ADVERTISEMENT

 ഡബ്ലിൻ ∙ വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിന്സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ്‌ നടത്തപ്പെടുന്നത്.  2021 ജനുവരി 9, 10  ദിവസങ്ങളില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ, സുദര്‍ശന്‍ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്സ് തച്ചങ്കരി, സുനില്‍ ഗാര്‍ഗ്യന്‍, അര്‍പിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചല്‍ രശ്മി ഡിസൂസ തുടങ്ങിയവരാണു ‌ വിധികര്‍ത്താക്കള്‍. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള പ്രസംഗ മത്സര വിഷയങ്ങള്‍.

Juniors : 'The pros and cons of online education in comparison to classroom education'

Seniors :'The influence and reach of the media has become far too powerful'

സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം - ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, എന്നീ മത്സരങ്ങളാണ്‌ ഇത്തവണ നടത്തപ്പെടുന്നത്.

www.nrithanjali.com വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് റജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് റജിസ്ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് :

King Kumar Vijayarajan - 0872365378

Silvia  0877739792

Sajesh Sudarsanan - 0833715000  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com