ADVERTISEMENT

ലണ്ടൻ∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്കു എൽഡിഎഫ് യുകെ & അയർലൻഡ് കമ്മിറ്റി രൂപം നൽകി. തിരഞ്ഞെടുപ്പിനു മുൻപ് ഇനിയുള്ള എല്ലാ ആഴ്ചകളിലും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് മലയാളികൾക്ക് പ്രിയങ്കരരായ വ്യക്തികൾ ഇടതുമുന്നണി വേദിയിൽ അണിനിരക്കും. 

മലയാളികൾക്ക് പ്രിയപ്പെട്ട സാംസ്കാരിക നായകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സംഭാഷണ സദസ്സ് മാർച്ച് ഏഴിന് നടക്കും. പ്രശസ്ത എഴുത്തുകാരൻ സഖറിയ, മലയാളികളുടെ അഭിമാനമായ കവി സച്ചിദാനന്ദൻ, പുരോഗമന സദസ്സുകളിലെ നിറസാന്നിധ്യമായ സുനിൽ പി ഇളയിടം തുടങ്ങിയവർ ആണ് യുകെയിലെയും അയർലണ്ടിലെയും പ്രവാസി മലയാളികളുമായി സംവദിക്കാൻ ഇടതുമുന്നണി വേദിയിൽ എത്തുന്നത്. മാർച്ച് ഏഴിന് ഞായറാഴ്ച ഉച്ചക്ക് മൂന്നിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

തുടർന്നുള്ള ആഴ്ചകളിലും പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാൻ എൽഡിഎഫ് യുകെ & അയർലൻഡ് വേദിയൊരുക്കും. വനിതാ സമ്മേളനം, രാഷ്ട്രീയ വേദി തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളിൽ നടത്തുക. പരിപാടികൾ വൻ വിജയം ആക്കണമെന്നും കേരളത്തിലെ ഇടതുമുന്നണി തുടർഭരണം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ചു അണിചേരണമെന്നും കൺവീനർ രാജേഷ് കൃഷ്ണ, മുരളി വെട്ടത്ത് (ജോ. കൺവീനർ), മാനുവൽ മാത്യു (ജോ. കൺവീനർ), ഷൈമോൻ തോട്ടുങ്കൽ തുടങ്ങിയവർ അഭ്യർഥിച്ചു.

ഓൺലൈൻ ആയി സൂം മീറ്റിങ്ങ് പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ഫെയ്സ്ബുക്ക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com