ADVERTISEMENT

ഷാർജ ∙ ദെയ്ദ് ഈന്തപ്പഴ മേളയ്ക്ക് ആഘോഷമായ തുടക്കം. ഈ വർഷത്തെ വിളവുമായി വിവിധ എമിറേറ്റുകളിലെ കർഷകരും തോട്ടം ഉടമകളും എത്തുന്ന മേളയിൽ വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളുമുണ്ട്.

വിജയികൾക്ക് 2,000 മുതൽ 30,000 ദിർഹം വരെ സമ്മാനം ലഭിക്കും. മാമ്പഴ, അത്തിപ്പഴ മേളയും ഇതോടനുബന്ധിച്ചു നടക്കും. യുഎഇ തോട്ടങ്ങളിൽ നിന്നുള്ള നിന്നുള്ള മാമ്പഴവും മഞ്ഞ, ചുവപ്പ് അത്തിപ്പഴങ്ങളുമാണുള്ളത്. 

ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ് സിസിഐ) ആഭിമുഖ്യത്തിൽ നടക്കുന്ന 4 ദിവസത്തെ മേളയിൽ വിവിധയിനം ഈന്തപ്പഴങ്ങൾ, പരമ്പരാഗത- ആധുനിക കൃഷിരീതികൾ, ഈന്തപ്പഴ ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകളും ശിൽപശാലയുമുണ്ട്.

English Summary: Fifth Al Dhaid Date Festival opens in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com