ADVERTISEMENT

സാൻഡിയാഗൊ (കലിഫോർണിയ) ∙ ഇന്ത്യൻ അമേരിക്കൻ ഡിഫൻസ് ആന്റ് ഏറോസ്പെയ്സ് ലീഡർ വിവേക് ലാൽ (51) യുഎസ്– ഇന്ത്യ , യുഎസ് – ജപ്പാൻ ബിസിനസ്സ് കൗൺസിൽ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

വാഷിങ്ടൻ ഡിസിയിലെ  പല പ്രമുഖരേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും യുഎസ് – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തരം പ്രവർത്തിച്ച ഇൻഡസ്ട്രി ആർക്കിടെക്റ്റ് എന്ന നിലയിൽ ഐക്യ കണ്ഠേന വിവേകിനെ തിരഞ്ഞെടുക്കുകയായിരുന്നു.

സമീപ കാലത്ത് യുഎസ് – ഇന്ത്യ ഡിഫൻസ് ട്രേയ്ഡ് 20 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്സ് ഗ്ലോബൽ കോർപറേഷൻ സിഇഒയായി പ്രവർത്തിക്കുന്നു.

യുഎസ് കാബിനറ്റ് സെക്രട്ടറിയുടെ അഡ്‌വൈസറി റോളിൽ മേയ് 2018 ൽ രണ്ടു വർഷത്തേക്ക് വിവേകിനെ നിയമിച്ചിരുന്നു. ഇരുപാർട്ടികൾക്കും സുസമ്മതനായിരുന്നു വിവേക്.  ലോക്ഹീഡ് മാർട്ടിൻ എയറനോട്ടിക്സ്  ആന്റ് ബിസിനസ്സ് ഡവലപ്പ്മെന്റ് വൈസ് പ്രസിഡന്റായി 1996– 2018 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു.  എയ്റോ സ്പെയ്സ് രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച വിവേക് 2020 ൽ യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിൽ ഗ്ലോബൽ ബോർഡ് ഡയറക്ടറായും പ്രവർത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com