ADVERTISEMENT

ദുബായ് ∙ യുഎഇ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള 50 പദ്ധതികളുടെ രണ്ടാംഘട്ടത്തിലുള്ളത് മലയാളികളെയടക്കം ബാധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ. 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം, നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങൾ പ്രവാസികൾക്കു തിരിച്ചടിയായേക്കും.

50 വയസ്സ് കഴിഞ്ഞവരെ സ്വയം വിരമിക്കാൻ പ്രോത്സാഹിപ്പിക്കുകയും സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുകയും ചെയ്യും, ബിരുദധാരികൾ, സർവകലാശാല വിദ്യാർഥികൾ എന്നിവർക്കു ചെറു സംരംഭങ്ങൾ തുടങ്ങാൻ വായ്പയ്ക്ക് 100 കോടി ദിർഹത്തിന്റെ ഫണ്ട് രൂപീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവയും 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു.

പദ്ധതികൾ അബുദാബി 'ഖസർ അൽ വതനിലാണ്' പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന ഇമിറാത്തി ടാലന്റ് കോപറ്റിറ്റീവ്നസ് കൗൺസിൽ യോഗത്തിലായിരുന്നു പ്രഖ്യാപനം. ഗ്രീൻ വീസ, ഫ്രീലാൻസ് വീസ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

English Summary: UAE Projects of the 50: plan to get 75,000 Emiratis into private sector.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com