ADVERTISEMENT

ദോഹ∙ദോഹയിലെ പ്രവാസി മലയാളികൾ ചേർന്നൊരുക്കിയ 'ദ ടാസ്‌ക്' ഹ്രസ്വചിത്രം റിലീസ് ചെയ്തു.   അഞ്ഞൂറു പേരുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു റിലീസ്.  ദോഹ മൂവി കാർവെർസിന്റെ ബാനറിൽ ജോഷീസ് പ്രൊഡക്‌ഷൻസിന് വേണ്ടി ജോഷി ഡേവിസ് കുറ്റിക്കാട്ടിലാണ് ചിത്രം നിർമിച്ചത്. ഹബീബ് വി.റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകർ ഹബീബ്. വി. റഹ്മാനും സായ് പ്രസാദുമാണ്. ജിജോയ് ജോർജ് ആണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

കോബ്ര രാജേഷ്, സായ് പ്രസാദ്, ജിജോയ് ജോർജ്, ജോഷി ഡേവിസ് കുറ്റിക്കാട്ടിൽ, നജീബ് കീഴാരിയൂർ, നൗഷാദ് ദിൽസെ, ജോപ്പച്ചൻ തെക്കേക്കുറ്റ്, ഡേവിസ് ചേലാട്ട്, ഫിർദോസ്, ജെസ്‌ലിൻ ഷാബു, നിജ അനിലൻ, ആതിര ഹരീഷ്, ആതിര ജിജോയ്, സീന പ്രസാദ് എന്നിവരാണ് അഭിനേതാക്കൾ. കോളിൻസ് തോമസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com