കാളവണ്ടിയുഗം

ഹംപി ചിത്രദുർഗ, നാഷനൽ ഹൈവേ 13 വýഴി കിലോമീറ്റർ മാത്രം. ബെല്ലാരിയില്ക്കുള്ള ചെമ്മണ്ണണിഞ്ഞ ട്രക്കുകൾ ഇഷ്ടംപോലെയുണ്ട് ഈ റോഡിൽ. ഹോസ്പേട്ട് ആണു ഹംപിയിലെ ഏറ്റവുമടുത്തപട്ടണം. അഞ്ഞൂറുകൊല്ലാം മുൻപു വളരെ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട സുന്ദരനഗരം കണ്ടു ഹോസ്പേട്ടിലെത്തുമ്പോൾ മനസ്സു മടുക്കും. ഇതും ഇന്ത്യയിലാണോയെന്നു സംശയം ഒട്ടും പരിഷ്കൃതമല്ല, എന്നാൽ പഴമയുമില്ല. ഇടയ്ക്കു ജിപ്എസ് ചെറിയൊരു പണി തkന്നു. വüലത്തോട്ടു തിരിയാൻ നിർദേശം. പക്ഷേ, അതൊരു വൺവേ ആയിരുന്നു പൊലിസ് കൈകാണിച്ചു.

വണ്ടിനിർത്തി. ജപിഎസിന്റെ കാര്യം പറഞ്ഞപ്പോൾ എവിടെ നിന്നാണെന്നും എന്തുചെയ്യുകയാണെന്നും ചോദ്യം. സ്ഥാപനത്തിന്റെ എഡെികാർഡ് എടുക്കാൻ പറഞ്ഞു. ഏമാൻ എഡെിയിലേക്കും ടെറാനോയുടെ നെറ്റിയിലേക്കും മാറിമാറി നോക്കി. ഓ കമ്പനി വണ്ടിയാണല്ലേ, ശരി പൊയ്ക്കോ. ഞങ്ങളൊന്നമ്പരന്നു. കമ്പനി വണ്ടിയോ? കാര്യം പിന്നെയാണു പിടികിട്ടിയത് കാർഡിൽ മലയാള മനോരമ, വണ്ടിയിൽ മരിക്കാർ ഗ്രൂപ്പ്. പൊലീസുകാരന് ആദ്യത്തെ എം മാത്രമേ വായിക്കാനറിയൂ. ഇതാണു കർണാടക.

ജിപിഎസ് കണ്ടുപിടിച്ചതാര്?

അറിയേണ്ട സ്ഥലനാമങ്ങളെല്ലാം കന്നഡയിൽ. യാത്രയിൽ ഒറ്റ ബോർഡ് മാത്രമോ ഇംഗ്ലിഷിൽ കണ്ടുള്ളൂ. ഡ്രൈവ് കെയർ ഫുളി. അത് പറഞ്ഞുതരേണ്ട കാര്യമില്ല. ആരോടെങ്കിലും വýഴിചോദിച്ചാലോ? തേന്മാവിൻകൊമ്പത്ത് എന്ന സിനിമയിൽ മോഹൻലാൽ പറയുന്നപോലെ ദൈവമുണ്ടാകുന്നതിനു മുൻപുള്ള ഭാഷയിലാകും മറുപടി.

എന്തായാലും മൊബൈലിൽ ജിപിഎസ് ഉള്ള്ൄുകൊണ്ടു രക്ഷപ്പെട്ടു. പണ്ട് ഹംപി കാണാനിറങ്ങി കർണാടകയിൽ കിടന്നു വട്ടം കറങ്ങിയ ഏതോ സായിപ്പ് ആയിരിക്കും ജിപിഎസ് കണ്ടുപിടിച്ചത്. ഞങ്ങൾ ഉപയോഗിച്ചതു നോക്കിയ ഹിയർമാപ്പായിരുന്നു. ഏറ്റവും ചുരങ്ങിയ വýഴിയാണിതിൽ കാണിക്കുക. ഹൈവേയിലേക്കു കയറാനുള്ള നിർദേശം ടെറാനോയെ എത്തിച്ചത് ഒരു കുഗ്രാമത്തിൽ. രാത്രിയാണെന്നോർക്കണം. ഓലമേഞ്ഞ വിടുകൾ, ടാറിടാത്ത വഴýി, നിറയെ കാളവണ്ടികൾ, ടെറാനോയുടെ വീതിയുള്ളൂ റോഡിന്. കണ്ടു കുഴിയും ധാരാളം വýഴി ചെന്നുനിന്നത് ഒരു കനാലിന്റെ കരയിൽ. ഒരു ഗ്രാമീണൻ കാര്യം സാധിക്കുന്നുണ്ട്. അതു കാര്യമാക്കാതെ രണ്ടുപിള്ളേർ നടന്നു വരുന്നു.

ഹൈവേ, ഹൈവേ

പവർവിൻഡോ താഴ്ത്തി ഉറക്കെ ചോദിച്ചു ഹൈവേ, ഹൈവേ, പിള്ളേരിലൊരുത്തൻ അവന്റെ ഭാഷയിൽ വളരെകൃത്യമായി വýഴി പറഞ്ഞുതന്നു. വാക്കുകൾ മനസ്സിലായില്ല, പക്ഷേ, വýഴി പിടികിട്ടി. കനാലിന്റെ ചാരത്തൂടെ ടെറാനോ ഒരു കിലോമീറ്റർ മുന്നോട്ട്. ഓലമേഞ്ഞ കുടിലിന്റെ പുറത്ത് കയറുകട്ടിലിൽ നാലു വൃദ്ധർ സംസാരിച്ചുകൊണ്ടിരിക്കുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാത്രം .അവിടെയും ഹൈവേ ഹൈവേയെന്നു വിവിച്ചുചേദിച്ചു.

വിടർന്ന ചിരിയോടെ, വെള്ളവസ്ത്രമണിഞ്ഞ ഒരു വൃദ്ധൻ വüത്തോട്ടു കൈകാണിച്ചു. നന്ദിയോടെ കൈകൂപ്പിയപ്പോൾ എല്ലാർക്കും സന്തോഷം. നൂറുമീറ്റർ ചെന്നപ്പോൾ ഹൈവേയായി. അദ്ഭുതമാണ് തോന്നിയത്. ബാലേയ്ക്കു രംഗപടം മാറുന്നതുപോലെകാളവണ്ടിയുരളുന്ന പാതയിൽ നിന്ന് പൊടുന്നനെ അത്യാധുനികനാലുവരിപ്പാതയിലെത്തി.

ഹോസ്പേട്ട്, ചിത്രദുർഗ പട്ടണങ്ങളിലെ നരച്ച, ചരിക്കാൻവൈമനസ്യമുള്ള മുഖങ്ങളല്ല ഗ്രാമത്തിൽ കണ്ടത്. ചെളിയിലാണു പണിയെങ്കിലും വെള്ള വസ്ത്രമുടുക്കുന്നവർ. പട്ടണത്തിലോ?ചിരിതൂകന്നവർ. പട്ടണത്തിലോ? നിറമുള്ള വർത്രമണിയുന്നവർ, ചെളിയിൽ ഇറങ്ങാത്തവർ. പക്ഷേ. ചിരിക്കാത്തവർ. ഇന്ത്യയെ കണ്ടെത്തണമെങ്കിൽ ശരിക്കും ഈ ഗ്രാമങ്ങളും സന്ദർശിക്കണം. തിരിച്ച് മൈസൂർ വഴി നാട്ടിലേക്ക്.

കല്ലു നാട്ടി കാറ്റും മറച്ചവനെ പെരുന്തച്ചനെന്നാണല്ലോ എം ടി വിളച്ചത്. കല്ലുനാട്ടി നഗരം പണിതവരെ അപ്പോൾ എന്തുവിളിക്കും? പെരുന്തച്ചച്ചച്ചച്ചാാാായെന്നോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.