ADVERTISEMENT

ദോഹ ∙ അൽ വക്ര സൗത്തിലെ പുതിയ ഹെൽത്ത് സെന്ററിന്റെ പ്രധാന നിർമാണ ജോലികൾ പൂർത്തിയായി. ഈ വർഷം 3 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി പൂർത്തിയാകും.


 പ്രതിദിനം 360 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വക്ര സൗത്ത് ഹെൽത്ത് സെന്റർ ഉടൻ തന്നെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറാനുള്ള തയാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ). അൽഖോർ, ഏയ്ൻ ഖാലിദ്, അൽ സദ്ദ് ഹെൽത്ത് സെന്ററുകളുടെ നിർമാണം കൂടി ഈ വർഷം പൂർത്തിയാകും.

വക്ര സൗത്ത് ഹെൽത്‌ സെന്ററിന്റെ താഴത്തെ നിലയിൽ 2 ഫാർമസികൾ, 6 ജനറൽ ക്ലിനിക്കുകൾ, 1 ദന്തൽ ക്ലിനിക്, 2 പീഡിയാട്രിക്  ക്ലിനിക്, മെഡിക്കൽ ലാബുകൾ, എക്‌സ്‌റേ-ഇസിജി മുറികൾ, ഐസലേഷൻ മുറികൾ, പള്ളി, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്. ആംബുലൻസ് ഗാരിജ്, 125 കാറുകൾക്കുള്ള പാർക്കിങ് സൗകര്യവും നിർമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com