ADVERTISEMENT

ദുബായ്∙ അടുത്ത മാസം മുതൽ ലണ്ടൻ മോഡൽ ടാക്സികൾ ദുബായിലെ നിരത്തുകളിൽ ഇറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ലണ്ടനിൽ ഓടുന്ന ടാക്സിയുടെ മാതൃകയിൽ പകുതി വളഞ്ഞ ആകൃതിയും കറുത്ത നിറവും ആണു ഫെബ്രുവരിയിൽ പുറത്തിറക്കുന്ന പുതിയ ടാക്സിയുടെ പ്രത്യേകത.

al-mattar

പരീക്ഷണാടിസ്ഥാനത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് ദുബായ് ടാക്സി കോർപറേഷൻ ആദ്യം േസവനം ആരംഭിക്കുകയെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ഡയറക്ടർ ജനറലും ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മറ്റാർ മുഹമ്മദ് അൽ തയർ അറിയിച്ചു.

ലണ്ടൻ ടാക്സിയുടെ പോലെ വിശാലമായ ഉൾവശവും പ്രത്യേക ക്യാബിനുകളിലായി ആറ് ഇരിപ്പിടവും ഉണ്ടായിരിക്കും. സാറ്റ്‍ലൈറ്റ് അധിഷ്ഠിത നാവിഗേഷൻ സിസ്റ്റം, വോയിസ് കമാൻഡ് സിസ്റ്റം തുടങ്ങിയ ഉൾപ്പെടെ അത്യാധുനിക സൗകര്യവും ഉണ്ടായിരിക്കുമെന്ന് അൽ ടയർ വിശദീകരിച്ചു. ദുബായിലെ ടാക്സി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ആർടിഎയുടെ പദ്ധതികളുടെ ഭാഗമായാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com