ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ പുതുതായി 526 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് ബാധിതര്‍ കൂടി മരണപ്പെട്ടു. 474 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 131,790 ആയി. 1512 കോവിഡ് രോഗികളാണ് ഇതിനോടകം മരണപ്പെട്ടത്. രോഗം ഭേദമായവരുടെ എണ്ണം 124,067 ആയി ഉയര്‍ന്നു. 94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.

അതേസമയം, 24 മണിക്കൂറിനിടെ 13 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 69 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ തുടരുന്നത്. ഇതില്‍ 21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com