ADVERTISEMENT

ആൽബനി∙ ന്യൂയോർക്കിലെ തലസ്ഥാനമായ ആൽബനിയിലെ ഇന്ത്യൻ അമേരിക്കൻ നേഴ്‌സുമാരുടെ കൂട്ടായ്മയും അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനായ നൈനായുടെ ചാപ്റ്ററുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനി (IANA-A ) യുടെ 2021 - 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ആൽബനി അസോസിയേറ്റ്‌സ് ഇൻ  കാർഡിയോളജിയിൽ ഫാമിലി നഴ്സ് പ്രാക്റ്റിഷ്ണർ ആയി ജോലി ചെയ്യുന്ന കസ്തൂരി ശിവകുമാർ FNP-BC യാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ പ്രസിഡണ്ട് എന്ന നിലയിൽ നയിക്കുവാൻ നിയുക്തയായിരിക്കുന്നത്.

 

മിനി തര്യൻ ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡോണി മാത്യു (വൈസ് പ്രസിഡന്റ്), രചന മാത്യു (സെക്രട്ടറി), സുജ തോമസ് (ട്രഷറർ), സപ്ന മത്തായി (ജോ. ട്രഷറർ), പോൾ ജോസഫ് അനി (ജോ. സെക്രട്ടറി) എന്നിവരാണ് ശ്രീമതി കാസ്തിഊരി ശിവകുമാറിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടവർ. ഡോണി  മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു 2019-2020 ൽ സംഘടനക്ക് നേതൃത്വം നൽകിയിരുന്നത്. ഡിസംബർ 19 ന് Virtual മീറ്റിംഗിലൂടെയാണ് പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കുന്നത്.

 

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്‌സുമാരെ ഒരുമിച്ചുകൂട്ടി, പ്രഫഷണൽ തലത്തിലുള്ള പരസ്പരോപകാരപ്രദമായ വളർച്ചക്കും , അമേരിക്കൻ ഇന്ത്യൻ സമൂഹത്തിലെ ആരോഗ്യപരമായ പ്രശനങ്ങൾ മനസ്സിലാക്കി മറ്റു സാമൂഹ്യ സംഘടനകളോട് ചേർന്ന് നിന്നുകൊണ്ട് ആരോഗ്യസംബന്ധമായ സേവനങ്ങൾ നൽകുവാനും ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ആൽബനി (IANA-A ) ക്ക് സാധിച്ചിട്ടുണ്ട്. 

 

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ആൽബനി (IANA-A ) സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളും educational വെബ്ബിനാറുകളും ഒക്കെ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വിവിധ യുണിവേഴ്സിറ്റികളുമായി യോജിച്ച്കൊണ്ടു നടത്തിവരുന്ന ട്യൂഷൻ ഡിസ്‌കൗണ്ട് പ്രോഗ്രാമുകൾ, സ്കോളർഷിപ്പുകൾ, ആരോഗ്യരംഗത്തെ സേവനങ്ങൾക്ക് നൽകിവരുന്ന അവാർഡുകൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ  ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനി (IANA-A ) ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 

 

ദേശീയതലത്തിൽ ഇന്ത്യൻ നേഴ്‌സുമാരെ പ്രതിനിധാനം ചെയ്യുന്ന  നാഷണൽ ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ ഏറ്റവും കൂടുതൽ സജീവമായ ചാപ്റ്റർറുകളിൽ ഒന്ന് കൂടിയാണ്  ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനി (IANA-A ). നൈനയുടെ പുതിയ ഭാരസമിതിയിലേക്ക് ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനി (IANA-A ) യുടെ സ്ഥാപക പ്രസിഡന്റും  ഇപ്പോഴത്തെ ട്രഷററുമായ സുജ തോമസ് തെരെഞ്ഞെടുക്കപ്പെട്ടിരിന്നു. 

 

ന്യൂയോർക്കിലെ ആൽബനിയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ശബ്ദമായ ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനി (IANA-A ) യെ നയിക്കുവാനുള്ള ഉത്തരവാദിത്വം നൽകിയ IANA -A യുടെ അംഗങ്ങളോട്,  കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സമൂഹത്തിൽ സ്‌തൈത്യര്ഹമായ സേവനങ്ങൾ നൽകിവരുന്ന ഇന്ത്യൻ നേഴ്‌സുമാരെ പ്രതിനിധീകരിക്കുവാൻ ലഭിച്ച അവസരത്തിനായി  നന്ദി പ്രകാശിപ്പിക്കുന്നതായി പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി കസ്തൂരി ശിവകുമാർ അറിയിച്ചു. മുൻ ഭരണസമിതിയുടെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മികച്ച തുടർ പ്രവർത്തനങ്ങൾ നൽകുന്നതോടൊപ്പം നൂതനമായ രീതിയിൽ പുതിയ പ്രവർത്തന മേഖലകൾ കണ്ടെത്തുകയും ഇന്ത്യൻ സമൂഹത്തിലെ പുതിയ തലമുറയെ നേഴ്സിങ്ങ് പ്രൊഫഷനിലേക്ക് ആകർഷിക്കുവാനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമായിരിക്കും എന്ന് കസ്തൂരി ശിവകുമാർ അറിയിച്ചു.

 

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ആൽബനി (IANA-A ) ക്ക് മുൻകാലങ്ങളിൽ നേതൃത്വം നൽകിയവരെയും കോവിഡ് 19 ന്യൂയോർക്ക് മേഖലയെ ഒന്നാകെ താറുമാറാക്കിയപ്പോൾ ആരോഗ്യമേഖലക്ക് കൈത്താങ്ങായി കൊണ്ട് മുൻ നിരയിൽ പ്രവർത്തിച്ച എല്ലാ നഴ്സുമാരെയും  ഹൃദയപൂർവ്വം സ്മരിക്കുന്നതായും അതോടൊപ്പം സേവന സന്നദ്ധതയുടെ നിറവിൽ  കോവിഡ് മഹാമാരിയുടെ മുൻപിൽ ജീവത്യാഗം ചെയ്ത എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ആൽബനി (IANA-A ) യുടെ  ആദരം അർപ്പിക്കുന്നതായും കസ്തൂരി ശിവകുമാർ അറിയിച്ചു. 

 

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ആൽബനി (IANA-A ) യുടെ 2021 - 2022 എക്സിക്യൂട്ടീവ് ബോർഡിനെ പ്രതിനിധീകരിച്ച് സെക്രട്ടറി രചനാ മാത്യു അറിയിച്ചതാണിത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com