ADVERTISEMENT

ലണ്ടൻ∙ കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ടു ശ്രദ്ധേയമാകുന്നു. നൃത്തോത്സവത്തിന്റെ ആറാം വാരമായ ഡിസംബർ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് (ഇന്ത്യൻ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡൽഹിയിൽ നിന്നുള്ള നർത്തകി അശ്വനി സോണിയാണ്. യുകെ ടോപ് ടാലന്റ്സ് വിഭാഗത്തിൽ 

നൃത്തം അവതരിപ്പിക്കുന്നത്,യുക്‌മ കലാമേളകളിൽ   നിരവധി തവണ കലാതിലകമായിട്ടുള്ള സ്നേഹ സജിയും ആൻ മരിയ ജോജോയും ചേർന്നാണ്. ചെംസ്‌ഫോർഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളായ  ഇവർ അവതരിപ്പിക്കുന്ന നൃത്തം കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌ യുകെയിൽ നിന്നുള്ള പ്രശസ്‌ത നർത്തകനും നൃത്ത അധ്യാപകനുമായ ഷിജു മേനോനാണ്. 

ഗ്രൂപ്പ് വിഭാഗത്തിൽ യുകെയിൽ നിന്നുള്ള മായ ലോക ഡാൻസ് (ഇന്ത്യൻ രാഗാപ്രൊഡക്ഷൻസ്) അവതരിപ്പിക്കുന്ന നൃത്തത്തിന്റെ   കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ആമി ജയ കൃഷ്‌ണനാണ്. നർത്തകരായ സുമിത ജയകൃഷ്ണൻ,  ഹന്ന പി,  ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുർ, സാഗരിക അരുൺ, മൈത്രി റാം. നിഖിത എസ് നായർ തുടങ്ങിയവരാണ് ഇതിൽ അണിനിരക്കുന്നത്. കൂടാതെ വിഭാഗങ്ങളിലും നൃത്തം അവതരിപ്പിക്കും. 

വീ ഷാൽ ഓവർ കം ടീം അംഗവും നർത്തകിയുമായ യുകെയിൽ നിന്നുള്ള  ദീപ നായരാണ് കലാഭവൻ ലണ്ടനു വേണ്ടി ഈ രാജ്യാന്തര നൃത്തോത്സവം കോർഡിനേറ്റു ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. ‌‌കൂടുതൽ വിവരങ്ങൾക്ക് www.kalabhavanlondon.com സന്ദർശിക്കുക. നൃത്തോത്സവം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/We-Shall-Overcome-100390318290703/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com