ADVERTISEMENT

അബുദാബി∙ വാർത്താവിനിമയ സംവിധാനങ്ങളിലെ രാജ്യാന്തര സൂചികയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. 2020ലെ ലോക മത്സരക്ഷമതാ സൂചികയിൽ ഒട്ടേറെ മേഖലകളിൽ യുഎഇ മുന്നിലാണെന്ന് ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ റഗുലേറ്ററി അതോറിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വിവരസാങ്കേതിക, വാർത്താവിനിമയ മേഖലകളിൽ യുഎഇ ലോകത്തിനു വഴികാട്ടിയാണ്. മൊബൈൽ, ഇന്റർനെറ്റ്, ടെലിഫോൺ മേഖലകളിലും യുഎഇ മുന്നിൽത്തന്നെ. ലോക മത്സരക്ഷമതാ സൂചികയിൽ 2017ൽ 24ാം സ്ഥാനത്തുനിന്നുണ്ടായിരുന്ന യുഎഇ 2019ലും 2020ലും രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കോവിഡിനെ ഫലപ്രദമായി നേരിടുന്നതിലും യുഎഇ ലോകത്തിനു മാതൃകയാണ്. ഒരു കോടിയിലേറെ ഡോസ് വാക്സീൻ വിതരണം ചെയ്തപ്പോൾ ജനസംഖ്യയുടെ 65%ലേറെ പേർക്കും വാക്സീൻ എടുത്ത് സുരക്ഷിതരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com