ADVERTISEMENT

ദുബായ് ∙ സന്ദർശക വീസയുടെ പകർപ്പ് കൈയിൽ കരുതാതെ ദുബായിലെത്തിയ ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് പിന്നീടെന്തു സംഭവിച്ചു? താരം തന്നെ അത് വിഡിയോയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ശ്രദ്ധേയമായി. വീസയുടെ പ്രിന്റ് ചെയ്ത കോപ്പി കൈയിൽ കരുതണമെന്നാണ് നിലവിലെ നിയമം. ഇതു മറന്നുകൊണ്ടാണ് താരം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. എങ്കിലും ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിച്ചതിനാൽ പുറത്തിറങ്ങാൻ സാധിച്ചു. ഉദ്യോഗസ്ഥരുടെ സഹായമനഃസ്ഥിതിയിലും മൃദുസമീപനത്തിലും ആകൃഷ്ടനായ വിവേക് എല്ലാവർക്കും അകമഴിഞ്ഞ നന്ദി പറഞ്ഞാണ് തന്റെ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്:

“വളരെ മനോഹരമായ കാലാവസ്ഥയാണ് ദുബായിലിപ്പോൾ. ആ പ്രസന്നതയിലേയ്ക്കാണ് ഞാനെത്തിയിരിക്കുന്നത്. ഇവിടെ കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ട്. ഇതിനിടെ ആശ്ചര്യജനകമായ ചില കാര്യങ്ങൾ സംഭവിച്ചു. അത് നിങ്ങളോട് പങ്കുവയ്ക്കുകയാണ്. ദുബായിലെത്തിയപ്പോഴാണ് വീസാ കോപ്പി കൈയിൽ കരുതിയിട്ടില്ലെന്ന സത്യം ഞാൻ മനസിലാക്കുന്നത്. മൊബൈൽ ഫോണിലുണ്ടായിരുന്ന കോപ്പിയും നഷ്ടപ്പെട്ടിരുന്നു. 

എങ്കിലും ദുബായ് ഇമിഗ്രേഷനിലെ ഉദ്യോഗസ്ഥരും പാസ്പോർട് ഒാഫീസറുമെല്ലാം മികച്ച സഹകരണം നൽകി. കംപ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് വീസ എടുത്ത് അവർ സ്റ്റാമ്പ് ചെയ്തു തന്നു. അതിന് അവരോട്, പ്രത്യേകിച്ച് മർഹബ സർവീസ് വിഭാഗത്തിലെ റോഷെൽ എന്ന യുവതിയോട് ഏറെ നന്ദിയുണ്ട്. ചെറിയ സമ്മർദത്തിന് ശേഷം എനിക്കുണ്ടായ ആശ്വാസം വിവവരണാതീതമാണ്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി. ചീയേഴ്സ്’– വിവേക് ഒബ്റോയ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com