ADVERTISEMENT

ദോഹ∙ ഖത്തറില്‍ കനത്ത പൊടിക്കാറ്റും തണുപ്പും. ജാഗ്രത വേണമെന്ന് അധികൃതര്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 22 നും 32 നോട്ടിക് മൈലിനും ഇടയിലാണ്. ചില സമയങ്ങളില്‍ 40 നോട്ടിക് മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും ദൂരക്കാഴ്ച  2 കിലോമീറ്റര്‍ ആയി കുറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.

പൊടിക്കാറ്റ് നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം. മുഖം, മൂക്ക്, വായ എന്നിവ തുടര്‍ച്ചയായി കഴുകണം. മാസ്‌ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ. പൊടി കയറിയാല്‍ കണ്ണു തിരുമ്മുന്നത് ഒഴിവാക്കി ഉടന്‍ വെള്ളം ഉപയോഗിച്ച് കണ്ണും മുഖവുമെല്ലാം കഴുകണം. കടലില്‍ തിരമാല 7 മുതല്‍ 11 അടിയും ചില സമയങ്ങളില്‍ 14 അടിയും ഉയരത്തിലെത്തും. നീന്തല്‍, ബോട്ട് യാത്രകള്‍, സ്‌കൂബ ഡൈവിങ്, മീന്‍പിടിത്തം, സര്‍ഫിങ് എന്നിവയെല്ലാം ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com