ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കോവിഡ് ബാധിതരായ രണ്ടു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 1969 പേർക്ക് കൂടി രോഗം ബാധിച്ചതായും 1946 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,97,986. രോഗമുക്തി നേടിയവർ: 5,77,234. ആകെ മരണം: 1726. ചികിത്സയിലുള്ളവർ: 19,026. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

അബുദാബിയിൽ നിന്ന് സ്വിറ്റ്സർലന്‍ഡിൽ പോകാം

പൂർണമായും വാക്സീൻ സ്വീകരിച്ചവർക്ക് അബുദാബിയിൽ നിന്ന് സ്വിറ്റ്സർലൻഡിലേയ്ക്ക് പോകാമെന്ന് അധികൃതർ. ഇവർക്ക് അവിടെ ക്വാറന്റീൻ ഉണ്ടായിരിക്കില്ല.

uae-coronavirus-testing-center-by-wam

ആകെ പരിശോധന 53.1 ദശലക്ഷത്തിലേറെ

പുതുതായി 2,17,849 പേർക്ക് കൂടി പരിശോധന നടത്തിയതോടെ യുഎഇയിൽ കോവി‍ഡ് പരിശോധന ആകെ 53.1 ദശലക്ഷത്തിലേറെ ആയതായി  അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com