ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ. മരണ നിരക്കും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. മൂന്നു ദിവസത്തിനിടെ 4415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 46 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2459 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 234,634 ആയി ഉയര്‍ന്നു. 

2513 പേരാണ് ഇതിനോടകം മരണപ്പെട്ടത്. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 210,952 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 153 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1180 രോഗികളാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 374 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com