Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാലയനിൽ ഒരു ഓഫ് റോഡിങ്

himalayan-ride-1

പ്രകൃതി ഓരോ തവണയും മാടി വിളിക്കുന്ന ഹൈറേഞ്ച്. മഞ്ഞിന്റെ പുതപ്പിൽ മൂടിപ്പുതച്ചുള്ള ഓരോ യാത്രയും ഹൈറേഞ്ചിനോടുള്ള ഇഷ്ടം കൂട്ടുകയേ ഉള്ളൂ. അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത, യാത്ര ചെയ്തിട്ടില്ലാത്ത വഴികൾ നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു യാത്ര പോകാം, ഇടുക്കിയിലെ ഉറുമ്പിക്കരയിലേക്ക്. കൂട്ടിന് റോയൽ എൻഫീൽഡ് ഹിമാലയനും.

Royal Enfield Himalayan Off-Roading | Manorama News

പക്കാ ഓഫ്‌റോഡ് ട്രിപ്പ് എന്നാണു സംഘടകരായ കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് അറിയിച്ചത്. എന്നാൽ കുട്ടിക്കാനത്തുനിന്ന് ഏലപ്പാറയിലേക്കു പോകുന്ന വഴിയിൽ ഉറുമ്പിക്കരയിലേക്കുള്ള ടേൺ എടുത്തു കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ, ഈ വഴിയിൽ എവിടെ ഓഫ്‌റോഡ് ചെയ്യാനാണ് എന്നാണാദ്യം തോന്നിയത്. ആ ചിന്ത അധികം നീണ്ടില്ല. മദാമ്മക്കുളവും ടീ എസ്റ്റേറ്റും കഴിഞ്ഞതോടെ ഉറുമ്പിക്കരയുടെ വന്യത തെളിയാൻ തുടങ്ങി.

Royal Enfield Himalayan | Test Ride Review | Manorama Online

കാട്ടുകല്ലുകൾ നിരന്ന ചാലിനെ ആരോ വഴിയെന്നു വിളിച്ചതാണ് എന്നു തോന്നി. ആദ്യമൊക്കെ ചെറിയ കല്ലുകളിൽ വണ്ടിയുടെ ടയർ കയറിയിറങ്ങിയപ്പോൾ തോന്നിയ കൗതുകം വലിയ കല്ലുകൾ കണ്ടപ്പോൾ വണ്ടിയെങ്ങനെ കയറുമെന്നായി.

himalayan-ride-4

കുത്തനെ ഇറക്കവും കയറ്റവുമുള്ള, ഉരുളൻ കല്ലുകളുടെ പാത. ഓരോ കല്ലും കുഴിയും കാണുമ്പോൾ അതായിരിക്കും ബുദ്ധിമുട്ടേറിയത് എന്നായിരുന്നു ചിന്ത. പക്ഷേ, ‘പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.’ ജീപ്പിന്റെ ടയർ പാടുകളാണു ഞങ്ങൾ പിന്തുടർന്നത്. ചെളിനിറഞ്ഞ പ്രദേശത്തുകൂടിയുള്ള യാത്രയ്ക്കു സിയെറ്റിന്റെ 50 – 50 ടയർ സഹായകമായി. ഒരിക്കൽപ്പോലും വണ്ടി നിയന്ത്രണംവിട്ടു തെന്നിപ്പോകുന്നതായി അനുഭവപ്പെട്ടില്ല.

himalayan-ride-6

കുറച്ചുദൂരം ചെന്നപ്പോൾ തകർന്ന ഡാമിന്റെ റിസർവോയർ കണ്ടു. പല തിട്ടകളായി ചതുപ്പും വെള്ളവും നിറഞ്ഞ പ്രദേശം. റൈഡർമാർക്കെല്ലാം ആവേശമായി. ഓഫ്‌റോഡിങ്ങിന്റെ ഹരം നിറഞ്ഞ കുറച്ചുസമയം. കുട്ടിക്കാലത്ത് സ്ലൈഡിൽ ഊർന്നിറങ്ങിയ പോലെ ബൈക്ക് ഒരു തിട്ടയിൽനിന്നു മറ്റൊന്നിലേക്കു തെന്നിയിറക്കിയും ഓടിച്ചു കയറ്റിയും ആഘോഷം. ഹിമാലയന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഇവിടെ ഏറെ സഹായിച്ചു. ഇതിനിടെ ഒരു ബൈക്ക് ചതുപ്പിൽ താഴ്ന്നതു പരിഭ്രാന്തിയുണ്ടാക്കി. പക്ഷേ, എല്ലാവരുടെയും പരിശ്രമത്താൽ വണ്ടി ഉയർത്താനായി. എങ്കിലും ഓഫ്റോഡിങ്ങിൽ വരാവുന്ന പ്രതിസന്ധികൾ എല്ലാവരെയും ഒരിക്കൽക്കൂടി ഓർമിപ്പിക്കാൻ ഈ സംഭവത്തിനു കഴിഞ്ഞു.

himalayan-ride

പിന്നീടായിരുന്നു കുത്തനെയുള്ള കയറ്റം. ആദ്യം മണ്ണും കല്ലുമായിരുന്നു. പിന്നീടു കല്ലുകൾ മാത്രമായി. പാറക്കല്ലുകൾക്കു മുകളിലൂടെയുള്ള യാത്രയിൽ സഹായകരമായതു ബൈക്കിന്റെ ലോങ് ട്രാവൽ സസ്പെൻഷനും 21 ഇഞ്ചിന്റെ ടയറുമാണ്. ഹിമാലയന്റെ മറ്റൊരു പ്രത്യേകതയാണ് നിന്നുകൊണ്ട് അനായാസേന ഓടിക്കാൻ പറ്റുമെന്നുള്ളത്. വളരെ ദുർഘടമായ പ്രദേശത്ത് നിന്നുകൊണ്ട് ഓടിക്കുന്നതാണ് എളുപ്പം. കുറേദൂരം ചെന്നപ്പോൾ മഞ്ഞിന്റെ നേർത്ത മൂടുപടത്തിനു കട്ടിയേറിത്തുടങ്ങി. പിവിസി പൈപ്പ് കൊണ്ടു നിർമിച്ച കുരിശ് വലിയൊരു പാറമേൽ സ്ഥാപിച്ചിരിക്കുന്നതിനു സമീപം ഞങ്ങൾ കുറേനേരം വിശ്രമിച്ചു.

himalayan-ride-5

പിന്നെ, മലയിറങ്ങാൻ തുടങ്ങി. കുത്തനെ ചരൽനിറഞ്ഞ വഴിയായിരുന്നു ആദ്യം. ഹിമാലയന്റെ മുൻ ബ്രേക്കിനു ശക്തി കുറവാണെന്നാണു റിവ്യൂകൾ. അത് ഇവിടെയാണു ശരിക്കും ഉപയോഗപ്പെടുന്നത്. ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ ടയർ പാളാനുള്ള സാധ്യത കുറവാണ്. വളരെയെളുപ്പം ഡിസ്ക് ബ്രേക്കിനെ നിയന്ത്രിക്കാനാകും.

കുന്നു കയറുമ്പോൾ തോന്നിയ പ്രകൃതിയുടെ വന്യത മഞ്ഞിന്റെ മാസ്മരികസ്പർശത്തിൽ അലിഞ്ഞില്ലാതെയായി. വഴിയിലെ ചെറിയൊരു തോട് കടന്നത് സാഹസികമായ അനുഭവമായിരുന്നു. ഓരോ ഹിമാലയനും വെള്ളത്തെ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി. ഉച്ചകഴിഞ്ഞു രണ്ടരയോടെ ആരംഭിച്ച മലകയറ്റം ഏഴു മണിയോടെ മുണ്ടക്കയത്ത് എത്തിയാണ്‌ അവസാനിച്ചത്.

himalayan-testride-9

പ്രതീക്ഷ തകർക്കാതെ ഹിമാലയൻ

Built for all roads, Built for no roads - എത്രയും അർഥപൂർണമാണ്‌ ഹിമാലയന്റെ മോട്ടോ. ഓരോ കല്ലും എങ്ങനെ കടക്കുമെന്നു വിചാരിക്കുമ്പോഴും ‘ഒന്നും പേടിക്കേണ്ട, എല്ലാം ഞാനേറ്റു’ എന്ന ഭാവമായിരുന്നു ഹിമാലയന്. ഹിമാലയന്റെ ലോങ് ട്രാവൽ സസ്പെൻഷനും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഓഫ്റോഡിങ്ങിൽ പാറക്കെട്ടുകൾ കയറിയിറങ്ങാൻ വളരെ സഹായിച്ചു. 21 ഇഞ്ചിന്റെ മുൻടയറും യാത്ര പ്രയാസരഹിതമാക്കി. കല്ലുകൾക്കു മുകളിലൂടെ ഹിമാലയൻ അനായാസേനയാണ് ഓടുന്നത്. സാധാരണ ബൈക്കിലായിരുന്നു ഈ വഴിയിലൂടെ യാത്രയെങ്കിൽ ദുഷ്കരമായേനെ. വലിയ പാറക്കല്ലുകളിലൂടെ വണ്ടി കയറിയിറങ്ങുമ്പോൾ അതു യാത്രക്കാരെ ഉലയ്ക്കും. ഏകദേശം 20 കിലോമീറ്ററുള്ള ഓഫ്റോഡിങ്ങിൽ ഞാൻ മുഴുവൻ സമയവും പിൻസീറ്റിലായിരുന്നു. യാത്ര അവസാനിച്ചപ്പോഴും ശരീരത്തിനു പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ഹിമാലയന്റെ പിൻസീറ്റ് യാത്രയെ കംഫർട്ടബിൾ എന്ന ഒറ്റവാക്കു കൊണ്ടു വിശേഷിപ്പിക്കാം.

Your Rating: