ADVERTISEMENT

അബുദാബി∙ കോവിഡ് നിയന്ത്രണം മൂലം നിർത്തിവച്ചിരുന്ന ബാർബിക്യു സൗകര്യം അബുദാബിയിലെ 23 പാർക്കുകളിൽ പുനഃസ്ഥാപിച്ചു. അനുമതിയുള്ള പാർക്കുകളിൽ മാത്രമേ ബാർബിക്യൂ ചെയ്യാവൂ.

നിയമം ലംഘിച്ചാൽ  500 ദിർഹമാണു  പിഴ. ശൈത്യകാലങ്ങളിൽ ബാർബിക്യൂ യുഎഇയിൽ പതിവാണ്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് കൂട്ടംകൂടുന്നത് ഒഴിവാക്കുകയും അകലം പാലിക്കുകയും വേണം.

ബാർബിക്യു ഇവിടെ മാത്രം

ഖലീജ് അൽ അറബ് സ്ട്രീറ്റിലെ പാർക്ക് 1, 2, 3, 4, 5, ഡോൾഫിൻ ഗേറ്റ് (ഷെയ്ഖ് സായിദ് സ്ട്രീറ്റ്), സാഫ്റാനാ ഗാർഡൻ (മുറൂർ ‍റോഡ്), ഫാമിലി ഗാർഡൻ എ (ഹംദാൻ സ്ട്രീറ്റ്), ഫാമിലി ഗാർഡൻ ബി (കോർണിഷ് സ്ട്രീറ്റ്), നർജീൽ ഗാർഡൻ (അൽബതീൻ സ്ട്രീറ്റ്), ഒഫീഷ്യൽ ഗാർഡൻ (ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റ്), ഹെറിറ്റേജ് ഗാർഡൻ (കോർണിഷ് സ്ട്രീറ്റ്), അൽവത്ബ ഗാർഡൻ, അൽഖത്തം ഗാർഡൻ, അൽഅദ് ല ഗാർഡൻ, അൽഷംഖയിലെ ഗാർഡൻ 4, 5, 6, 7, അൽഷഹാമയിലെ യാസ് ഗേറ്റ് വേ പാർക്ക്, ബൈൻ അൽ ജിസ്റീൻ ഗാർഡൻ, ഗാർഡൻ എസ്ഇ02, എസ്ഇ24, എസ്ഡബ്ല്യൂ03 (സായിദ് സിറ്റി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com