ADVERTISEMENT

ലണ്ടൻ ∙ യുകെ മലയാളികളെ ദുഃഖത്തിലാക്കി കഴിഞ്ഞ ദിവസം അന്തരിച്ച ജൂലിയാ വിനോദ്‌ ഒറ്റപ്ലാക്ക(14)ലിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30ന് നമ്മളില്‍നിന്ന്‌ വേര്‍പിരിയുകയാണുണ്ടായത്‌.

കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കല്‍ വിനോദ്‌ ജേക്കബ്‌–രാജി വിനോദ്‌ ദമ്പതികളുടെ മകളാണ്‌ അന്തരിച്ച ജൂലിയാ വിനോദ്‌. ദിവ്യ, റോണിയ, സാറ, ഡാലിയ എന്നിവര്‍ സഹോദരങ്ങളാണ്‌. കേരളത്തില്‍ കോട്ടയം, ചിങ്ങവനം സെന്റ്‌ ജോണ്‍സ്‌ ക്‌നാനായ കത്തോലിക്കാ പള്ളി ഇടവക അംഗമാണ്‌ വിനോദും കുടുംബവും.

ജനുവരി 8-ാം തീയതി 11.30 ന്‌ യുകെയിലെ ലെസ്‌റ്റര്‍ മദര്‍ ഓഫ്‌ ഗോഡ്‌ ദേവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്‌ ദേവാലയത്തിന്റെ തന്നെ സമീപത്തുള്ള ഗില്‍റോസ്‌ സെമിത്തേരിയില്‍ സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നു. കോവിഡ് ലെസ്‌റ്റര്‍ ടിയര്‍ 4 നിബന്ധനകള്‍ നിലവില്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന മുന്‍കൂട്ടി തയാറാക്കിയ മുപ്പത്‌ പേര്‍ക്ക്‌ മാത്രമേ പള്ളിയിലും ശുശ്രൂഷകളിലും സെമിത്തേരിയിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.

മുന്‍കൂട്ടി തയാറാക്കിയ മുപ്പത്‌ പേര്‍ അല്ലാതെ ആരും തന്നെ ദേവാലയത്തിലെ ശുശ്രൂഷകളിലോ സെമിത്തേരിയിലെ ചടങ്ങുകളിലോ എത്തിച്ചേരരുത്‌ എന്ന്‌ കുടുംബാംഗങ്ങള്‍ വ്യസനസമേതം അറിയിക്കുന്നു. ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്‌നാനായ പത്രത്തിലൂടെ തത്സമയം സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്‌. തത്സമയം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.

YOUTUBE LINK

https://youtu.be/ZWx-W_BgGJc

FACEBOOK LINK

https://www.facebook.com/911082815640098/posts/3655625161185836/?d=n

ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളായ മോണ്‍സിഞ്ഞോര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ശുശ്രൂഷകള്‍ നടക്കുന്ന മദര്‍ ഓഫ്‌ ഗോഡ്‌, സെന്ററ അല്‍ഫോന്‍സാ സിറോ മലബാര്‍ മിഷന്‍ വികാരിയുമായ മോണ്‍സിത്തോര്‍ ഫാദര്‍ ജോര്‍ജ്‌ തോമസ്‌ ചേലക്കല്‍,

യുകെയിലെ ജൂലിയയുടെ ഇടവകദേവാലയമായ സെയിന്റ്‌ ജൂഡ്‌ ക്‌നാനായ മിഷന്‍ വികാരി ഫാദര്‍ മാത്യു കണ്ണാലയില്‍ എന്നിവര്‍ നേതൃത്വം കൊടുക്കും.

മൃതസംസ്‌കാര ശുശ്രൂഷകളുടെ ഒരുക്കങ്ങളുമായി സഹകരിക്കുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി, മദര്‍ ഓഫ്‌ ഗോഡ്‌ ദേവാലയ കമ്മറ്റി,സെയിന്റ്‌ ജൂഡ്‌ ക്‌നാനായ മിഷന്‍, ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍. ലെസ്‌റ്റര്‍ ക്‌നാനായ വനിതാവേദി (വുമണ്‍സ്‌ ഫോറം), ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ എന്നിവരോടുള്ള നന്ദി വിനോദും കുടുംബവും അറിയിക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com