ADVERTISEMENT

ന്യൂഹാംപ്ഷെയർ: ഫെബ്രു 11 നു അമേരിക്കൻ ഡമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പു നടന്ന  രണ്ടാമത് സംസ്ഥാനമായ  ന്യൂഹാംപ്ഷെയറിൽ  ഫലം പുറത്തുവന്നപ്പോൾ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സെനറ്ററുമായ ബെർണി സാന്‍റേഴ്സിനു  വിജയം.

pete-buttigieg

ന്യൂഹാംപ്ഷെയറിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 276385 റെജിസ്ട്രേഡ് അംഗങ്ങളാണുള്ളത്. രണ്ടാം സ്ഥാനം ബെന്‍റ് കൗണ്ടി മുൻമേയറും അയോവയിൽ ഒന്നാം സ്ഥാനക്കാരനുമായ പീറ്റ ബട്ടിംഗും മൂന്നാം സ്ഥാനം എമി ക്ലൊൻപച്ചും നേടി.

ന്യൂഹാംപ്ഷെയർ പ്രൈമറിയിൽ എലിസബത്ത് വാറൻ നാലാം സ്ഥാനത്തെത്തിയപ്പോൾ  മുൻ വൈസ് പ്രസിഡന്റ്  ജൊ ബൈഡനു അഞ്ചാം സ്ഥാനം കൊണ്ട്  തൃപ്തിപ്പെടേണ്ടി  വന്നു . അയോവയിൽ ജൊ ബൈഡൻ നാലാം സ്ഥാനത്തേയ്ക്ക പിന്തള്ളപ്പെട്ടിരുന്നു.

amy-klobuchar

2016 ൽ ബെർണി സാന്‍റേഴ്സും ഹില്ലരി ക്ലിന്‍റണും ന്യൂഹാംപ്ഷെയർ പ്രൈമറിയിൽ ഏറ്റുമുട്ടിയപ്പോൾ വോട്ടർമാർ  പിന്തുണച്ചത് ബെർണിയെ ആയിരുന്നു. 22 പോയിന്‍റുകൾക്കാണ് ബെർണി ഹിലറിയെ പരാജയപ്പെടുത്തിയത്.  രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ  ട്രംപിനു മുഖ്യ എതിരാളിയാകുമെന്നു കരുതിയിരുന്ന ജൊ ബൈഡന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണെന്ന് വേണം കരുതാൻ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com