ADVERTISEMENT

ദുബായ്∙ കോവിഡ്19 കാരണം പാതിവഴിയിലായ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ(െഎപിഎൽ) ബാക്കി മത്സരങ്ങൾ യുഎഇയിൽ പുനരാരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. യുഎഇ സമയം വൈകിട്ട് ആറിന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും മൂന്നു പ്രാവശ്യം കിരീടം ചൂടിയ ചെന്നെ സൂപ്പർ കിങ്സും തമ്മിലാണ് ഏറ്റുമുട്ടുക. തുടർന്ന് ഒക്ടോബർ 15 വരെ ദുബായിലും അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലും ബാക്കി 31 മത്സരങ്ങൾ അരങ്ങേറും. എല്ലാ കളിക്കളങ്ങളും ഇതിനകം ഒരുക്കം പൂർത്തിയാക്കി. 2014 ലും 2020 ലും യുഎഇ െഎപിഎല്ലിന് ആതിഥേയത്വം വഹിച്ചിരുന്നു.

 

ഇപ്രാവശ്യം കാണികളെയും സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിക്കുമെന്നതിനാൽ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലാണ്. മുംബൈ ഇന്ത്യൻസിനാണ് യുഎഇയിലും ഏറ്റവുമധികം ആരാധകരുള്ളത്. ഇഷ്ട ടീമായ മുംബൈ ഇന്ത്യൻസിന്റെ കളി കാണാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് ഷാർജയിൽ െഎടി എന്‍ജിനീയറായ കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശി ഫഹദ് സാലിഹ് പറഞ്ഞു. ട്വിൻ്റി20 ലോക കപ്പ് കളിക്കാൻ പോകുന്നവരിൽ ഏറ്റവും കൂടുതൽ ഉള്ളത് മുംബൈ ഇന്ത്യൻസിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

 

ഇന്നത്തെ മത്സരം കാണാനുള്ള ടിക്കറ്റുകൾ ഏതാണ്ടു വിറ്റഴിഞ്ഞതായാണ് റിപോർട്ട്.  കോവിഡ് കാരണം കഴിഞ്ഞ വർഷം കാണികളെ പ്രവേശിപ്പിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. നിശ്ചിത എണ്ണം കാണികളേ പ്രവേശിപ്പിക്കൂ എങ്കിലും തീരുമാനം ക്രിക്കറ്റ് പ്രേമികളെ ആനന്ദത്തിലാഴ്ത്തിയിരുന്നു. ഇന്ത്യക്കാരെ കൂടാതെ, യുഎഇയിൽ െഎപിഎൽ ആരാധകരായി പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികളും ഒട്ടേറെയുണ്ട്. 200 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന്: www.iplt20.com / PlatinumList.net. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങൾ.  

 

പ്രവേശന മാനദണ്ഡങ്ങൾ അറിയാം

16 വയസിന് മുകളിലുള്ളവർ:

വാക്സീനേഷൻ രണ്ട് ഡോസും എടുത്തവരായിരിക്കണം

അൽ ഹൊസൻ ആപ്പിൽ പച്ച സിഗ്നൽ ഉണ്ടായിരിക്കണം

പ്രവേശനത്തിന് 48 മണിക്കൂർ മുൻപത്തെ കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഗവ. അംഗീകരിച്ച വാക്സിനേഷന്റെ തെളിവ് ഹാജരാക്കണം.

(ദുബായ് സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്ക് കോവിഡ് പിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ല) 

12 മുതൽ 15 വയസുവരെയുള്ളവർ

8 മണിക്കൂർ മുൻപത്തെ കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം

വാക്സിനേഷൻ നിർബന്ധമില്ല.

11 വയസിന് താഴെയുള്ളവർ:

21 വയസിന് മുകളിലുള്ളവരുടെ കൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ.

വാക്സിനേഷൻ നിർബന്ധമില്ല.

പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമില്ല.

2 വയസിന് താഴെയുള്ളവർ:

ടിക്കറ്റ് ആവശ്യമില്ല. പക്ഷേ, 21 വയസിന് മുകളിലുള്ളവരുടെ കൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ.

കുട്ടിക്ക് ഇരിപ്പിടം വേണമെങ്കിൽ ടിക്കറ്റ് എടുത്തിരിക്കണം.

വാക്സിനേഷൻ ആവശ്യമില്ല.

 

മറ്റു പ്രധാന നിർദേശങ്ങൾ:

 

പ്രവേശനം എളുപ്പമാക്കാൻ ടിക്കറ്റ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വച്ചിരിക്കണം

മത്സരം ആരംഭിക്കുന്നതിന് മുൻപേ തന്നെ സ്റ്റേഡിയത്തിൽ എത്തണം

മാസ്ക് ധരിക്കൽ നിർബന്ധമാണ്.

സാമൂഹിക അകലം പാലിച്ചായിരിക്കണം കളി കാണേണ്ടത്.

 

മറ്റു മത്സരങ്ങൾ(തിയതി, ടീമുകൾ, സ്റ്റേഡിയം, യുഎഇ സമയം)

 20(നാളെ) - കൊൽക്കത്ത–ബംഗ്ലുരു–അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയം–വൈകിട്ട് 6.00

21-പഞ്ചാബ്–രാജസ്ഥാൻ–ദുബായ്–6.00

22-ഡൽഹി–ഹൈദരാബാദ്–ദുബായ്–6.00

23–മുംബൈ–കൊൽക്കത്ത–അബുദാബി–6.00

24- ബംഗ്ലുരു –ചെന്നൈ–ഷാർജ –6.00

25-ഡൽഹി–രാജസ്ഥാൻ–അബുദാബി–2.00

    ഹൈദരാബാദ്–പഞ്ചാബ്–ഷാർജ–6.00

26 -ചെന്നൈ–കൊൽക്കത്ത–അബുദാബി–2.00

       ബംഗ്ലുരു  –മുംബൈ–ദുബായ്–6.00\

27-ഹൈദരാബാദ്–രാജസ്ഥാൻ–ദുബായ്–6.00

28–കൊൽക്കത്ത–ഡൽഹി–ഷാർ–2.00

       മുംബൈ–പഞ്ചാബ്–അബുദാബി–6.00

29–രാജസ്ഥാൻ– ബംഗ്ലുരു –ദുബായ്–6.00

30–ഹൈദരാബാദ്–ചെന്നൈ–ഷാർജ–6.00

ഒക്ടോബർ 1– കൊൽക്കത്ത–പഞ്ചാബ്–ദുബായ്–6.00

2–മുംബൈ–ഡൽഹി–ഷാർജ–2.00

   രാജസ്ഥാൻ–ചെന്നൈ–അബുദാബി–6.00\

03- ബംഗ്ലുരു  –പഞ്ചാബ്–ഷാർജ–2.00

     കൊൽക്കത്ത–ഹൈദരാബാദ്–ദുബായ്–6.00

04-ഡൽഹി–ചെന്നൈ–ദുബായ്–6.00

05-രാജസ്ഥാൻ–മുംബൈ–ഷാർജ–6.00

06- ബംഗ്ലുരു  –ഹൈദരാബാദ്–അബുദാബി–6.00

07–ചെന്നൈ–പഞ്ചാബ്–ദുബായ്–2.00

     കൊൽക്കത്ത–രാജസ്ഥാൻ–ഷാർജ–6.00

08–ഹൈദരാബാദ്–മുംബൈ–അബുദാബി–2.00

       ബംഗളൂരു  –ഡൽഹി–ദുബായ് –6.00

ഒക്ടോബർ 10 മുതൽ ഫൈനൽ മത്സരങ്ങൾ

10-ക്വാളിഫൈയർ 1– ദുബായ്–6.00

11-എലിമിനേറ്റർ–ഷാർജ–6.00

13-ക്വാളിഫൈയർ 2– ഷാർജ–6.00

15-ഫൈനൽ–ദുബായ്–6.00.

English Summary: Indian Premier league to re start today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com