Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫ് റോഡ് റിയോട്ട്

offroading ചിത്രങ്ങൾ: വൈശാഖ് പി ആർ

പാലാക്കാരുടെ ഹൃദയമിടിപ്പു കൂട്ടിയ ദിവസമായിരുന്നു ഡിസംബർ 14 എസ്റ്റേറ്റിലൂടെയും ഇടുക്കിയുടെ മലമടക്കുകളിലൂടെയും ജീപ്പിലൂടെ പാഞ്ഞു നടന്നിട്ടുണ്ടെങ്കിലും ജീപ്പുകളുടെ ഇത്തരത്തിലൊരു പ്രകടനം അവർ ആദ്യമായിട്ടായിരുന്നു നേരിൽ കാണുന്നത്.

പാലാ ബ്ളൂബേഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓഫ് റോഡ് റിയോട്ടിലായിരുന്നു ഫോർവീൽ ഡ്രൈവ് വാഹനങ്ങളുടെ ഇടിവെട്ടു പ്രകടനങ്ങൾ കണ്ട് പാലാക്കാർ അമ്പരന്നത്. ജിപ്സി, താർ, പജീറോ, ജീപ്പ് എന്നിങ്ങനെ മുപ്പതോളം വാഹനങ്ങൾ മത്സരത്തിനെത്തിയിരുന്നു

ചീഫ് വിപ്പ് പി സി ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുണ്ടുപാലത്തെ ഏഴ് ഏക്കറോളം വരുന്ന സ്ഥലത്താണ് മത്സരത്തിനായുള്ള ട്രാക്ക് ഒരുക്കിയത്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും റാലി ഡ്രൈവറുമായ ജോർജ് വർഗീസാണ് മത്സരത്തിനുള്ള ട്രാക്ക് ഒരുക്കിയത്.

വെള്ളം നിറച്ച കിടങ്ങുകൾ, കൂറ്റൻ കല്ലുകളുടെ അടുക്കുകൾ, ചതുപ്പു കുഴികൾ, കുന്നുകൾ എന്നിങ്ങനെ ഡ്രൈവേഴ്സിനു വെല്ലുവിളിയായി വളരെ ദുർഘടമായ ട്രാക്കാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു സ്റ്റേജുകളിലായിട്ടായിരുന്നു മത്സരം. മത്സരത്തിൽ കോട്ടയം സ്വദേശിയായ പ്രേം കുമാർ ഓവറോൾ ചാംപ്യനായി രണ്ടാം സ്ഥാനത്തെത്തിയത് നീണ്ടുർ സ്വദേശി സൂരജ് തോമസാണ്

മത്സരഫലങ്ങൾ

ഡീസൽ ക്ലാസ് – പ്രേംകുമാർ, സൂരജ് തോമസ്

പെട്രോൾ ക്ലാസ് – സൂരജ് തോമസ്, സാം കുര്യൻ

എസ് യു വി ക്ലാസ് – സതീഷ് ജോർജ്, മിഥുൻ രാജ്

വനിതാവിഭാഗം – ആതിരാ മുരളി, ഫാൻസി ആന്റോ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.