ADVERTISEMENT
ദോഹ ∙ ഈ വാരാന്ത്യത്തിൽ മോട്ടർ ഷോ ഉൾപ്പെടെ കാഴ്ചകൾ ഏറെ. കലാ പ്രദർശനങ്ങളും വിപണികളും സജീവം.
 
സംഗീതം, കലാ പ്രദർശനം

∙കത്താറയിൽ ട്വന്റി-വൺ കലാ പ്രദർശനം. രാവിലെ 10.00 മുതൽ രാത്രി 10.00 വരെ.

∙ കത്താറയിൽ ഖത്തർ-യുഎസ് സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായ സംഗീത പരിപാടി ബിൽഡിങ് 16 ലെ ഒപ്പേറ ഹൗസിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3.30നും വൈകിട്ട് 7.30നും.

വിപണി

∙കത്താറയിൽ മഹാസീൽ സൂഖ്. ഇന്ന് ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 9.00 വരെയും നാളെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയും.

∙ ഖത്തർ ഫൗണ്ടേഷൻ സെറിമോണിയൽ കോർട്ടിൽ ടോർബ കർഷക മാർക്കറ്റ്. ശനിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ.

∙കത്താറ ഷെയ്ക്സ്പിയർ സ്ട്രീറ്റിൽ രുചി മേള. ഉച്ചയ്ക്ക് 3.00 മുതൽ അർധരാത്രി വരെ.
 
മോട്ടർ ഷോ

∙ ഖത്തർ റേസിങ് ക്ലബ്ബിൽ ഖത്തർ കസ്റ്റം ഷോ. ഇന്നും നാളെയും ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെ. പ്രവേശനം സൗജന്യം.

∙ പേൾ ഖത്തറിലെ മദീന സെൻട്രലിൽ സൂപ്പർ കാർ ഷോ. ഇന്ന് വൈകിട്ട് 4.00 മുതൽ.

∙ഖത്തർ നാഷനൽ മ്യൂസിയത്തിൽ മാൽ ലവാൽ-3 എഡിഷനിൽ  വിന്റേജ്  കാറുകളുടെ പ്രദർശനം. വെളളിയാഴ്ച  ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 7.00 വരെ. മറ്റു ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com