ADVERTISEMENT

ദോഹ ∙ പ്രമേഹരോഗികൾ പാദങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പിഎച്ച്‌സിസി). അണുബാധയുണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ചെറിയ മുറിവുകൾ പോലും നിസ്സാരമായി കാണരുത്. കാലുകൾ ദിവസവും പരിശോധിക്കണമെന്നും തടിപ്പോ വീക്കമോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും നിർദേശിച്ചു. 

∙കാലുകൾ ഇളം ചൂടുവെള്ളത്തിൽ വൃത്തിയാക്കുകയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള ക്രീമുകൾ പുരട്ടുകയും വേണം. പാദരക്ഷകൾ ശീലമാക്കുക. യോജിച്ച പാദരക്ഷകൾ തിരഞ്ഞെടുക്കുകയും വേണം. 

∙പ്രമേഹം നിയന്ത്രണ വിധേയമല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയും. മരുന്നു മുടക്കുകയോ ഡോക്ടറോടു ചോദിക്കാതെ അളവിൽ വ്യത്യാസം വരുത്തുകയോ അരുത്. 

English Summary : Diabetes patients should take care of their feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com