ADVERTISEMENT

ദുബായ്∙ അരോമയിൽ നേട്ടങ്ങളുടെ സുഗന്ധകാലമാണ്. മികച്ച തൊഴിലാളി സൗഹൃദ കമ്പനി എന്ന അവാർഡിനു പുറമെ രണ്ടു ഗോൾഡൻ വീസകളും അരോമയെ കൂടുതൽ സുഗന്ധപൂരിതമാക്കുന്നു. ദുബായ് സർക്കാരിന്റെ മികച്ച അവാർഡുകളിലൊന്നായ തഖ്ദീർ ഇതു നാലാം തവണയാണ് അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി സ്വന്തമാക്കുന്നത്. ഇതിനു പുറമേയാണ് മികച്ച നിക്ഷേപകർക്ക് യുഎഇ സർക്കാർ നൽകുന്ന പത്തുവർഷ വീസയായ ഗോൾഡൻ വീസയ്ക്ക് കമ്പനി ഡയറക്ടർ കൂടിയായ ആൻ സജീവ് അർഹയായത്. കമ്പനി എംഡി പി.കെ. സജീവിന് നേരത്തേ ഗോൾഡൻ വീസ ലഭിച്ചിരുന്നു. ഇതോടെ ഗോൾഡൻ വീസ പ്രത്യേകം പ്രത്യേകം നേടുന്ന ആദ്യ മലയാളി ദമ്പതികൾ എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും.

തഖ്ദീർ അവാർഡ് നേട്ടം

തൊഴിലാളികൾക്കിടയിൽ ഹിത പരിശോധന നടത്തി ശക്തമായ മാനദണ്ഡങ്ങളോടെ നൽകുന്നതാണ് തഖ്ദീർ അവാർഡ്. ഫാക്ടറിയിലും തൊഴിൽ ഇടങ്ങളിലും താമസസ്ഥലങ്ങളിലുമെല്ലാം അപ്രതീക്ഷിതമായി ജൂറി അംഗങ്ങൾ നേരിട്ടെത്തി തൊഴിലാളികളുടെ അഭിപ്രായങ്ങൾ തേടി അതു വിലയിരുത്തും. കമ്പനി അവർക്കായി നടത്തുന്ന ക്ഷേമപദ്ധതികൾ കൃത്യമായി പരിശോധിക്കും. അവരുടെ സംതൃപ്തിയുടെ നിലവാരം കൂടി പരിഗണിക്കും. ഇങ്ങനെ നിരവധി കടമ്പകൾ കടന്നിട്ടാണ് അവാർഡിന് പരിഗണിക്കുന്നത്. അതു കൊണ്ടു തന്നെ കമ്പനികൾക്കിടയിൽ ഏറ്റവും അഭിമാനപൂർവം പരിഗണിക്കുന്ന നേട്ടമാണ് തഖ്ദീർ അവാർഡ്. 

നാലുവർഷം തുടർച്ചയായി ഈ നേട്ടം കൈവരിക്കുക അത്ര എളുപ്പമല്ല. എന്നാൽ തൊഴിലാളികളാണ് തങ്ങളുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ പ്രധാന ശക്തിയെന്ന് കരുതുന്ന സജീവും ആനും ഈ നേട്ടവും അവർക്കായി സമർപ്പിക്കുകയാണ്. ഇവിടെ എല്ലാവരും കുടുംബം പോലെ എന്നാണ് ഇരുവരുടെയും നിലപാട്. സംതൃപ്തരായ തൊഴിലാളികൾ മൂലം ഉത്പാദനക്ഷമതയും വർധിക്കുമെന്നാണ് ഇരുവരുടെയും പ്രമാണം. എൻജിനിയറിങ് പാസായി ഗൾഫിലെത്തി വെറും 20 പേരുമായി കൊല്ലം പൂയപ്പള്ളി സ്വദേശിയായ പി.കെ. സജീവ് 1998 ൽ തുടങ്ങിയ കമ്പനിയാണ് ഇന്ന് നാലായിരം ജീവനക്കാരിലേക്കു വളർന്നത്. കൺസ്ട്രക്ഷനു പുറമേ റിയൽ എസ്റ്റേറ്റ്, ഹോട്ടൽസ് ആൻഡ് റിസോട്സ്, റസ്റ്ററന്റ് ശ്രംഖല, പ്ലാന്റേഷനുകൾ, ചലച്ചിത്ര നിർമാണം, ബ്രിട്ടനിലും അമേരിക്കയിലും സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലേക്ക് കമ്പനി പടർന്നു പന്തലിക്കുകയാണ്.  

Aroma-Group-Of-Companies
പി.കെ. സജീവും ആൻ സജീവും. ചിത്രം: പ്രമദ് ബി. കുട്ടി.

ജീവിതത്തിലെ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ച് പരാമർശിക്കുമ്പോഴും തൊഴിലാളികളുമായി ബന്ധപ്പെട്ട സംഭവമാണ് പി.കെ. സജീവ് വിവരിക്കുന്നത്. ഒരിക്കൽ കമ്പനി സൈറ്റിൽ സന്ദർശനത്തിനു പോയപ്പോൾ ഒരു പ്രായമുള്ള തൊഴിലാളി ഒാടിയെത്തി. സംതൃപ്തിയുടെ നിറഞ്ഞ ചിരി സമ്മാനിച്ച് കൈകൾ കൂപ്പി അയാൾ പറഞ്ഞു, ജീവിതത്തിൽ നേടാൻ ആഗ്രഹിച്ചതെല്ലാം ഈ കമ്പനിയിൽ ചേർന്നതിനു ശേഷം നേടാനായി. മക്കളുടെ വിദ്യാഭ്യാസം, വീട്, അവരുടെ വിവാഹം എല്ലാം നല്ല നിലയിൽ നടത്തി. ഇനി സ്വസ്ഥമായി നാട്ടിൽ അവർക്കൊപ്പം കഴിയണം. സാർ, എന്നെ സന്തോഷമായി നാട്ടിലേക്ക് പോകാൻ അനുവദിക്കണം. രണ്ടര ദശാബ്ദത്തിൽ ഏറെയായി തങ്ങൾക്കൊപ്പം ജോലി ചെയ്ത ആ തൊഴിലാളിയുടെ കണ്ണിലെ തിളക്കവും നിറഞ്ഞു തുളുമ്പിയ സന്തോഷാശ്രുക്കളും ആണ് ഏറ്റവും വലിയ സംതൃപ്തിയും സമ്പാദ്യവുമെന്ന് സജീവ് പറയുന്നു.

എന്തുകൊണ്ട് തൊഴിലാളികൾ സംതൃപ്തർ?

തൊഴിലാളികൾക്ക് മാന്യമായ വേതനം സമയത്തിന് നൽകുക എന്നതാണ് പ്രധാനകാര്യം. എല്ലാ സൈറ്റിലും അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ പ്രോജക്ട് മാനേജരെ ബന്ധപ്പെടാം. അതുമല്ലെങ്കിൽ മുകൾ തലത്തിലുള്ളവരുമായി സംസാരിക്കാം. ഇതിനൊന്നും തടസ്സങ്ങളില്ല. എല്ലാ താമസയിടങ്ങളിലും പരാതിപ്പെട്ടിയും വച്ചിട്ടുണ്ട്. അവിടെ അവർക്ക് എന്ത് പ്രശ്നങ്ങളും എഴുതിയിടാം. നേരിട്ടു പറയാൻ ബുദ്ധിമുട്ടുള്ള പല വിവരങ്ങളും ഇതിലൂടെ അറിയാനാകും. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ ഒന്നു പോലും പരിഹരിക്കപ്പെടാതെ ഇരുന്നിട്ടില്ല എന്നതാണ് സത്യം. തൊഴിലാളികളുടെ സംതൃപ്തി ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് അനിവാര്യമാണെന്നും സജീവ് ചൂണ്ടിക്കാട്ടുന്നു. 

അതു കൊണ്ടു തന്നെ മിക്കവരും സ്ഥാപത്തിൽ ജോലി നേടിയാൽ പിന്നീട് പിരിഞ്ഞുപോകുന്നതുവരെ തങ്ങൾക്കൊപ്പം ഉണ്ട്. കമ്പനി വിട്ടുപോകുന്നവർ വളരെ കുറവാണ്. ഇതുവരെ സ്ഥാപനത്തെപ്പറ്റി ലേബർ കോടതിയിൽ ഒരു പരാതിപോലും ഉണ്ടായിട്ടില്ല. അപകടം സംഭവിച്ചവരുടെ വീട്ടിലേക്കും കൃത്യമായി തുക അയയ്ക്കും. സൈറ്റിൽ പോകുമ്പോൾ ചിരിക്കുന്ന മുഖം കാണുന്നതാണ് സന്തോഷം. കമ്പനിയിലേക്ക് ആളുകളെ എടുക്കുമ്പോഴും ഇപ്പോൾ ജോലി ചെയ്യുന്നവരുടെ ബന്ധുക്കൾക്ക് മുൻഗണന നൽകുന്ന രീതിയുണ്ട്. തൊഴിലാളികൾ പിരിഞ്ഞു പോയ ശേഷവും അവർക്ക് ആനുകൂല്യം നൽകുന്നതിനെപ്പറ്റിയും ചിന്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് എംബസ്സി അധികൃതരുമായി ചർച്ച നടക്കുന്നുണ്ട്.  

Aroma-Group-Of-Companies2
പി.കെ. സജീവ്. ചിത്രം: പ്രമദ് ബി. കുട്ടി.

കേരളത്തിലും ആൻ സജീവം

അരോമ ഗ്രൂപ്പിന് കീഴിലെ കേരളത്തിലെ സംരംഭങ്ങളുടെ ചുക്കാൻ പിടിക്കുന്ന ആനിനും തൊഴിലാളികളെ സംബന്ധിച്ചും മുന്നോട്ടുള്ള വളർച്ചയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളാണുള്ളത്. അറന്നൂറോളം ജീവനക്കാരുണ്ട് കേരളത്തിലെ സ്ഥാപനങ്ങളിൽ സംരംഭത്വത്തിന്റെ പരമാവധി സാധ്യതകളിലേക്കും സഞ്ചരിക്കാൻ കാണിച്ച ധൈര്യത്തിനും മനസ്സിനും ഉള്ള അംഗീകാരം കൂടിയാണ് ഇപ്പോഴത്തെ ഗോൾഡൻ വീസ.  

ഫ്രാഗ്രന്റ് നേച്ചര്‍ എന്ന പേരിലുള്ള, കേരളത്തിലെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകളുടെ എംഡിയാണ് ആന്‍. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ പ്രണയം, കിണര്‍ എന്നീ മലയാളം സിനിമകളുടെ നിര്‍മാതാവുമാണ്. ഫ്രാഗ്രന്റ് നേച്ചർ‍ ഫിലിം ക്രിയേഷന്‍സ് ഇന്ത്യ, അരോമ ഇന്‍വെസ്റ്റ്‌മെന്റ് യുകെ എന്നിവയുടെ ഉടമയുമാണ്. ദുബായിലും അബുദാബിയിലുമുള്ള ആര്‍ക്കേഡ് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടറുമാണ്. ഇതിനു പുറമെ ബ്രിട്ടനിൽ ഫിനാൻസ് മാനേജ്മെന്റ് കമ്പനിയും ഉണ്ട്. അമേരിക്കയിൽ കഫറ്റീരിയരകളുടെ ശ്രംഖല തന്നെ തുടങ്ങാൻ പദ്ധതിയുമുണ്ട്. ഫ്രാഗ്രൻഡ് നേച്ചർ റിസോർട്ടുകളുടെ പ്രത്യേകത അത് ഒരോ മേഖലയിലും നൽകുന്ന അനന്യത തന്നെയാണെന്ന് ആൻ വ്യക്തമാക്കി. 

11 വർഷം മുൻപ് കൊല്ലത്തായിരുന്നു തുടക്കം. അവിടെ പരവൂർ തെക്കുംഭാഗത്ത് കടലും കായലും കൈകോർക്കുന്ന ഇടത്തിന്റെ സൗന്ദര്യം റിസോർട്ടിലിരുന്ന് ആസ്വദിക്കാൻ പറ്റും. ഫോർട്ട് കൊച്ചിയിലേത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പാരമ്പര്യം പേറുന്നതാണ്. സായ്പിന്റെ കൈവശമുണ്ടായിരുന്ന കെട്ടിടവും വസ്തുവുമെല്ലാം വാങ്ങി ബുത്തിക് പ്രോപ്പർട്ടിയാക്കി വികസിപ്പിച്ചു. മൂന്നാറിലേതാകാട്ടെ പ്ലാന്റേഷൻ സൌന്ദര്യവും പ്രശാന്തതയും ആസ്വദിക്കാൻ പറ്റിയ ഇടമാക്കി വികസിപ്പിക്കുകയായിരുന്നു. പനമ്പിള്ളി നഗറിൽ ഈസ്റ്റ് ഇൻഡ്യ സ്ട്രീറ്റ് കഫേ എന്ന പേരിൽ സംരംഭം വിജയകരമായി പോകുന്നു. ഇതിനൊപ്പം പരമ്പരാഗത കേരള സ്റ്റൈൽ ഭക്ഷണം നൽകുന്ന അരോമ കിച്ചൺ തുടങ്ങാനും പദ്ധതിയുണ്ട്. 

Aroma-Group-Of-Companies1
ആൻ സജീവ്. ചിത്രം: പ്രമദ് ബി. കുട്ടി.

അരോമ ഫ്രഷ് എന്ന പേരിൽ കീടനാശിനി രഹിതമായ, രാസവിമുക്തമായ പച്ചക്കറികളും മറ്റും വിതരണം ചെയ്യുന്നതിന് സിഎസ്ആർ പദ്ധതിയുടെ ഭാഗമായുള്ള സംരംഭവുമുണ്ട്. കല്ലുവാതുക്കൽ, ഗണ്ടൽപ്പേട്ട്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ അരോമയുടെ ഫാമുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് എത്തിക്കുന്നത്. ഡവലപ്പർ ആയും അരോമ മാറിയിട്ടുണ്ട്. നന്ദൻകോട്, കരകുളം എന്നിവിടങ്ങളിലാണ് അവ. ഏതുമേഖലയിലായാലും ഗുണമേന്മയിൽ ഒരുരീതിയിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകാത്തതാണ് വളർച്ചയുടെ രഹസ്യമെന്നും ആൻ വ്യക്തമാക്കി.

ഫ്രാഗ്രൻഡ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ചലച്ചിത്രങ്ങൾ നിർമിക്കുന്നുണ്ട്. മോഹൻലാൽ നായകനായ പ്രണയം. അവാർഡുകൾ നേടിയ കിണർ, തമിഴിൽ കെണി തുടങ്ങിയവ നിർമിച്ചു. ഇനിയും ചിത്രങ്ങൾ ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ദമ്പതികൾക്ക് രണ്ടുമക്കൾ. എൻജിനിയറായ രഞ്ജിത്ത്, അമേരിക്കയിൽ ബിസിനസ്സ് പഠനം നടത്തുന്ന മറിയം.

English Summary: aroma international building contracting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com