ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ വ്യാപാര വിലക്കുള്‍പ്പടെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വരും. വൈകിട്ട് ഏഴു മുതല്‍ പുലര്‍ച്ചെ നാലു വരെ യാത്രാ വിലക്കും നിലനില്‍ക്കും. മേയ് 15 വരെ നിയന്ത്രണങ്ങള്‍ തുടരും.

 

അതേസമയം, വിവിധ വിഭാഗങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പഴം, പച്ചക്കറി, മത്സ്യം സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ (50 ശതമാനം ശേഷിയില്‍ മാത്രം), ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഭക്ഷ്യ വിതരണ വിഭാഗം (30 ശതമാനം ശേഷിയില്‍ മാത്രം), അറവുശാലകള്‍ (50 ശതമാനം ശേഷിയില്‍ മാത്രം), പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കുള്ളിലെ ടയര്‍-വാഹന വര്‍ക്ക്‌ഷോപ്പുകള്‍, എക്‌സ്പ്രസ് ഷോപ്പുകള്‍ (ഒരു സമയം മൂന്ന് ഉപഭോക്താക്കള്‍ മാത്രം) എന്നിവക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

 

വെറ്റിനറി സെന്ററുകള്‍, ഫാര്‍മസികള്‍, ഒപ്റ്റിക്കല്‍ സ്ഥാപനങ്ങള്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍, പലചരക്ക് കടകള്‍, ബേക്കറി, ഐസ്‌ക്രീം കടകള്‍, ജ്യൂസ് കടകള്‍, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ എന്നിവക്കും അനുമതിയുണ്ട്.

 

അതേസമയം, ബേങ്ക്-ഓഡിറ്റിംഗ്-അക്കൗണ്ടിങ് ഓഫിസുകള്‍, നിര്‍മാണ കരാര്‍ കമ്പനികള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, നിയമ സ്ഥാപനങ്ങള്‍, ഷിപ്പിംഗ്-കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസുകള്‍ എന്നിവക്ക്  ഉപഭോക്താക്കളെ സ്വീകരിക്കാതെ പ്രവര്‍ത്തിക്കാം.

 

റസ്റ്ററന്റുകള്‍ – കഫേകള്‍

 

റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍, പാര്‍സല്‍ സേവനം ഉപയോഗപ്പെടുത്തണം. ഹോം ഡെലിവറിക്കും അനുമതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com