ADVERTISEMENT

മെൽബൺ ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മെൽബൺ സോഷ്യൽ ക്ലബിന്റെ ഹോളിഡേ ക്യാമ്പ് പുതിയ അനുഭൂതിയായി. മെൽബണിലെ യാരാ വാലിയിലെ പ്രസിദ്ധമായ ADANAC CAMP SITE ൽ ഇരുപതിൽപ്പരം കുടുംബാംഗങ്ങൾ ഒത്തുകൂടി. മെൽബണിലെ ഏറ്റവും ആകർഷകമായ താഴ്‌വര പ്രദേശമാണ് യാരാ വാലി ക്യാമ്പ് സൈറ്റ്.

holiday-camp-1

ശനിയാഴ്ച രാവിലെ 11 മണിയോടുകൂടി  ADANAC CAMP SITE ൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടി മാർതോമൻ ഈരടികൾ ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. ക്യാമ്പിന്റെ സംഘാടകരും മെൽബൺ സോഷ്യൽ  ക്ലബിന്റെ പിആർഒയും ആയ ഫിലിപ്പിസ് കുരീക്കാട്ടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പിലെ വിവിധ തരത്തിലുള്ള വിനോദങ്ങളിൽ അംഗങ്ങൾ പങ്കാളികളായി. ക്യാമ്പിലെ പ്രത്യേകത നിറഞ്ഞ ഇംഗ്ലീഷ് സ്റ്റൈൽ ഫുഡ് ഏവരും ആസ്വദിച്ചു.

holiday-camp-3

കൂടാതെ ക്യാമ്പ് ഫയർ ബാർബിക്യൂ  എന്നിവയും അംഗങ്ങൾക്ക് ഉണർവ് ഏകി. വൈകിട്ട് കലാസന്ധ്യ ആരംഭിച്ചു. ജയ്മോൻ – സിമി പോളപ്പറയിൽ ദമ്പതികൾ ആയിരുന്നു കലാസന്ധ്യയുടെ അവതാരകർ. ക്യാമ്പ് അംഗങ്ങളെ വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ച് ജയ്മോനും, സിമിയും കലാസന്ധ്യയുടെ ജീവനാഡികൾ ആയി മാറി. രാത്രിയുടെ യാമങ്ങളെ പകലുകളാക്കി വിവിധ കപ്പിൾ ഡാൻസ്സുകൾ, സിനിമാറ്റിക് ഡാൻസ് വിവിധതരത്തിലുള്ള ആകർഷങ്ങളായ ഗയിംമുകൾ എല്ലാം അവതരിപ്പിച്ച് കുടുംബാംഗങ്ങളുടെ മനസ്സിൽ ആഹ്ലാദത്തിന്റെയും, സ്നേഹത്തിന്റേയും നിറദീപങ്ങൾ തെളിക്കാൻ ജയ്മോനും സിമിക്കും കഴിഞ്ഞു.

holiday-camp-6

മെൽബൺ സോഷ്യൽ ക്ലബിന്റെ മുൻപോട്ടുള്ള കുതിപ്പിൽ ടേണിങ് പോയിന്റ് ആകേണ്ട വിഷയങ്ങൾ അവതരിപ്പിച്ച് എക്സിക്യൂട്ടീവ് അംഗം സൈമച്ചൻ ചാമക്കാല താരമായി. മെൽബൺ സോഷ്യൽ ക്ലബിലെ ഭാവഗായകർ ആലപിച്ച ഗാനങ്ങൾ അംഗങ്ങളുടെ മനസ്സിൽ കുളിൽ മഴയായി. 

holiday-camp-5

ഡിജെയുടെ താളത്തിനൊത്ത് നൃത്ത ചുവടുകൾ വച്ച് ദമ്പതികൾ ആവേശമായി. ടീനേജ് യുവതി യുവാക്കളും, കുട്ടികളും തങ്ങളുടെ കഴിവുകൾ ക്യാമ്പിൽ കാഴ്ചവച്ചു. ഇംഗ്ലീഷ് സ്റ്റൈൽ ഫുഡ്  മുതൽ നാടൻ കഞ്ഞിയും പയറും മോരും അച്ചാറും വരെ ക്യാമ്പ് അംഗങ്ങൾ ആവേശത്തോടെ ആസ്വദിച്ചു. ജോലി തിരക്കിൽ നിന്നും മാറി രണ്ട് ദിവസം എല്ലാം മറന്ന് ഒറ്റക്കെട്ടായി, ഒരു മനസ്സോടെ ഇരുപതിൽപരം സോഷ്യൽ ക്ലബിലെ അംഗങ്ങൾ ഒരു ചരടിൽ കോർത്തിണക്കിയ മുത്തുകൾ പോലെ ഹോളി ഡേ ക്യാമ്പ് ആസ്വദിച്ചു.

holiday-camp-2

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വരുന്ന ഈസ്റ്റർ  പരിപാടി വർണ്ണോജ്വലമാക്കാൻ അംഗങ്ങൾ തീരുമാനിച്ചു. മെൽബൺ സോഷ്യൽ ക്ലബിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫിലിപ്പ്സ് കുരീക്കോട്ടിൽ, സൈമച്ചൻ ചാമക്കാല, ഫിലിപ്പ് കമ്പക്കാലുങ്കൽ, രേണു തച്ചേടൻ, ജയ്മോൻ പോളപ്പറയിൽ, നിമ്മി സക്കറിയാ, റെജി പാറയ്ക്കൻ എന്നിവർ ഹോളിഡേ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മനോഹരമായ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയ ക്യാമ്പ് അംഗം ഷാനി ഫിലിപ്പിന് എക്സിക്യൂട്ടിവ് കമ്മറ്റി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com